ഹോസ്റ്റലിൽ മെഡിക്കൽ വിദ്യാർത്ഥിനിക്ക് സംഭവിച്ചത്… കഴിഞ്ഞ ദിവസം ക്‌ളാസിൽ പോകാതെ ഇരുന്ന പെൺകുട്ടി ഹോസ്റ്റലിൽ മുറിയിൽ കിടക്കുകയായിരുന്നു

in post

രണ്ടാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയെ ഹോസ്റ്റലിൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.തമിഴ് നാട്ടിലെ കന്യകുമാരി കുരശേഖരത്തെ സ്വകാര്യ മെഡിക്കൽ കോളേജ് വിദ്യാർത്‌നിയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൂത്തുക്കുടി സ്വദേശി ശിവകുമാറിന്റെ മകൾ സുക്യതയാണ് ഹോസ്റ്റൽ മുറിയിൽ

ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. വിദ്യാർത്ഥിനിയുടെ മുറിയിൽ നിന്നും ആത്മഹത്യാ കുറിപ്പ് ലഭിച്ചു.രണ്ടാം വർഷ മെഡിക്കൽ വിദ്യാർത്‌നിയാണ് സുക്യത. കഴിഞ്ഞ ദിവസം ക്‌ളാസിൽ പോകാതെ ഇരുന്ന പെൺകുട്ടി ഹോസ്റ്റലിൽ മുറിയിൽ കിടക്കുകയായിരുന്നു.തുടർന്ന് രാത്രി മറ്റു വിദ്യാർത്ഥികൾ ഹോസ്റ്റലിൽ തിരിച്ചു എത്തിയപ്പോഴാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

അധ്യാപകരുടെ മാനസിക പീഡനമാണ് വിദ്യാർത്ഥിനിയുടെ ആത്‌മഹത്യക്ക് കാരണം ആയത് എന്നാണ് ആരോപിക്കുന്നത്.പോലീസ് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിൽ വിദ്യാർത്ഥിനി മൂന്നു അധ്യാപകരുടെ പേര് എഴുതിയിട്ടുണ്ട് എന്നാണ് നിഗമനം.മൃതദേഹം നാഗർകോവിൽ മെഡിക്കൽ കോളേജ് മോർച്ചറിലേക്ക് മാറ്റി.സംഭവത്തിൽ പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു.


കടപ്പാട്
ALSO READ എജ്ജാതി 🔥 ആരാധക മനം മയക്കി പ്രിയ താരത്തിന്റെ ഡാൻസിങ് ഫോട്ടോഷൂട്ട് 😍 പൊളി….

Leave a Reply

Your email address will not be published.

*