അറിയപ്പെടുന്ന ഒരു ഇന്ത്യൻ നടനും രാഷ്ട്രീയക്കാരനും പിന്നണി ഗായകനും ടെലിവിഷൻ അവതാരകനുമാണ് സുരേഷ് ഗോപി. പ്രധാനമായും മലയാള സിനിമയിൽ പ്രവർത്തിക്കുന്ന അദ്ദേഹം ചില തമിഴ് , തെലുങ്ക് , കന്നഡ , ബോളിവുഡ് സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട് . 1965ൽ പുറത്തിറങ്ങിയ ഓടയിൽ നിന്ന് എന്ന ചിത്രത്തിലൂടെയാണ് താരം ബാലതാരമായി അരങ്ങേറ്റം കുറിച്ചത്.
1986-ൽ മുതിർന്ന അഭിനേതാവായി അരങ്ങേറ്റം കുറിച്ച അദ്ദേഹം ഇതിനോടകം 250-ലധികം സിനിമകളിൽ അഭിനയിച്ചു. കളിയാട്ടത്തിലെ അഭിനയത്തിന് 1998 ലെ ദേശീയ ചലച്ചിത്ര അവാർഡും കേരള സംസ്ഥാന ചലച്ചിത്ര അവാർഡും താരത്തിന് ലഭിച്ചിട്ടുണ്ട്. എന്നാലും ഇടയ്ക്ക് ഒരു സമയത്ത് അദ്ദേഹം അഭിനയ മേഖലയിൽ നിന്ന് ഒരു ഇടവേള എടുത്തിരുന്നു. 2019 മാർച്ചിൽ,
വിജയ് ആന്റണി നായകനായ തമിഴ് ചിത്രമായ തമിഴരസനിൽ ചേർന്നു കൊണ്ടാണ് അദ്ദേഹം അഭിനയത്തിലേക്ക് തിരിച്ചു വരവ് പ്രഖ്യാപിച്ചത്. ഇപ്പോൾ ഒരുപാട് സമയത്തിന് ശേഷം താരത്തിന്റെ ഒരു സിനിമ തിയ്യേറ്ററിൽ റിലീസ് ചെയ്തിരിക്കുകയാണ്. താരവും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഗരുഡന്‍ എന്ന ചിത്രമാണ് തിയറ്ററുകളിലേക്ക് എത്തിയത്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട്
നിരവധി അഭിമുഖങ്ങളില്‍ താരം ഈ അടുത്ത് പങ്കെടുത്തിരുന്നു. അതിലൊന്നാണ് ഇപ്പോൾ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. താരത്തെ ഇതുവരെയും ലിപ്‌ലോക്ക് സീനിൽ കണ്ടിട്ടില്ലല്ലോ എന്നാണ് അവതാരക ചോദിച്ചത്. എനിക്ക് അത്തരം റോള്‍ വന്നിട്ടില്ല എന്ന് അതിന് താരം മറുപടി പറയുന്നുണ്ട്. അപ്പോൾ വന്നാല്‍ ചെയ്യുമോ? എന്നാ അവതാരകയുടെ മറു ചോദ്യത്തിന് ‘തീര്‍ച്ചയായും’ എന്നാണ് താരം പറഞ്ഞത്.
എന്നാൽ ഈ അഭിമുഖം പുറത്തുവന്നതിനു ശേഷം ലങ്ക എന്ന സിനിമയെക്കുറിച്ച് അവതാരകയും അഭിനയിച്ച സുരേഷ് ഗോപിയും മറന്നുപോയോ എന്ന തരത്തിലുള്ള കമന്റുകൾ ആണ് വരുന്നത്. മലയാളത്തിലെ ഒരു നായക നടൻ ആദ്യമായി ലിപ്ലോക്ക് ചെയ്യുന്ന സിനിമ കൂടിയാണ് ലങ്ക എന്ന ഒരു അഭിപ്രായവും കമന്റ് ബോക്സിൽ വരുന്നുണ്ട്. ലങ്ക എന്ന സിനിമയുടെ പ്രൊമോഷന് മെയിന്‍ ഹൈലൈറ്റ് ഈ സീന്‍ തന്നെ

ആയിരുന്നു എന്നാണ് ഒരാള്‍ പറയുന്നത്. അനുഭൂതി എന്ന സിനിമയില്‍ താരവും ഖുശ്ബുവും തമ്മില്‍ സമാനമായൊരു സീന്‍ ഉണ്ടായിരുന്നതു ഒരാൾ കമന്റ് ചെയ്തപ്പോൾ അത് ഇന്റിമേറ്റ് സീന്‍ മാത്രമായിരുന്നു എന്നും ലിപ് ലോക് അതില്‍ ഇല്ലായിരുന്നു എന്നുമാണ് ചിലർ പറയുന്നത്. ലങ്കയുടെ പേരില്‍ താരത്തിന്റെ ഭാര്യ രാധിക മൂകാംബികയില്‍ കൊണ്ട് പോയി

പിന്നെയും താലി കെട്ടിച്ചു എന്നും സുരേഷ് ഗോപിയുടെ ഭാര്യ ഈ സിനിമയെ കുറിച്ച് പറഞ്ഞ് ഉടക്കുകയും പിന്നെ ഒന്നും കൂടെ താലി കെട്ടി എന്നും അന്ന് മാസികയില്‍ വായിച്ചത് ഓര്‍ക്കുന്നുണ്ടെന്നും ചിലർ കമന്റിൽ സൂചിപ്പിച്ചിട്ടുണ്ട്. എന്തായാലും ഒരുപാട് വർഷം മുമ്പ് മാസികയിൽ എഴുതി വന്നതെല്ലാം വീണ്ടും സോഷ്യൽ മീഡിയ ഇടങ്ങളിൽ ചർച്ചയായിരിക്കുകയാണ് ഇപ്പോൾ.
Copied Content