സിപിഎം നേതാക്കളുടെ ഭാര്യമാരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ കോൺഗ്രസ്സ് നേതാവ് അറസ്റ്റിൽ. നെയ്യാറ്റിൻകര സ്വദേശി എബിൻ കോടങ്കര (27) ആണ് അറസ്റ്റിലായത്. കോൺഗ്രസ്സ് കോടങ്കര വാർഡ് പ്രസിഡന്റ് ആണ് അറസ്റ്റിലായ എബിൻ.
സൈബർ പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സിപിഎം നേതാവും എംപിയുമായ എഎ റഹീമിന്റെ ഭാര്യ അമൃത റഹീമാണ് പോലീസിൽ പരാതി നൽകിയത്. ഫേസ്‌ബുക്കിൽ അമൃത പങ്കുവെച്ച ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
കോട്ടയം കുഞ്ഞച്ചൻ എന്ന വ്യാജ ഫേസ്‌ബുക്ക് ഐഡിയിലൂടെയാണ് അമൃതയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്. ചിത്രങ്ങൾ മോർഫ് ചെയ്തത് എബിൻ ആണെന്ന് സൈബർ പോലീസ് കണ്ടെത്തി. സിപിഎം ന്റെ മറ്റ് വനിതാ നേതാക്കൾക്കെതിരെയും കോട്ടയം കുഞ്ഞച്ചൻ എന്ന വ്യാജ അകൗണ്ടിലൂടെ പോസ്റ്റുകൾ പങ്കുവെച്ചിരുന്നതായും പോലീസ് കണ്ടെത്തി.
Leave a Reply