
തമിഴ് താരം രേഖ നായർ അടുത്തിടെ സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറിച്ച് പറഞ്ഞ ഒരു പരാമർശം വിവാദമായിരുന്നു. സ്ത്രീകൾക്കെതിരായ അക്രമങ്ങളിൽ അവരുടെ വസ്ത്രധാരണത്തെ പഴിചാരുന്നതിനെതിരെ പ്രതിഷേധങ്ങൾ ഉയരുന്നിടത്ത് ആയിരുന്നു രേഖയുടെ പരാമർശം.
ഇത് വലിയ ചർച്ചകൾക്ക് വഴി തെളിച്ചിരുന്നു. ”എല്ലാ പ്രശ്‌നങ്ങൾക്കും കാരണം സ്ത്രീകൾ ധരിക്കുന്ന വസ്ത്രമാണ്. ഞാൻ ഇപ്പോൾ സാരിയാണ് ധരിക്കുന്നത്, ഞാൻ കൈ ഉയർത്തിയാൽ എന്ത് സംഭവിക്കുമെന്ന് എനിക്കറിയാം. അതുപോലെ,
ബസിൽ യാത്ര ചെയ്യുമ്പോൾ അതിന് അനുസരിച്ചുള്ള വസ്ത്രങ്ങൾ ധരിക്കാതെ, പുരുഷന്മാർ നിങ്ങളെ സ്പർശിച്ചാൽ സ്ത്രീകൾ അത് ആസ്വദിക്കണം. പരാതി പറയാൻ നിൽക്കരുത്” എന്നായിരുന്നു രേഖ നായരുടെ പരാമർശം. ഇത് വിവാദമാവുകയും ചെയ്തു.
സ്ത്രീയായ രേഖ നായർക്ക് എങ്ങനെ ഇങ്ങനെയൊക്കെ സംസാരിക്കാൻ സാധിക്കുന്നു എന്നാണ് എല്ലാവരും ചോദിച്ചിരുന്നത്. തന്റെ പരാമർശത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് നടി ഇപ്പോൾ. ”ഒരാൾ നിങ്ങളോട് മോശമായി പെരുമാറുകയാണെങ്കിൽ,
നിങ്ങൾക്ക് അയാളെ കൈകാര്യം ചെയ്യാം. എന്നാൽ നിങ്ങൾ മോശമായ വസ്ത്രം ധരിച്ചിട്ട് പുരുഷന്മാരെ കുറ്റപ്പെടുത്തും. അത് തെറ്റാണെന്ന് പറഞ്ഞതിനാണ് എന്നെ ബൂമർ ആന്റി എന്നൊക്കെ വിളിച്ചത്. സാരി നെഞ്ചിൽ നിന്നും താഴ്ന്ന് കിടക്കുകയും
അരക്കെട്ട് കാണുന്നതും നിങ്ങൾക്ക് സുരക്ഷിതമാണെന്ന് തോന്നുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ബസിൽ യാത്ര ചെയ്യാം.” ”ഇല്ലെങ്കിൽ മറ്റെന്തെങ്കിലും വഴി നോക്കണം. ഇനി അങ്ങനെ ഞാൻ ബസിൽ യാത്ര ചെയ്യുകയാണെങ്കിൽ അവിടെ ഉണ്ടാകുന്ന
പ്രശ്‌നങ്ങളെല്ലാം നേരിടാൻ തയ്യാറായിരിക്കണം. ഒരാൾ നമ്മളെ നോക്കുമ്പോൾ, അയാൾ എന്ത് അർത്ഥത്തിലാണ് നോക്കുന്നതെന്ന് നമുക്ക് മനസിലാകും. അതാണ് ഞാൻ പറഞ്ഞത്. ചില യൂട്യൂബ് ചാനലുകൾ അതിനെ തെറ്റായി വ്യഖ്യാനിക്കുകയായിരുന്നു” എന്നാണ് രേഖ നായർ പറയുന്നത്.
Leave a Reply