വാറുണ്ണിയെ മയക്കിയ സൗന്ദര്യം; ഈ നടിയെ ഓര്‍മയുണ്ടോ? ഇപ്പോള്‍ ഇങ്ങനെ

in post

പഴയകാല നടിമാരുടെ ഇപ്പോഴത്തെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുക പതിവാണ്. അങ്ങനെയൊരു താരത്തിന്റെ ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സൂപ്പര്‍ഹിറ്റ് മലയാള സിനിമകളില്‍ സാന്നിധ്യം അറിയിച്ച അന്യഭാഷ നടിയായ വൈഷ്ണവി അരവിന്ദ് ആണ് ഇത്.

മൃഗയ, സൂര്യമാനസം തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ മമ്മൂട്ടിക്കൊപ്പം വൈഷ്ണവി അഭിനയിച്ചിട്ടുണ്ട്. മൃഗയയില്‍ മമ്മൂട്ടിയുടെ വാറുണ്ണി എന്ന കഥാപാത്രത്തെ സൗന്ദര്യം കൊണ്ട് മയക്കുന്ന രാധാമണി എന്ന കഥാപാത്രത്തെയാണ് വൈഷ്ണവി അവതരിപ്പിച്ചത്.

മൃഗയയില്‍ പറവൂര്‍ ഭരതന്റെ പിള്ളേച്ചന്‍ എന്ന കഥാപാത്രത്തിന്റെ രണ്ടാം ഭാര്യയാണ് രാധാമണി. വൈഷ്ണവിയെ അതീവ സുന്ദരിയായാണ് മൃഗയയില്‍ പ്രേക്ഷകര്‍ കണ്ടത്. മോഹന്‍ലാല്‍ ചിത്രം അഹത്തിലും വൈഷ്ണവി അഭിനയിച്ചു. സൂര്യമാനസത്തില്‍ മമ്മൂട്ടിയുടെ അമ്മയുടെ ചെറുപ്പകാലമാണ് വൈഷ്ണവി അവതരിപ്പിച്ചിരിക്കുന്നത്.

പ്രശസ്ത സിനിമ താരം സൗക്കര്‍ ജാനകിയുടെ ചെറുമകള്‍ കൂടിയാണ് വൈഷ്ണവി. സൂര്യമാനസത്തില്‍ മമ്മൂട്ടിയുടെ അമ്മ വേഷം സൗക്കര്‍ ജാനകിയാണ് അവതരിപ്പിച്ചിരിക്കുന്നത്. സൗക്കര്‍ ജാനകി അവതരിപ്പിച്ച മറിയ എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലമാണ് വൈഷ്ണവി സൂര്യമാനസത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

മക്കള്‍ മാഹാത്മ്യം, അയലത്തെ അദ്ദേഹം, മാന്ത്രികം എന്നിവയാണ് വൈഷ്ണവിയുടെ മറ്റ് മലയാള സിനിമകള്‍. അരവിന്ദ് കമലനാഥനെയാണ് വൈഷ്ണവി വിവാഹം കഴിച്ചത്. വിവാഹശേഷം താരം സിനിമയില്‍ നിന്ന് വിട്ടുനിന്നു. അതിഥി, മേഘ്‌ന എന്നിങ്ങനെ രണ്ട് മക്കളുണ്ട്.

ALSO READ പീഡന പരാതി വ്യാജമെന്ന് മല്ലുവിന്റെ പ്രതികരണം... 'എന്റെ പേരില്‍ ഒരു ഫേക്ക് പരാതി വാര്‍ത്ത കണ്ടു. 100% ഫേക്ക് ആണു. മതിയായ തെളിവുകള്‍ കൊണ്ട് അതിനെ നേരിടും.

Leave a Reply

Your email address will not be published.

*