വയർ കാണിക്കുന്നതെന്തിനാ? വീട്ടിൽ അടങ്ങിയിരുന്നൂടേയെന്ന് ചോദിക്കാറുണ്ട്- പേളി

in post

പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് പേർളി മാണി. താരത്തെ പോലെ തന്നെ ഇവരുടെ കുടുംബത്തേയും പ്രേക്ഷകർക്ക് ഏറെ പ്രിയമാണ്. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് പേളി മാണിയും ശ്രീനിഷും സൗഹൃദത്തിലാകുന്നത്. പീന്നീട് ആ ബന്ധം വിവാഹത്തിൽ എത്തുകയുമായിരുന്നു. സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി വിശേഷങ്ങൾ പങ്കുവെക്കുന്ന താരകുടുംബം ഗർഭകാലത്ത് വരുന്ന മാറ്റങ്ങളെക്കുറിച്ച് പേളി അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്.

ദൈവമേ ശരീരം ഇത്രയും മാറിപ്പോയല്ലോ എന്നാണ് ആദ്യം ചിന്തിക്കുക. ബിഗ് ബോസിൽ 47 കിലോ ആയിരുന്ന ഞാൻ ഇപ്പോൾ 78 കിലോയാണ്. അടിസ്ഥാന സ്വഭാവത്തിൽ വലിയ മാറ്റമൊന്നുമില്ല. പിന്നെ അമ്മയാവുമ്പോൾ ഉത്തരവാദിത്തങ്ങൾ കൂടുമല്ലോ. എല്ലാവരും മാറും. മാറ്റങ്ങളെ ആസ്വദിച്ച് ജീവിക്കുന്നു. ശ്രീനിയിലും കാണാം ആ മാറ്റം

അതേസമയം, ഈ കാലം പരമാവധി ആസ്വദിക്കണമെന്നാണ് പേളി പറയുന്നത്. അമ്മ ചെയ്യുന്നതെല്ലാം കുഞ്ഞിനും അറിയാൻ പറ്റുമെന്നാണ്. ഡോക്ടറുടെ സമ്മതമുണ്ടെങ്കിൽ പരമാവധി ആക്ടീവായിരിക്കാം. ഇഷ്ടമുള്ള സാധനങ്ങൾ കഴിച്ചും ഇഷ്ടമുള്ള വസ്ത്രം ധരിച്ചും യാത്ര ചെയ്തുമൊക്കെ എന്റെ ഗർഭകാലം ഞാൻ ആസ്വദിക്കുന്നുണ്ട്. ഇതിനിടെ ശ്രീനിക്കും നീലുവിനുമൊപ്പം തുർക്കിയിൽ പോയിരുന്നുവെന്നും പേളി പറയുന്നത്.

വയറു കാണിക്കുന്നതെന്തിനാ, ഇത്തരം വേഷങ്ങൾ വേണോ, യാത്ര ചെയ്യാതെ വീട്ടിൽ അടങ്ങിയിരുന്നൂടേ എന്നൊക്കെ പലരും ചോദിക്കും. അതൊന്നും മനസിലേക്കെടുക്കേണ്ടതില്ല. മറ്റുള്ളവർ തീർത്ത ചട്ടക്കൂടിനുള്ളിലാവരുത് ഗർഭകാലവും പ്രസവവും കുഞ്ഞിനെ വളർത്തലുമൊന്നുമെന്നും പേളി പറയുന്നുണ്ട്. പേളിയെക്കുറിച്ചും പേളിയിലെ അമ്മയെക്കുറിച്ചും ശ്രീനിഷും സംസാരിക്കുന്നുണ്ട്. പേളി ബെസ്റ്റ് അമ്മയാണെന്നാണ് ശ്രീനി പറയുന്നത്.

പേളിയ്ക്ക് പണ്ടേക്കുട്ടിക്കളിയുണ്ട്. അതേപോലെ പക്വതയുള്ള മറ്റൊരു വശവും ഉണ്ട്. നീലു വന്ന ശേഷം പേളി മാറിയെന്ന് എനിക്ക് പറയാനാവില്ല. നിലുവിന് എന്നെക്കാൾ അടുപ്പം അവളോടാണ്. ഞാൻ പറയും, പേളീ നീ ബെസ്റ്റ് അമ്മ ആണുകേട്ടോ എന്ന്. എന്റെ അമ്മ കഴിഞ്ഞാൽ ഞാൻ കണ്ട ഏറ്റവും നല്ല അമ്മയാണ് പേളിയെന്ന് ശ്രീനി പറയുന്നു. അഭിനയത്തിൽ നിന്നും ഇടവേളയെടുത്തതിനെക്കുറിച്ചും താരങ്ങൾ സംസാരിക്കുന്നുണ്ട്.

കുടുംബമാണ് പ്രധാനം. അതുമാത്രമല്ലേ അവസാനം വരെയുണ്ടാവൂ. നിലു ജനിച്ച ശേഷം ഞാൻ സീരിയലിൽ നിന്നും പേളി ടെലിവിഷൻ പ്രോഗ്രാമുകളിൽ നിന്നും ബ്രേക്കെടുത്തു. ഒന്നിച്ച് ചെയ്യാവുന്ന വർക്കെന്ന നിലയിലാണ് യൂട്യൂബ് ചാനലിൽ ശ്രദ്ധിക്കുന്നത്. പിന്നെ യൂട്യൂബിന് വേണ്ടി സ്റ്റുഡിയോ ഇട്ടു. സ്റ്റാഫിനെ വച്ചു.

ഒന്നിച്ച് കാര്യങ്ങൾ ചെയ്യുന്നുവെന്നാണ് ശ്രീനി പറയുന്നത്. ഒന്നിച്ചിരിക്കാൻ പറ്റുമെങ്കിൽ അതല്ലേ നല്ലത്. ഞങ്ങളെടുത്ത തീരുമാനമാണത്. ശ്രീനിയ്ക്ക് സിനിമയാണ് പാഷൻ. നല്ല അവസരങ്ങൾ വന്നാൽ ചെയ്യും. യൂട്യൂബാണ് ഇപ്പോൾ ഞങ്ങളുടെ പ്രൊഫഷൻ. സാങ്കേതിക വശങ്ങളും സാമ്പത്തിക കാര്യങ്ങളുമൊക്കെ ശ്രീനി നോക്കും. ക്രിയേറ്റീവ് സൈഡ് ഞാനും നോക്കും


കടപ്പാട്
ALSO READ എല്ലാ അരാജുകളും സ്വരാജുകാളാവും..എല്ലാ സ്വാരാജുകളും അരാജുകളുമാവും...ശുഭം... എം സ്വരാജിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി ഹരീഷ് പേരടി

Leave a Reply

Your email address will not be published.

*