ലൊക്കേഷനിലെ പരിചയം പ്രണയമായി… 27 വര്‍ഷമായി വിവാഹം കഴിഞ്ഞിട്ട്, ഞങ്ങള്‍ക്ക് മക്കളില്ല; സോന നായര്‍

in post

മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമെല്ലാം നിറ സാന്നിധ്യമാണ് സോന നായര്‍. മാനസപുത്രി പോലുള്ള പരമ്പരകൡലൂടേയും നരേന്‍ പോലുള്ള സിനിമകളിലൂടേയും സോന നായര്‍ മലയാളികളുടെ മനസില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്. സീരിയസ് വേഷങ്ങളോടൊപ്പം തന്നെ കോമഡിയിലും സോന നായര്‍ കയ്യടി നേടിയിട്ടുണ്ട്.
ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി

എത്തിയിരിക്കുകയാണ് സോന നായര്‍. വനിതയിലൂടെയാണ് താരം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. തന്റെ കുടുംബത്തെക്കുറിച്ചും ഭര്‍ത്താവിനെക്കുറിച്ചുമെല്ലാം സോന നായര്‍ സംസാരിക്കുന്നുണ്ട്. താരത്തിന്റെ വാക്കുകളിലേക്ക്. ”ഭര്‍ത്താവ് ഉദയന്‍ അമ്പാടി സിനിമാട്ടോഗ്രഫറാണ്. എനിക്ക് മുമ്പേ സിനിമയിലെത്തിയ അദ്ദേഹവുമായി ലൊക്കേഷനില്‍ വച്ചുള്ള പരിചയമാണ്

പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയത്. 27 വര്‍ഷമായി വിവാഹം കഴിഞ്ഞിട്ട്. ഞങ്ങള്‍ക്ക് മക്കളില്ല. അച്ഛന്‍ സുധാകറും അമ്മ വരുന്ധരാ ദേവിയും കലാ ജീവിതത്തിന് എല്ലാ പിന്തുണയും തന്നു. അച്ഛനാണ് ലൊക്കേഷനില്‍ കൂട്ടു വന്നിരുന്നത്. അനിയന്‍ ദീപുവിന് ബിസിനസാണ്” സോന നായര്‍ പറയുന്നു. സിനിമയിലും സീരിയലിലും ഒരുപോലെ സാന്നിധ്യം


അറിയിച്ച നടിയാണ് സോന. ഇത് രണ്ടിനെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. സിനിമയിലും സീരിയലിലും തിരക്കിട്ട് ഓടി നടന്ന കാലം ഉണ്ടായിരുന്നു. അന്നു സീരിയല്‍ വേണ്ടെന്നു വച്ചിട്ടുണ്ട്. പക്ഷെ അതൊരിക്കലും ഇഷ്ടക്കുറവു കൊണ്ടല്ലെന്നാണ് സോന നായര്‍ പറയുന്നത്. അഭിനയത്തിന്റെ തുടക്കത്തിലുള്ളവര്‍ക്ക് ലൈറ്റും ലൊക്കേഷനും കഥാപാത്രവുമൊക്കെ മാനേജ് ചെയ്യാന്‍

പഠിക്കാന്‍ സീരിയില്‍ പറ്റിയ ഇടമാണ്. മെഗാ സീരിയലുകളില്‍ വര്‍ഷങ്ങളോളം അഭിനയിക്കുമ്പോള്‍ ചിലപ്പോള്‍ വിരസത തോന്നാം. പക്ഷെ സിനിമയില്‍ അങ്ങനെയല്ല. മികച്ച സംവിധായകര്‍ക്കെപ്പവും സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും മാസത്തില്‍ നാലോ അഞ്ചോ വേഷങ്ങള്‍ ചെയ്യാമെന്നാണ് താരം പറയുന്നത്. താന്‍ അഭിനയിച്ച കഥാപാത്രങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടവയെക്കുറിച്ചും

താരം സംസാരിക്കുന്നുണ്ട്. നെയ്ത്തുകാരനിലെ ഗീത എന്ന കഥാപാത്രമാണത്. സംവിധായകന്‍ പ്രിയനന്ദനും മുരളി സാറും ഞാനുമൊക്കെ അത്ര സ്‌ട്രെയിന്‍ എടുത്ത സിനിമയാണത്. ആദ്യ ടേക്കില്‍ തന്നെ എല്ലാം ഓക്കെയായി വന്നു എന്ന് നമുക്ക് തോന്നും. പക്ഷെ മനസില്‍ കണ്ട ഷോട്ട് കിട്ടുന്നത് വരെ പ്രിയനന്ദന്‍ റീടേക്ക് എടുക്കും. പെര്‍ഫെക്ട് ആകാതെ കട്ട് പറയില്ല.

അതിന് ഫലവുമുണ്ടായി. മുരളി സാറിന് ദേശീയ അവാര്‍ഡും എനിക്കും പ്രിയനന്ദനും സംസ്ഥാന അവാര്‍ഡും ആ സിനിമയ്ക്ക് കിട്ടിയെന്നാണ് സോന നായര്‍ പറയുന്നത്. നരനിലെ കുന്നുമ്മല്‍ ശാന്തയെയും മറക്കാനാകില്ല. അത്ര ഉജ്ജ്വലമായ കഥാപാത്രമായിട്ടും കുന്നുമ്മല്‍ ശാന്തയാകാന്‍ ആദ്യം മടിയായിരുന്നു. പക്ഷെ സംവിധായകന്‍ ജോഷി സാറിന്റെ സിനിമയാണെന്ന വിശ്വാസമാണ്

യെസ് പറയാന്‍ കാരണം. പിന്നെ ലാലേട്ടനൊപ്പമാണ് മിക്ക സീനുകളും. ആളുകളുടെ മനസില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രങ്ങളില്‍ ഒന്നാം സ്ഥാനത്ത് കുന്നുമ്മല്‍ ശാന്തയുണ്ടെന്നും താരം പറയുന്നു. സോന നായരുടെ അഭിനയം പോലെ തന്നെ ശബ്ദവും വ്യത്യസ്തമാണ്. അതേക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. പ്രത്യേകതയുള്ള ശബ്ദമാണെന്ന് മിക്കവരും പറയുമ്പോഴും

ALSO READ എന്റെ വിവാഹം കഴിഞ്ഞു, സെറ്റില്‍ഡ് ആയി, വേറെയും ഉത്തരവാദിത്വങ്ങള്‍ പലതുമുണ്ട്, ഭാവന അന്ന് പറഞ്ഞത് …

ഈ ശബ്ദത്തിലൂടെ എന്നെ തിരിച്ചറിയുമ്പോഴും വലിയ സന്തോഷമാണെന്നാണ് താരം പറയുന്നത്. പോസിറ്റീവ് എനര്‍ജിയുടെ രഹസ്യം എനിക്ക് ചുറ്റും ഒട്ടും നെഗറ്റിവിറ്റി ഇല്ല എന്നതാണ്. അതായത് നെഗറ്റീവ് കാര്യങ്ങളെ അടുപ്പിക്കാറില്ല. വിഷമങ്ങളും പ്രയാസങ്ങളും ഉണ്ടായാലും അതില്‍ നിന്ന് മനസിനെ മനപ്പൂര്‍വ്വം വഴി തിരിച്ചു വിടും. പുസ്തകം, പാട്ട് എല്ലാം എനിക്ക് സന്തോഷ മരുന്നാണെന്നും അവര്‍ പറയുന്നു.

Leave a Reply

Your email address will not be published.

*