മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ നടിയാണ് ജൂഹി റുസ്തഗി. ഉപ്പും മുളകിലെ ലച്ചുവായി പ്രേക്ഷകരുടെ പ്രിയ താരമായിമാറിയ ജൂഹി ഇപ്പോൾ എരിവും പുളിയും എന്ന പരമ്പരയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുന്നുണ്ട്.
ജൂഹിയെ പോലെത്തന്നെ പ്രേക്ഷകർക്ക് പരിചിതനും, പ്രിയങ്കരനുമായിരുന്നു ഡോ. റോവിൻ. ജൂഹിയുമായി പ്രണയത്തിലായിരുന്ന റോവിന്റെ വിവാഹവാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഒരു പെൺകുട്ടിക്കൊപ്പം
നിൽക്കുന്ന എഐ എഡിറ്റഡ് ഫോട്ടോ ആയിരുന്നു റോവിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ‘ഞാൻ നിന്നെ ഹൃദയത്തിൽ സൂക്ഷിക്കുന്നു. ദൈവത്തിന്റെ അനുഗ്രഹം നമ്മൾ പങ്കിട്ടു’ എന്നാണ് ഫോട്ടോയ്ക്കൊപ്പം റോവിൻ കുറിച്ചത്. ഫോട്ടോ പോസ്റ്റ്
ചെയ്തെങ്കിലും കമന്റ് ബോക്സ് ഓഫ് ചെയ്തുകൊണ്ടാണ് റോവിൻ പോസ്റ്റ് പങ്കിട്ടത്. അതോടെ ചർച്ചകളുമായി സോഷ്യൽ മീഡിയയും എത്തി. ഞങ്ങളുടെ ലച്ചുവല്ലല്ലോ ഇത്, വീട്ടുകാർ സമ്മതിച്ചില്ലേ ബന്ധം.നിങ്ങൾ നല്ല ജോഡികൾ ആയിരുന്നു
എന്ന് മുതൽ റോവിനെ കുറ്റപ്പെടുത്തുകൊണ്ടുള്ള കമന്റുകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു. റോവിൻ ലച്ചുവിനെ വേണ്ടെന്ന് വച്ചത് ശരിയായില്ല എന്ന് ആരാധകർ പറയുന്നുണ്ട് എങ്കിലും, യാതൊരു പരാതിയോ, പരിഭവവമോ ജൂഹിക്ക് ഇല്ല.

റോവിന് എതിരെ സൈബർ ആക്രമണം കൂടിയതോടെ മറുപടിയുമായി ജൂഹിയെത്തി. തന്റെ ഹൃദയത്തിൽ, ജീവിതത്തിൽ നല്ല ഹൃദയമുള്ള ഒരു നല്ല സുഹൃത്തായിരുന്നു റോവിൻ, എല്ലാ സന്തോഷവും നിറഞ്ഞ നല്ലൊരു ജീവിതവും ഒപ്പം, നിങ്ങളുടെ ജീവിതത്തിൽ ദൈവത്തിന്റെ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്നാണ് ജൂഹി ആശംസിച്ചത്.


