രാജസ്ഥാനിൽ മലയാളി സൈനികൻ ജോലിക്കിടെ പാമ്പുകടിയേറ്റ് മരിച്ചു

in post

മലയാളി സൈനികൻ രാജസ്ഥാനിൽ ജോലിക്കിടെ പാമ്പുകടിയേറ്റ് മരിച്ചു. പട്ടണക്കാട് മൊഴികാട്ട് കാർത്തികേയന്റെ മകൻ വിഷ്ണു ആണ് മരിച്ചത്. ജയ്‌സാല്മറിൽ പെട്രോളിംഗിനിടെ പുലർച്ചെ മൂന്നിനാണ് സംഭവം.

ഉടൻ സൈനിക ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹപ്രവര്‍ത്തകരാണ് വിവരം നാട്ടിലുള്ള ബന്ധുക്കളെ അറിയിച്ചത്. മൃതദേഹം ഇന്ന് വൈകീട്ട് ആറിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും. അളകയാണ് വിഷ്ണുവിന്റെ ഭാര്യ. ധ്രുവിക് മകനാണ്.

ALSO READ മക്കൾ കുഞ്ഞായിരുന്നപ്പോൾ നല്ലപോലെ കഷ്ടപ്പെട്ടിട്ടുണ്ട്,അന്ന് കഷ്ടപ്പെട്ടതിന് പലിശ സഹിതം റിലാക്സ് ചെയ്യുന്നുണ്ട് ഇപ്പോൾ- സിന്ധു കൃഷ്ണ

Leave a Reply

Your email address will not be published.

*