മലയാളികളുടെ പ്രിയപ്പെട്ട യുവനടനാണ് ടൊവിനോ തോമസ്. വില്ലൻ വേഷങ്ങളിലൂടെ കരിയർ ആരംഭിച്ച താരം ഇപ്പോൾ യുവനായകന നിരയിൽ മുന്നിലാണ്. മലയാളത്തിന് പുറമെ തമിഴിലും നടൻ തിളങ്ങി. കുടുംബത്തിനും പ്രാധാന്യം നൽകുന്ന വ്യക്തികളിൽ ഒരാളാണ് ടൊവിനോ.
താരത്തിന്റെ മി്ക്ക ആഘോഷങ്ങളും കുടുംബത്തിനൊപ്പമാണ്. പല വേദികളിലും ഭാര്യയും കുടുംബവും നൽകിയ പിന്തുണയെ കുറിച്ച് ടൊവിനോ പറഞ്ഞിട്ടുണ്ട്. വെഡ്ഡിങ് ആനിവേഴ്‌സറി ദിവസം ടൊവിനോ പങ്കിട്ട പോസ്റ്റ് ശ്രദ്ധേയമാകുന്നു. സിനിമയിലും കരിയറിലും
തനിക്ക് എത്ര തന്നെ ഉയരങ്ങളിലെത്താൻ കഴിഞ്ഞാലും, തന്റെ എല്ലാ സന്തോഷത്തിന്റെയും അടിവേര് കുടുംബത്തിൽ നിന്നാണെന്ന് ടൊവിനോ പറയുന്നു. പ്രണയിക്കുന്ന കാലം മുതൽ ഇതുവരെയുള്ള ചിത്രങ്ങൾ കോർത്തിണക്കിയ ഒരു ബ്ലാക്ക് ആന്റ്
വൈറ്റ് വീഡിയോയ്‌ക്കൊപ്പമാണ് ടൊവിനോയുടെ പോസ്റ്റ്. കഴിഞ്ഞ ഒൻപത് വർഷം കൊണ്ട് ഞങ്ങൾ രണ്ടു പേർ എന്നത് നാലുപേരായി വളർന്നു. ഒരു ജോഡി എന്നത് ഒരു ടീമായി. എണ്ണിയാൽ തീരാത്ത അത്രയും ഓർമകൾ ഞങ്ങൾ നെയ്തു, എല്ലാ ചെറിയ, നേർത്ത വരകളിലൂടെയും
ഞങ്ങൾ ഒന്നിച്ച് കടന്നുപോയി. തിരിച്ച്, എപ്പോഴും ഞങ്ങൾ ഒരുമിച്ച് തന്നെയാണെന്ന് ഉറപ്പാക്കി. സംശയമില്ലാതെ പറയാം, എന്റെ നിലനിൽപിന്റെയും സന്തോഷത്തിന്റെയും പ്രധാന കാരണം ഇത് തന്നെ. ഹാപ്പി ആനിവേഴ്‌സറി’ എന്നാണ് ടൊവിനോയുടെ പോസ്റ്റ്


