
പ്രശസ്ത സിനിമാ നടൻ ഇന്ദ്രൻസ് ചേട്ടനെ മോഡേൺ ലുക്കിൽ കണ്ട് അന്തം വിട്ട് ആരാധക ലോകം. മലയാളികൾക്ക് എന്നും ഏറെ ഇഷ്ടമുള്ള ഒരു നടനാണ് ഇന്ദ്രൻസ്. കൂടുതലും ഹാസ്യവും കോമഡിയും നിറഞ്ഞ ചിത്രങ്ങളിലാണ് നടൻ ഇന്ദ്രൻസ് അഭിനയിച്ചത്. ഇപ്പോഴിതാ സീരിയസ് റോളുകളും തനിക്കു ചെയ്യാൻ സാധിക്കും എന്ന് അദ്ദേഹം തെളിയിച്ചു കൊണ്ടിരിക്കുന്നു.
ഹോം എന്ന സിനിമയുടെ അഭിനയത്തിന് ദേശീയ പുരസ്‌കാരം കൈവരിച്ച നടനാണ് ഇന്ദ്രൻസ്. എപ്പോഴും ഒരു പുഞ്ചിരിയും വിനയത്തോടെയുള്ള ആ മുഖവുമാണ് താരത്തിനെ എല്ലാ സിനിമാ നടന്മാരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. വലിയ ഫാഷൻ ഒന്നും ഇല്ലാത്ത ഒരു ഷർട്ടും ഒരു പാന്റും ധരിച്ചാണ് എന്നും ഇന്ദ്രൻസ് എന്ന നടനെ നമ്മൾ കാണാറുള്ളത്. എന്നാൽ അതിൽ നിന്നും
വ്യത്യസ്തമായി അദ്ദേഹത്തിനെ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് സോഷ്യൽ മീഡിയ ലോകം.ഇത് ഇന്ദ്രൻസ് തന്നെ ആണോ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചോദിക്കുന്നത്. യുവ സിനിമാ നടന്മാരെ കടത്തി വെട്ടുന്ന വിധത്തിലുള്ള കിടിലൻ ഒരു പുതിയ മേക്ക്ഓവറുമായിട്ട് എത്തിയാണ് നടൻ ഇന്ദ്രൻസ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. ജീൻസും, ടീഷർട്ടും ട്രെൻഡി കണ്ണടയും ഒക്കെ ധരിച്ചാണ് പുതിയ ഫോട്ടോസിൽ ഇന്ദ്രൻസിനെ നമുക്ക് കാണാൻ കഴിയുന്നത്.
ഒരു മാസികയ്ക്ക് വേണ്ടിയാണ് അദ്ദേഹം ഇത്തരത്തിലൊരു ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. കിടിലൻ വ്യത്യസ്ത നാല് ലുക്കുകളിലാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.ശ്യാം ബാബു എന്ന സെലിബ്രിറ്റി ഫോട്ടോ ഗ്രാഫർ ആണ് താരത്തിന്റെ മോഡേൺ ലുക്കിലുള്ള ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ ഇന്ദ്രൻസ് ചിത്രങ്ങൾ പങ്കുവച്ചു നിമിഷങ്ങൾക്കകം ചിത്രങ്ങൾ വൈറൽ ആവുകയായിരുന്നു.
ആരാധകർ നിറഞ്ഞ കൈയടിയോടെയാണ് ചിത്രങ്ങളെ സ്വീകരിച്ചത്. ഒരുപാട് ആളുകൾ നല്ല കമെന്റ്സുമായി രംഗത്ത് വന്നിരുന്നു. മമ്മൂട്ടിക്ക് ഒരു വെല്ലുവിളി ആയെന്നും മോഡേൺ ലുക്കിൽ ആണെങ്കിലും ഈ നിഷ്കളങ്കമായ ചിരി ആണ് ചേട്ടന്റെ ഹൈലൈറ്റ് എന്നൊക്കെയായിരുന്നു കമെന്റ്സിൽ ആരാധകർ കുറിച്ചിരുന്നത്.
Leave a Reply