“മനഃപൂർവ്വം ഉണ്ടാക്കിയ കാറപകടത്തിൽ പരിക്കുപറ്റിയ ബാലഭാസ്കറിനെ പ്രതികൾ കണക്കുകൂട്ടിയ ആശുപത്രിയിൽ എത്തിച്ചു അവിടെ വച്ച് അപായപ്പെടുത്തുന്ന കാര്യങ്ങൾ ചെയ്തിട്ടുണ്ടാകാം..” എന്ന് വാദി ഭാഗം ! ഹൈകോടതിയുടെ കണ്ടെത്തൽ ഇങ്ങനെ..

in post

ബാലഭാസ്‌കറിന്റെ മ, രണം പുനരന്വേഷിക്കാൻ ഉത്തരവിട്ട ഹൈക്കോടതി വിധിയുടെ വിശദാംശങ്ങൾ പുറത്ത്. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ അക്കമിട്ട് നിരത്തിയാണ് ഹൈക്കോടതി വിധി. സംശയത്തിന് 20 കാരണങ്ങളുണ്ടെന്ന് സിംഗിൾ ബെഞ്ച് കണ്ടെത്തി. പ്രകാശ് തമ്പിയുടെ എല്ലാ ഇടപെടലുകളും നിഗൂഢതയിൽ മൂടപ്പെട്ടിരിക്കുന്നു.

മൊഴികൾ വിശ്വസനീയമല്ലെന്ന് സിബിഐ വിലയിരുത്തി. സിബിഐ മനസ്സിരുത്തി തീരുമാനം എടുത്ത് കേസ് പുനരന്വേഷിക്കണമെന്നും വിധിയിൽ പറയുന്നു. അക്ഷയ് വർമ്മയെ കാണാനായി തൃശൂർ യാത്ര പൂർത്തിയാക്കാതെ ബാലഭാസ്‌കർ തിരുവനന്തപുരത്തേക്ക് മടങ്ങി. ബാലഭാസ്‌കറിനെ കാണുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നാണ് അക്ഷയ് വർമ്മയുടെ മൊഴി.


ഇതിൽ ഒരു വിശ്വാസ്യതയുമില്ല. പ്രകാശ് തമ്പിയുടെ ഇടപെടലുകൾ ദുരൂഹമാണ്. വിശ്വാസ്യതയില്ലാത്തവരുടെ മൊഴിയാണ് സിബിഐ പരിഗണിച്ചത്. വിശ്വസ്തരായ കലാഭവൻ സോബിയുടെ മൊഴി പരിഗണിച്ചില്ല. വിധിയിൽ സിബിഐയെ രൂക്ഷമായ ഭാഷയിലാണ് ഹൈക്കോടതി വിമർശിക്കുന്നത്.

സിബിഐയുടെ പിഴവുകളും വീഴ്ചകളും ഹൈക്കോടതി അക്കമിട്ട് നിരത്തുന്നു. ബാലഭാസ്‌കറിന്റെ മ, രണം സംബന്ധിച്ച കേസ് സിബിഐ വീണ്ടും അന്വേഷിക്കണം. സിബിഐ കേസ് വിശദമായി പേടിക്കണം. ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളുണ്ട്. തിരുവനന്തപുരം സിജെഎം കോടതിയിൽ നൽകിയ അന്തിമ അന്വേഷണ റിപ്പോർട്ടിൽ പിഴവുണ്ട്.

ഉയരുന്ന സംശയങ്ങൾക്ക് സിബിഐ വ്യക്തമായ വിശദീകരണം നൽകിയില്ല. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവികമായ നിരവധി സംഭവങ്ങൾ നടന്നിരുന്നു. ചെറിയ സംശയം പോലും അന്വേഷിക്കണം. അസാധാരണമായ കാര്യങ്ങൾ സംഭവിച്ചു. കേസിലെ ഗൂഢാലോചനയും ബന്ധവും അന്വേഷിക്കണം.

സാക്ഷിമൊഴികൾ സിബിഐ വിശദമായി പരിഗണിച്ചില്ലെന്നാണ് വിമർശനം. ബാലഭാസ്‌കർ യാത്ര റദ്ദാക്കി തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചത് ദുരൂഹമാണ്. അപകടം നടന്നയുടൻ ലത പുലർച്ചെ 4.15ന് കാറോടിച്ചിരുന്ന ഡ്രൈവർ അർജുനെ വിളിച്ചു. ലക്ഷ്മി പലതവണ ആവശ്യപ്പെട്ടിട്ടും പ്രകാശ് തമ്പി മൊബൈൽ ഫോൺ നൽകിയില്ല.

അപകടത്തിന് മണിക്കൂറുകൾക്ക് മുമ്പ് പ്രകാശ് തമ്പി അപകടം നടന്ന സ്ഥലത്തെത്തി. ഡിആർഐയാണ് ഇക്കാര്യം കണ്ടെത്തിയത്. ബാലഭാസ്‌കറിനെ അപകടത്തിന് ശേഷം അനന്തപുരിയിലേക്ക് മാറ്റി. പ്രകാശ് തമ്പി ഡോക്ടർ അനൂപിനെ ഈ കാര്യം അറിയിച്ചില്ല. മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം രണ്ട് മികച്ച സ്വകാര്യ ആശുപത്രികളുണ്ട്.

ഇവിടെ കൊണ്ടുവരാതെ അനന്തപുരിയിലേക്ക് മാറ്റിയത് ദുരൂഹമാണ്. ബാലഭാസ്‌കറിനെ ആശുപത്രിയിൽ അവസാനമായി കണ്ടത് പ്രകാശ് തമ്പിയാണ്. ബാലഭാസ്‌കറിന്റെ മരണവാർത്ത അറിഞ്ഞപ്പോൾ നാടകീയമായും സംശയാസ്പദമായും പ്രകാശ് തമ്പി പ്രതികരിച്ചു എന്നാണ് ഡോക്ടറിന്റെ അനൂപിന്റെ പ്രസ്താവന.

അപകട ദിവസം ബാലഭാസ്‌കർ ജ്യൂസ് കുടിച്ച കടയിൽ പ്രകാശ് തമ്പി തിരച്ചിൽ നടത്തിയിരുന്നു. പിന്നീട് സിസിടിവി ക്യാമറ ദൃശ്യങ്ങൾ കാണാതായി. ഒപ്പം ഒരു ടെക്നീഷ്യനും ഉണ്ടായിരുന്നു. അപകടം നടന്ന ദിവസം രാവിലെ ഒരു സ്ത്രീയും പുരുഷനും മംഗലപുരം പോലീസ് സ്‌റ്റേഷനിലെത്തി ഫോൺ വാങ്ങിയെന്നാണ് പോലീസുകാരന്റെ മൊഴി.

ALSO READ മര്യാദയ്ക്ക് ഇരിക്കാന്‍ പറഞ്ഞപ്പോള്‍ അയാള്‍ ശബ്ദമുയര്‍ത്തി... ‘വല്ല്യ നടിയാണല്ലോ, ഞാൻ വേണമെങ്കിൽ അപ്പുറത്തിരിക്കാം, നീ വേണമെങ്കിൽ ഇവിടെ ഇരുന്നോ, നടിയുടെ അടുത്ത് ഞാനിരിക്കണോ’ എന്ന രീതിയിലായിരുന്നു സംസാരം. വളരെയധിക അപമാനിക്കപ്പെട്ടു.. - ദിവ്യപ്രഭ

ഇതിൽ വൈരുദ്ധ്യമുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഏതെങ്കലിലും തരത്തിലുള്ള കാർ അപകടം ഉണ്ടാക്കി അവിടെ നിന്നും പരിക്കുപറ്റിയ ബാലഭാസ്കറിനെ പ്രതികൾ കണക്കുകൂട്ടിയ ആശുപത്രിയിൽ എത്തിച്ചു അവിടെ വച്ച് ബാലഭാസ്കറിന് ജീവൻ നഷ്ടപ്പെടുന്ന കാര്യങ്ങൾ പ്രതികൾ ചെയ്തിട്ടുണ്ടാകാം എന്ന് വാദി ഭാഗം സംശയം ഉന്നയിച്ചു.

സ്വർണ്ണ കടത്തു സംഘം ഏതെങ്കിലും തരത്തിലുള്ള ഇടപാടുകൾ ബാലഭാസ്കറുമായി നടത്താൻ തുനിഞ്ഞോ എന്നും ഇതിനു ബാലഭാസ്കർ വഴങ്ങാതെ വന്നതിലാണോ താരത്തെ അപകടപ്പെടുത്തുന്ന നീക്കങ്ങൾ ഉണ്ടായത് എന്നുള്ള കാര്യങ്ങൾ അന്വേഷിക്കണമെന്നും വാദി ഭാഗം ആവശ്യപ്പെട്ടു.


ഡ്രൈവർ അർജുന് ക്രിമിനൽ പശ്ചാത്തലമുണ്ട്. രണ്ട് എടിഎം മോഷണക്കേസുകളിലെ പ്രതിയാണ് അർജുൻ. മണിക്കൂറിൽ 94 കിലോമീറ്റർ വേഗത്തിലായിരുന്നു അർജുൻ വാഹനമോടിച്ചിരുന്നത്. ആ സമയം അദ്ദേഹം സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. സീറ്റ് ബെൽറ്റ് ധരിക്കാത്ത അർജുന്റെ പരുക്ക് ഗുരുതരമല്ല. സീറ്റ് ബെൽറ്റ് ധരിച്ചിരുന്ന ലക്ഷ്മിക്ക് ഗുരുതരമായി പരിക്കേറ്റു.

പ്രകാശ് തമ്പിക്ക് തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയുമായി പ്രത്യേക ബന്ധമുണ്ട്. പ്രകാശ് തമ്ബിയാണ് ബാലഭാസ്‌കറിന്റെ വിരലടയാളം എടുത്തത്. ബാലഭാസ്‌കർ കൊ, ല്ലപ്പെട്ടതിന്റെ തലേദിവസം ആകാശ് ഷാജിയും പ്രകാശ് തമ്ബിയും തമ്മിൽ നടത്തിയ രണ്ട് മണിക്കൂർ സംഭാഷണം സിബിഐ പരിശോധിച്ചില്ല. മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടു.

Leave a Reply

Your email address will not be published.

*