ബാല ഭാസ്കറിന്റെ ഓർമ്മകളിൽ സ്റ്റീഫൻ ദേവസി പറഞ്ഞ വാക്കുകൾ ഇങ്ങനെ.. ‘അഞ്ച് വർഷങ്ങൾ കടന്നുപോയി! പക്ഷേ നിന്റെ ഓർമ്മകൾ ഇപ്പോഴും ഹൃദയങ്ങളിലുണ്ട്.. കാണുക..

മലയാളികൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന പ്രശസ്തനായ വയലിനിസ്റ്റും സംഗീത സംവിധായകനുമായ ഒരാളായിരുന്നു ബാലഭാസ്കർ. പന്ത്രണ്ടാം വയസ്സിൽ സംഗീത ലോകത്തെ തന്റെ കരിയർ ആരംഭിച്ച ബാലഭാസ്കർ, പതിനേഴാം വയസ്സിൽ മലയാള സിനിമയിൽ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചിരുന്നു.

മംഗല്യ പല്ലക്ക് എന്ന ചിത്രത്തിലൂടെയാണ് ബാലഭാസ്കർ സംഗീത സംവിധായകാനായി തുടക്കം കുറിച്ചിരുന്നത്.
സ്റ്റേജ് ഷോകളിൽ വയലിനിസ്റ്റായി കാണികളെ കൈയിലെടുക്കാറുള്ള ബാലഭാസ്കറിനെ ഇഷ്ടമല്ലാത്തവരായി ആരും തന്നെ ഉണ്ടായിരുന്നില്ലെന്ന് വേണം പറയാൻ.

പക്ഷേ വളരെ അപ്രതീക്ഷിതമായി അദ്ദേഹം കുടുംബത്തിന് ഒപ്പം യാത്ര ചെയ്യുമ്പോൾ കാർ അപകടത്തിൽപ്പെടുകയും മരണപ്പെടുകയും ചെയ്തു. സെപ്തംബർ 25-നായിരുന്നു വാഹനം അപകടത്തിൽപ്പെട്ടത്. സംഭവസ്ഥലത്ത് വച്ചുതന്നെ അദ്ദേഹത്തിന്റെ ഏകമകൾ മരിച്ചിരുന്നു.

പിന്നീട് ഏഴ് ദിവസങ്ങൾക്ക് ശേഷം മകളുടെ അടുത്തേക്ക് ഭാര്യയെ തനിച്ചാക്കി അദ്ദേഹം യാത്രയാവുകയും ചെയ്തു. ഒക്ടോബർ രണ്ടിനായിരുന്നു അദ്ദേഹം മരിച്ചത്. ലക്ഷ്മി എന്നാണ് അദ്ദേഹത്തിന്റെ ഭാര്യയുടെ പേര്. തേജസ്വിനി എന്നായിരുന്നു മകളുടെ പേര്.

അദ്ദേഹത്തിന്റെ വേർപാട് സംഭവിച്ചിട്ട് അഞ്ച് വർഷങ്ങൾ കഴിഞ്ഞിരുന്നു. അപകടവുമായി ബന്ധപ്പെട്ട് ഒരുപാട് വിവാദങ്ങൾ ആ സമയത്ത് വന്നിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായ സ്റ്റീഫൻ ദേവസി ബാലഭാസ്കറിന്റെ വേർപാടിന്റെ

അഞ്ചാം വാർഷികത്തിൽ വേദന പങ്കുവച്ചിരിക്കുകയാണ്. “അഞ്ച് വർഷങ്ങൾ കടന്നുപോയി! പക്ഷേ നിന്റെ ഓർമ്മകൾ ഇപ്പോഴും ഞങ്ങളുടെ ഹൃദയങ്ങളിൽ തിളങ്ങുന്നു..”, ബാലഭാസ്കറിന് ഒപ്പമുള്ള ഒരു പഴയ ഫോട്ടോയോടൊപ്പം സ്റ്റീഫൻ ദേവസി കുറിച്ചു. ബാലുവിന് പ്രണാമം അർപ്പിച്ച് നിരവധി കമന്റുകളും വന്നു.

Be the first to comment

Leave a Reply

Your email address will not be published.


*