ഫോട്ടോഷൂട്ടിന് ഭാര്യ വിസമ്മതിച്ചു അവസാനം ഭർത്താവ് തന്നെ ഇറങ്ങി ; ഫോട്ടോ വൈറൽ

in post

ഫോട്ടോഷൂട്ടുകൾ പലതരത്തിൽ ഉണ്ട്. വിവാഹത്തിനു മുൻപ് വിവാഹത്തിന് ശേഷം, ഫാഷൻഷൂട്ടുകൾ വേറെ. എന്നാൽ നമ്മുടെ നാടിനു അത്ര പരിചിതമല്ലാത്ത ഒരു ഫോട്ടോഷൂട്ടാണ് മറ്റേർണിറ്റി ഫോട്ടോഷൂട്ട് അഥവാ ബേബി ഷവർ ഫോട്ടോഷൂട്ട്. പുറം രാജ്യങ്ങളിൽ ഇത് സർവ്വ സാധാരണമാണ്.

ഗർഭിണിയായ ഒരാൾ തന്റെ ഗർഭകാല ഓർമ്മകൾ സൂക്ഷിക്കാൻ ഇതുപോലുള്ള ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട്. എന്നാൽ നമ്മുടെ നാട്ടിലും ഇപ്പോൾ ട്രെൻഡ് ആയി മാറുകയാണ് ഇത്തരത്തിലുള്ള ഫോട്ടോ ഷൂട്ടുകൾ. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലും മറ്റും വൈറലായിരിക്കുന്നത്

മറ്റൊരു മറ്റേർണിറ്റി ഫോട്ടോഷൂട്ട് ആണ്. ഭാര്യയുടെ മറ്റേർണിറ്റി ഫോട്ടോ ഷൂട്ട് നടത്താനായി ഫോട്ടോഗ്രാഫർക്ക് പറഞ്ഞ കാശൊക്കെ കൊടുത്ത് റെഡി ആയി നിന്ന ഭർത്താവിനോട് ഭാര്യ പറഞ്ഞത് ഫോട്ടോഷൂട്ടിനു താല്പര്യം ഇല്ല എന്ന്. അവസാനം ഭാര്യയെ വച്ചു ഷൂട്ട്

ചെയ്യേണ്ടതിനു പകരം ഭർത്താവ് തന്നെ മറ്റേർണിറ്റി ഫോട്ടോ ഷൂട്ടിനു പോസ് ചെയ്തു. ഭർത്താവിന്റെ ഈ ചിത്രങ്ങളാണ് വൈറലായത്. കുറച്ചധികം വയർ ഉള്ളത് കൊണ്ട് ഫോട്ടോഷൂട്ട് നടന്നു. തികച്ചും സ്വാഭാവികത തോന്നുന്ന തരത്തിലുള്ള പോസിംഗ് ആയിരുന്നു എന്നാണ് ഫോട്ടോഗ്രാഫർ പറയുന്നത്.

ALSO READ എന്റെ ജീവിതത്തിൽ തുടരാൻ ഞാൻ ആരെയും നിര്ബന്ധിക്കില്ല, ലേഖ ശ്രീകുമാറിന്റെ പോസ്റ്റ് കണ്ട് അമ്പരന്ന് മലയാളികൾ

Leave a Reply

Your email address will not be published.

*