പെൺകുട്ടികൾ എ സിനിമകൾ തീയേറ്ററിൽ പോയി കാണണമെന്ന് ചലച്ചിത്രതാരം സ്വാസിക

പെൺകുട്ടികൾ എ സർട്ടിഫിക്കറ്റ് സിനിമകൾ തീയേറ്ററിൽ പോയി കാണണമെന്ന് ചാച്ചിത്രതാരം സ്വാസിക. പെൺകുട്ടികൾ ഇക്വാളിറ്റിക്ക് വേണ്ടി സംസാരിക്കുകയും ഞങ്ങൾ അത് ചെയ്‌താൽ എന്താ എന്ന് ചോദിക്കുന്ന കാലമല്ലേ ഇത്. അപ്പോൾ തീർച്ചയായും എ സിനിമകൾ പെൺകുട്ടികൾ തീയേറ്ററിൽ പോയി കാണണം. സ്വാസിക പറയുന്നു.

ഏതൊരു ജോലിക്കും അതിന്റെതായ സ്വഭാവമുണ്ട്. ചതുരത്തിലെ തന്റെ കാരക്ടർ പുതുമയുള്ള ഒന്നാണ്. ആ സിനിമയ്ക്ക് വേണ്ട കാര്യങ്ങൾ നമ്മൾ ചെയ്തു എന്നെ ഉള്ളു അതിനപ്പുറത്ത് ഒന്നുമില്ലെന്നും എല്ലാം ചെയ്തിരിക്കുന്നത് ഒറിജിനൽ ആയിട്ടാണ് ക്യാമറ ട്രിക്കുകൾ ഒന്നും ഇല്ലെന്നും സ്വാസിക പറയുന്നു.

നടന്മാർക്ക് ഇത്തരത്തിലുള്ള വേഷങ്ങൾ ചെയ്യാമെങ്കിൽ നടിമാർക്കും ചെയ്യാം. മലയാള സിനിമ വളരണം എന്ന് പറയുമ്പോൾ നമ്മുടെ ചിന്താഗതി കൂടി വളരണം. ഇത്തരം കാര്യങ്ങൾ ഹിന്ദി അടക്കമുള്ള അന്യഭാഷകളിൽ ചെയ്യാമെങ്കിൽ മലയാളത്തിലും ചെയ്യാം.

ഹിന്ദിയിൽ ഉള്ളത് കണമെങ്കിൽ മലയാളത്തിൽ ഉള്ളതും കാണാമെന്നും സ്വാസിക പറയുന്നു. എ സർട്ടിഫിക്കറ്റ് ചിത്രങ്ങൾ സ്ത്രീകൾക്ക് കാണാൻ പാടില്ല പുരുഷന്മാർക്ക് കാണാം എന്നാണ് ഇവിടെ പൊതുവെ പറയുന്നത്.
എ സിനിമ എന്ന് കേൾക്കുമ്പോൾ പോൺ സിനിമ എന്നാണ് ആളുകൾ ചിന്തിക്കുന്നത്.

എ സർട്ടിഫിക്കറ്റിന് നിരവധി നിർവചനങ്ങളുണ്ട്. അതൊന്നും മനസിലാക്കാതെയാണ് ആളുകൾ സംസാരിക്കുന്നത്. അത് ചിന്താഗതിയുടെ കുഴപ്പമാണെന്നും സ്വാസിക പറയുന്നു. എല്ലാ കാര്യത്തിലും ഓപ്പൺ ആകുന്നത് പോലെ ഇക്കാര്യത്തിലും ഓപ്പൺ ആയാൽ മതിയെന്നും സ്വാസിക പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*