സോഷ്യല്‍ മീഡിയയില്‍ സെലിബ്രിറ്റികള്‍ നേരിടുന്ന സൈബര്‍ ആക്രമണം ഒരു പുതിയ കാര്യമല്ല. പല നടിമാരും ഇതിനെതിരെ ഒളിഞ്ഞും തെളിഞ്ഞും മറുപടി നല്‍കാറുണ്ട്. പക്ഷെ ഇതിനൊരു അവസാനം വന്നിട്ടില്ല. സിനിമ മേഖലയില്‍ മാത്രമല്ല സാധാരണ പെണ്‍കുട്ടികളും
ഇത്തരത്തില്‍ സൈബര്‍ ബുള്ളിങ്ങിന് വിധേയരാകാറുണ്ട്. നടിമാരുടെ ഫോട്ടോഷൂട്ട് വൈറല്‍ ആയാല്‍ ഇന്‍ബോക്സുകളിലും കമന്റ് ബോക്സുകളിലും അശ്ലീലം വാക്കുകള്‍ കൊണ്ട് ശല്യപ്പെടുത്തുന്നവരെ പലപ്പോഴും വെളിച്ചത്തു കൊണ്ടുവന്ന് തേച്ചൊട്ടിക്കാറുമുണ്ട്.
പക്ഷെ ഒരു പരിധിവിടുമ്പോള്‍ ചിലരെങ്കിലും വളരെ ശക്തമായി തന്നെ നിമാരില്‍ ചിലര്‍ പ്രതികരിക്കും.
ആ രീതിയിലുള്ള ഒരു പ്രതികരണമായി എത്തിയിരിക്കുകയാണ് തെന്നിന്ത്യയുടേയും മലയാളത്തിന്റെയുംപ്രിയപ്പെട്ട നടി പ്രിയാമണി.
നഗ്നചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാമോ എന്ന് ചോദിച്ചായിരുന്നു ഒരാളുടെ കമന്റ്. സൈലിങ് മാന്‍ എന്ന ഐഡിയില്‍ നിന്നാണ് ഈ കമന്റ് വന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട പ്രിയാമണി ഇങ്ങനെക്കുറിച്ചു. ‘ആദ്യം നിങ്ങളുടെ അമ്മയോടും സഹോദരിയോടും ഇതേ ചോദ്യം ചോദിക്കൂ.
അവര്‍ ചെയ്യുന്ന മുറയ്ക്ക് ഞാനും അത് തന്നെ ചെയ്യാം എന്നാണ് നടി മറുപടി കൊടുത്തത്. താരത്തിന് പിന്തുണയുമായി നിരവധി പേരായിരുന്നു എത്തിയത്. സമൂഹമാധ്യമങ്ങളില്‍ ഇങ്ങനെ വരുന്ന മോശമായ കമെന്റ്കള്‍ക്ക് പ്രിയ ഇതിന് മുന്‍പും തക്കതായ

മറുപടി നല്‍കി രംഗത്ത് എത്തിയിട്ടുണ്ട്. മമ്മൂട്ടി നായകനായി എത്തിയ പതിനെട്ടാം പടിയാണ് പ്രിയാമണി അവസാനമായി അഭിനയിച്ച മലയാള ചിത്രം. നിലവില്‍ ഇപ്പോള്‍ ഹിന്ദിയിലും തമിഴിലും തെലുങ്കിലുമായി നിരവധി വേഷങ്ങള്‍ താരത്തെ തേടി എത്തുന്നുണ്ട്.



