നായികമാരെ വലിയ മതിപ്പോ ഇഷ്ടമോ ഇല്ലാണ് പറയുന്നത് എങ്ങിലും എന്നാൽ രഹസ്യമായി അവരെ മനസ്സിൽ കൊണ്ട് നടക്കുന്നവരാണ് കുറെപേർ :- വിദ്യ ബാലൻ

in post

ജന്മം കൊണ്ട് മലയാളിയാണെങ്കിലും ബോളിവുഡാണ് കർമ്മമണ്ഡലമെന്ന് തെളിയിച്ച നടിയാണ് വിദ്യാ ബാലൻ. ബോളിവുഡിൽ ശക്തമായ കഥാപാത്രങ്ങളാണ് വിദ്യാ ബാലനെ തേടിയെത്തുന്നത്. മലയാളത്തിലും ഹിന്ദിയിലുമായി താരത്തിന് നിരവധി ആരാധകരുണ്ട്.

പരിനീത, പാ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് താരം ശ്രദ്ധ നേടിയത്. എന്നാൽ സിൽക്ക് സ്മിതയുടെ ജീവിതം സിനിമയായപ്പോൾ കേന്ദ്ര കഥാപാത്രമായ സിൽക്കിനെ അവതരിപ്പിച്ചത് വിദ്യാ ബാലനായിരുന്നു. ഡേർട്ടി പിക്ചർ എന്ന ചിത്രത്തിന് വിദ്യാബാലന് ദേശിയ അവാർഡ് ലഭിച്ചു.

സിനിമയിൽ അഭിനയിക്കുമ്പോൾ നേരിടേണ്ടി വന്ന വെല്ലുവിളികളെയും സംഘർഷങ്ങളെയും കുറിച്ച് താരം നേരത്തെ പറഞ്ഞിരുന്നു. ഒരു അഭിമുഖത്തിൽ നടിമാരോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് തുറന്നു പറഞ്ഞ് താരം വാർത്തകളിൽ നിറഞ്ഞിരുന്നു.

ഒരു നടിയുടെ ജീവിതം എത്ര സങ്കീർണമാണെന്ന് ഡേർട്ടി പിക്ചർ സിനിമ കണ്ടവർക്ക് മനസ്സിലാകും. ഞാൻ പോലും സിൽക്ക് സ്മിതയുടെ ആരാധികയല്ല, അവരുടെ മിക്ക സിനിമകളും കണ്ടിട്ടുണ്ട്. വ്യത്യസ്തമായ അഭിനയ ശൈലിയാണ് ഇവർക്കുള്ളത്.

സിനിമയിൽ അഭിനയിക്കുമ്പോൾ തന്നെ സ്മിതയായി മാറുകയായിരുന്നു. ആത്മഹത്യാ രംഗം ചിത്രീകരിക്കുമ്പോൾ സ്മിത എത്രമാത്രം സഹിച്ചുവെന്ന് ഞാൻ ഓർത്തു. അന്ന് മാനസികമായി തളർന്ന് ശ്വാസംമുട്ടലും പനിയും അനുഭവപ്പെട്ട് ആശുപത്രിയിലായി.

സിനിമ കണ്ട് ആസ്വദിക്കുന്ന പ്രേക്ഷകർക്ക് ഇതിലെ നായികമാർ അഭിനയിക്കുന്നതിൽ വലിയ മതിപ്പില്ല. എന്ത് കണ്ടാലും കുറ്റം പറയുന്നവരും ചുറ്റും ഉണ്ട്. എന്നാൽ മിക്കവരും അവരെ മനസ്സിൽ വച്ചാണ് രഹസ്യമായി നടക്കുന്നതെന്നും വിദ്യ പറയുന്നു.

ALSO READ ഇതിനെന്താണ് ഇത്രേ കുഴപ്പം,, ഗേയായ ഒരാളെ ബെസ്റ്റ് ഫ്രണ്ടായി വേണമെന്ന് ആഗ്രഹമുണ്ട്.. തന്റെ ആഗ്രഹം തുറന്ന് പറഞ്ഞ് ദിയ..

Leave a Reply

Your email address will not be published.

*