നാടൻപാട്ടുകളുടെ മുടിചൂടാമന്ന … കലാഭവൻ മണിയുടെ ജനപ്രിയ പാട്ടുകളുടെ രചയിതാവ് അറുമുഖൻഅറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു..

in post

ഫോക്‌ലോർ അവാർഡു ജേതാവും നാടൻപാട്ട് രചയിതാവുമായ അറുമുഖൻ വെങ്കിടങ്ങ് (75 ) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച്ച വൈകീട്ട് മൂന്നിന് മുല്ലശ്ശേരി പഞ്ചായത്ത് പൊതുശ്മശാനത്തിൽ. തിങ്കളാഴ്ച്ച രാത്രി പതിനൊന്നരയോടെ അറുമുഖനെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ

തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചൊവ്വാഴ്ച്ച പുലർച്ചെയോടെയായിരുന്നു മരണം. വെങ്കിടങ്ങ് നടുവത്ത് ശങ്കരന്റെയും കാളിയുടെയും മകനാണ്. കലാഭവൻ മണി ആലപിച്ചിരുന്നതുൾപ്പടെ നിരവധി നാടൻപാട്ടുകളുടെയും രചയിതാവാണ്.

350 ഓളം നാടൻ പാട്ടുകളുടെ രചയിതാവാണ്. ചാലക്കുടി ചന്തക്കു പോകുമ്പോൾ, പകലു മുഴുവൻ പണിയെടുത്ത് , വരിക്കചക്കേടെ , തുടങ്ങിയവയെല്ലാം അറുമുഖന്റെ പാട്ടുകളാണ്. സിനിമയ്ക്ക് വേണ്ടിയും അറുമുഖൻ

പാട്ടുകൾ എഴുതിയിട്ടുണ്ട്. ഉടയോൻ, ദി ഗാർഡ്, സാവിത്രിയുടെ അന്തർജനം, ചന്ദ്രോത്സവം, രക്ഷകൻ എന്ന സിനിമകർക്ക് വേണ്ടിയും പാട്ടുകൾ രചിച്ചു. ധാരാളം ആൽബങ്ങളും ഭക്തിഗാനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.

ALSO READ 25 വര്‍ഷം ഞാന്‍ ലാലിന്റെ കൂടെ ജീവിച്ചു ബന്ധം ഇപ്പോഴും തുടരുന്നു വര്‍ഷങ്ങളായുള്ള രഹസ്യം പൊട്ടിച്ച് മീന ഞെട്ടി ആരാധകര്‍

Leave a Reply

Your email address will not be published.

*