ഞാൻ പോകുന്നു, അവനേയും കൂട്ടുന്നു ഞങ്ങളെ ഒരുമിച്ചടക്കണം ; ആലപ്പുഴയിൽ കുറിപ്പെഴുതിവെച്ച് നാലു വയസുകാരനെ ശ്വാ,സംമുട്ടിച്ച് കൊ,ലപ്പെടുത്തി പിതാവ് ജീ,വനൊടുക്കി

in post

മാന്നാറിൽ നാല് വയസുകാരനായ മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം പിതാവ് ജീവനൊടുക്കി. മാന്നാർ കുട്ടംപേരൂർ സ്വദേശി ജോൺ (34), മകൻ ഡെൽവിൻ ജോൺ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് ഇരുവരേയും വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മകൻ ഡെൽവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം ഇരു കൈയ്യിലേയും ഞരമ്പ് മുറിച്ച് ജോൺ തൂങ്ങി മരിക്കുകയായിരുന്നു. കഴുത്തിൽ കുരുക്കിയ ഷാൾ പൊട്ടി മൃതദേഹം തറയിൽ കിടക്കുന്ന നിലയിലായിരുന്നു. മുറിയിൽ നിന്നും ജോണിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു.

ചെയ്യുന്നത് തെറ്റാണെന്ന് അറിയാം എന്നാലും ഞാൻ പോകുന്നു. അവനേയും കൂട്ടുന്നു. ഞങ്ങളെ ഒരുമിച്ച് അടക്കണമെന്നും. ആത്മഹത്യ കുറിപ്പിൽ പറയുന്നു. മനസ് പതറിപ്പോയെന്നും അപ്പയുടെയും , അമ്മയുടേയും കാര്യത്തിൽ വിഷമമുണ്ടെന്നും ആത്മഹത്യ

കുറിപ്പിൽ പറയുന്നു. അതേസമയം ജോണിന് കുടുംബ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. പത്ത് വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം കുറച്ച് നാളുകൾക്ക് മുൻപാണ് ജോൺ നാട്ടിലെത്തിയത്. തുടർന്നാണ്

വിവാഹിതനായത്. ഭാര്യ സെലിൻ കഴിഞ്ഞ ജൂണിലാണ് നഴ്‌സിംഗ് ജോലി ലഭിച്ച് സൗദിയിലേക്ക് പോയത്. ഭാര്യ പോയതോടെ ജോണും മകനും ഭാര്യ വീട്ടിലാണ് താമസിച്ചിരുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ALSO READ ട്രയിനിൽ ടിക്കറ്റില്ലാതെ കുട്ടിയെ സഹായിച്ചപ്പോൾ കരുതിയില്ല. വർഷങ്ങൾക്ക് ശേഷം ഇങ്ങനെയൊരു ട്വിസ്റ്റ്

Leave a Reply

Your email address will not be published.

*