
ബാലതാരമായി എത്തിയ ശേഷം നായികയായി മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് മാളവിക മേനോന്. ആല്‍ബങ്ങളില്‍ അഭിനയിച്ചു കൊണ്ടാണ് താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. അനൂപ് മേനോന് നായകനായ 916 എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന മാളവിക മലയാളം തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 2012 ലാണ് മാളവികയുടെ ആദ്യ ചിത്രം 916 ചിത്രം പുറത്തിറങ്ങുന്നത്. അതേ വര്‍ഷം തന്നെ മറ്റ് രണ്ട് ചിത്രങ്ങളില്‍ കൂടി മാളവിക അഭിനയിച്ചിട്ടുണ്ട്. ഹീറോയും നിദ്രയും.
ഇവാന് വോറെ മാതിരി, വിഴ, ബ്രഹ്മന്‍, വീതു വിട്ടു, നിജമാ നിഴലാ, അരുവാ സണ്‍ഡേ എന്നീ തമിഴ് ചിത്രങ്ങളിലും മാളവിക അഭിനയിച്ചിട്ടുണ്ട്. അതേ സമയം സോഷ്യല്‍ മീഡിയയില്‍ അത്ര ആക്റ്റീവ് ആയിട്ടുള്ള ആളല്ല താനെന്ന് പറയുകയാണ് മാളവിക മേനോന് . ആരെങ്കിലും നിര്‍ബന്ധിച്ചാലാണ് താന്‍ എന്തെങ്കിലും പോസ്റ്റ് ചെയ്യുന്നതെന്നും നടി പറയുന്നു. എന്തെങ്കിലും ഫംഗ്ഷന് പോകുമ്പോള്‍ എടുക്കുന്ന ചിത്രങ്ങള്‍ ആണ് ഇടക്കൊക്കെ സോഷ്യല്‍ മീഡിയയില്‍ ഇടുന്നതെന്നും മാളവിക പറയുന്നു. ഒരു സമയത്ത് കൊറോണയുടെ കാലത്ത്
ആണ് കൂടുതലും പോസ്റ്റുകള്‍ പങ്കിട്ടത്, കുറെകാലങ്ങളായി നല്ല ഫോട്ടോ ഷൂട്ടുകള്‍ ഒന്നും ചെയ്തിരുന്നില്ലെന്നും ഇപ്പോള്‍ വീണ്ടും വൈറലാകുന്ന അഭിമുഖത്തില്‍ താരം പറയുന്നു.ആ സമയം എടുത്ത ഷൂട്ട് ആയിരുന്നു അത്. ഞാന്‍ അന്ന് കുറെ പിക്സ് എടുത്തിരുന്നു, പക്ഷെ ഇതായിരുന്നു വൈറലായത്. ആ ഷൂട്ട് കഴിഞ്ഞിട്ട് ഞാന്‍ ഒരു അഞ്ച് ആറുമാസത്തോളം കഴിഞ്ഞതാണ് വീഡിയോ പങ്കിടുന്നത്.അതാണ് അപ്പോള്‍ കേറി വൈറലായത്. ഞാന്‍ നോര്‍മലി ആണ് വീഡിയോ ഇട്ടത്. എന്നാല്‍ അത് ആളുകള്‍ പല രീതിയില്‍ എഡിറ്റ് ചെയ്തു കയറ്റി. ഞാന്‍ ഡ്രെസ്സിന്റെ അടിയില്‍ ഒന്നും ഇട്ടിട്ടില്ല എന്ന രീതിയിലാണ് അത് പ്രചരിപ്പിച്ചത്.
പക്ഷെ സത്യത്തില്‍ അങ്ങനെ അല്ല അത് ഇട്ടിട്ടും ഇടാതെയും ചെയ്യുന്ന ആളുകള്‍ ഉണ്ട്. അത് അവരുടെ ഇഷ്ടം. എന്നാല്‍ എന്റെ വീഡിയോ കണ്ട ഏതൊരു പൊട്ടനും മനസിലാകും അതിന്റെ ഉള്ളില്‍ ഡ്രസ്സ് ഉണ്ടെന്ന്. ലൈറ്റിന്റെ ഷാഡോ കാരണം അത് ആളുകള്‍ തെറ്റിദ്ധരിച്ചതാകാം. ഞാന്‍ അതെ ഫോട്ടോസ് പോസ്റ്റ് ചെയ്തിട്ടുള്ളതാണ് അതില്‍ എന്റെ ബ്രായുടെ സ്ട്രാപ്പ് വരെ കാണാം. പിന്നെ ആളുകള്‍ എന്തിനാണ് ഇട്ടിട്ടില്ല എന്ന് പറഞ്ഞത് എന്തിനാന്നെന്ന് അറിയില്ലെന്നും മാളവിക വ്യക്തമാക്കുന്നു.
Leave a Reply