ചെറുപ്പം തൊട്ടേ അത് അങ്ങനയായിരുന്നു – വളരുന്നതിന് അനുസരിച്ച് കൂടി വരികയാണ് അത് ! മനസ്സ് തുറന്ന് കാർത്തിക

in post

ദുൽഖർ സൽമാൻ നായകനായ സി ഐ എ എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് കടന്നുവന്ന താര സുന്ദരിയായിരുന്നു കാർത്തിക മുരളിധരൻ. പിന്നീട് മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം അങ്കിൾ എന്ന സിനിമയിലും നായികയായി കാർത്തിക എത്തിയിരുന്നു. മമ്മൂക്കക്കും മകൻ കുഞ്ഞിക്കയ്ക്കും ഒപ്പം അഭിനയിച്ചത് കൊണ്ട് തന്നെ ചുരുങ്ങിയ കാലം കൊണ്ട് വളരെയധികം ആരാധകരെ നേടിയെടുക്കാൻ

കാർത്തിക മുരളിധരന് സാധിച്ചു. ബാംഗ്ലൂരിൽ സൃഷ്ടി സ്കൂൾ ഓഫ് ആർട്സിൽ ബിരുദം ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ ആയിരുന്നു കാർത്തികയ്ക്ക് മലയാള സിനിമയിൽ അരങ്ങേറാനുള്ള അവസരം ലഭിക്കുന്നത്. പൊതുവേ ശരീരഭാരം കൂടുതലായിരുന്ന കാർത്തിക ഇടയ്ക്ക് ശരീരഭാരം കുറച്ച് ആരാധകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

വണ്ണം ഉള്ളതുകൊണ്ടുതന്നെ പലപ്പോഴും താൻ ബോഡി ഷേമിങ്ങിന് ഇരയായിട്ടുണ്ടെന്ന് വളരെ മുൻപേ തന്നെ താരം പറയുകയും ചെയ്തിട്ടുണ്ടായിരുന്നു. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് കാർത്തിക. തന്റെ പുത്തൻ ചിത്രങ്ങളും വീഡിയോസ് എല്ലാം പ്രേക്ഷകർക്കും മുമ്പിൽ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെക്കാറുണ്ട്. ഈയിടെ ഇൻസ്റ്റഗ്രാമിൽ ഒരു ഡോക്യുമെന്ററി ഫോട്ടോസ് നടി ചെയ്തിരുന്നു.

ചുവപ്പ് ലുക്കിലുള്ള ചിത്രം ആയിരുന്നു താരം പങ്കുവെച്ചത്. ഫോട്ടോയ്ക്ക് പ്രശംസകളുമായി നിരവധി പേരാണ് രംഗത്ത് എത്തിയത്. തൊട്ടു പിന്നാലെ തന്നെ തന്റെ വെയ്റ്റ് ലോസ് ജേർണിയും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. അനാരോഗ്യകരമായ സൗന്ദര്യ സങ്കല്പങ്ങൾക്ക് പേരുകേട്ട സിനിമയിൽ എത്തിയപ്പോൾ താൻ വളരെയധികം ബോഡി ഷേമിംഗിന് ഇരയായി എന്ന് കാർത്തിക തുറന്നുപറയുന്നു.

അതോടെ തന്റെ സ്വന്തം ശരീരത്തെ വെറുത്തു പോയിരുന്നു എന്നും കാർത്തിക കൂട്ടിച്ചേർത്തു. ശരീരവും മനസ്സുമായുള്ള സംഘർഷത്തിനൊടുവിൽ താൻ സ്വന്തം ശരീരത്തെ മനസ്സിലാക്കാൻ തുടങ്ങിയെന്നും, അതോടുകൂടിയാണ് തനിക്ക് ജീവിതത്തിൽ വഴിത്തിരിവുണ്ടായത് എന്നുമാണ് താരം പറഞ്ഞത്. ചെറുപ്പം തൊട്ടേ താൻ തടിച്ച ശരീരപ്രകൃതം ഉള്ള ആളായിരുന്നു എന്നും അത് കൂടുതലും ശ്രദ്ധിച്ചു തുടങ്ങിയത് പ്രൈമറി

ക്ലാസുകളിൽ പഠിക്കുമ്പോഴാണ് എന്നും ശരീരഭാരതത്തെ കുറിച്ചുള്ള പരിഹാസങ്ങൾ അന്നുമുതലേ തന്നെ തേടി എത്തിയിരുന്നു എന്നും താരം പറഞ്ഞു. താൻ വലുതാകുന്നതനുസരിച്ച് തന്റെ തടിയും കൂടി വരികയാണ് ചെയ്തിരുന്നത് എന്നും കുട്ടിക്കാലത്ത് അതിനെ പ്രതിരോധിക്കാൻ വളരെ വിചിത്രമായ ശീലങ്ങൾ ആയിരുന്നു പരീക്ഷിച്ചിരുന്നത് എന്നും താരം കൂട്ടിച്ചേർത്തു. അന്നൊക്കെ തന്നെ തന്നെ സ്വയം

പരിഹസിച്ചുകൊണ്ടും സ്വന്തം ശരീരത്തെ വെറുത്തു കൊണ്ടുമാണ് താൻ അതിനെയൊക്കെ ചെറുത്തുനിൽക്കാൻ ശ്രമിച്ചതെന്നും അതിലൂടെ കൂടുതൽ തടി വയ്ക്കുകയാണ് ചെയ്തതെന്നും താരം വ്യക്തമാക്കുന്നു. എന്നാൽ സിനിമയിലേക്ക് വന്നതോടുകൂടി തനിക്കെതിരെ ഉണ്ടായ പരിഹാസങ്ങൾ സ്വയം കൈകാര്യം ചെയ്യാൻ സാധിക്കുന്നതിനും അപ്പുറമായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു. പിന്നീട് തന്റെ ശരീരവും മനസും നിരന്തരം സംഘർഷത്തിൽ ആയിരുന്നു എന്നും താൻ യുദ്ധത്തിൽ തളരാൻ തുടങ്ങിയെന്നും

ALSO READ സിനിമ ഇല്ലെന്ന് പറയുക ഒരുതരത്തില്‍ നാണക്കേട് പോലെയായിരുന്നു ; ഒരു അഭിനേതാവിനെ സംബന്ധിച്ച് അത്തരം ചിന്തകളുടെ ആവശ്യമില്ല… താരം അന്ന് പറഞ്ഞത്

എങ്ങനെയാണോ താനുള്ളത് അങ്ങനെ തന്നെ ലോകം തന്നെ സ്വീകരിച്ചേ മതിയാകൂ എന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ തനിക്ക് കഴിഞ്ഞില്ല എന്നും സ്വയം ഉൾക്കൊള്ളാൻ പോലും തന്നെക്കൊണ്ട് പറ്റില്ലായിരുന്നു എന്നുമൊക്കെ താരം തുറന്നു പറഞ്ഞു. പിന്നീട് കുറച്ചു കാലം പല ഡയറ്റുകളും പരീക്ഷിച്ചു എന്നും എന്നിട്ടൊന്നും ഒരു വ്യത്യാസവും ഉണ്ടായില്ലെന്നും കാർത്തിക പറഞ്ഞു.

പിന്നീട് തന്റെ ഭക്ഷണശീലവും ധാരണകളും ശരീരത്തോടുള്ള തന്റെ സമീപനവും ചിന്താഗതിയും ഒക്കെ മാറിത്തുടങ്ങി എന്നും അതോടുകൂടി ഭാരം കുറയ്ക്കണം എന്ന് ഉദ്ദേശം വർക്കൗട്ട് ആകാൻ തുടങ്ങിയെന്നും കാർത്തിക പറഞ്ഞു. ഭാരം കുറയ്ക്കണം എന്ന ഒറ്റ ഉദ്ദേശത്തോടുകൂടിയാണ് താൻ യോഗ ആരംഭിച്ചത് എങ്കിലും അത് ശരീരത്തിന് മനസ്സിനും ചിന്താഗതികൾക്കും കരുത്ത് നൽകുകയും തന്നെ ആകെ മാറ്റിമറിക്കുകയും ചെയ്തു എന്നും കാർത്തിക പറയുന്നു.

Leave a Reply

Your email address will not be published.

*