ഗോപി സുന്ദറിന്റെ കറിവേപ്പിലയെന്ന് കമന്റ്, കിടിലൻ മറുപടി നൽകി അഭയ

in post

മലയാളികളുടെ പ്രിയ ഗായികയാണ് അഭയ ഹിരൺമയി. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ലിവിങ് റിലേഷൻ ഷിപ്പ് താരം അവസാനിപ്പിച്ചിരുന്നു. സോഷ്യൽ മീഡിയകളിൽ സജീവമായ അഭയ പങ്കുവെയ്ക്കുന്ന വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ

വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. അന്ന് അങ്ങനെയൊരു തീരുമാനമെടുത്തതിൽ കുറ്റബോധമില്ല. മ്യൂസിക്ക് ഫോക്കസ് ചെയ്താണ് ഇപ്പോൾ ജീവിക്കുന്നത്. ഇപ്പോഴത്തെ ജീവിതത്തിലും സമാധാനവും സന്തോഷവുമുണ്ടെന്നും അവർ പറഞ്ഞിരുന്നു.

ജാസി ഗിഫ്റ്റിനൊപ്പമായി പാടാൻ അവസരം ലഭിച്ചതിന്റെ സന്തോഷം സോഷ്യൽമീഡിയയിലൂടെ അഭയ പങ്കുവെച്ചിരുന്നു. അദ്ദേഹത്തിനൊപ്പം ഒരു ജിംഗിൾ ചെയ്യാൻ കഴിഞ്ഞു. അദ്ദേഹത്തിന്റെ പാട്ടും കംപോസിഷനും എനിക്കേറെയിഷ്ടമാണ്.

റെക്കോർഡിംഗ് സെഷനിടയിലെ ചിത്രങ്ങളും അഭയ പങ്കുവെച്ചിരുന്നു. കരിയറിലെ സന്തോഷം പങ്കുവെച്ച് അഭയ എത്തിയപ്പോൾ ചിലർ ചോദിച്ചത് വ്യക്തി ജീവിതത്തെക്കുറിച്ചായിരുന്നു. ഗോപി സുന്ദറിന്റെ കറിവേപ്പില എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്.

എന്റെ കക്കാസ് ഏട്ടൻ, ഒരു കറിവേപ്പില കഥയും എന്ന ക്യാപ്ഷനോടെ കമന്റും മറുപടിയും സ്‌ക്രീൻഷോട്ടാക്കി അഭയ പങ്കുവെച്ചിരുന്നു. ഞാൻ കറിവേപ്പിലയാണോ, ചൊറിയണമാണോ എന്നറിയാൻ നീ വന്ന് മുന്നിൽ നിൽക്കൂ,

അപ്പോൾ മനസിലാവും. നിന്റെ ഉമ്മയോട് ഞാൻ ബോധിപ്പിക്കാം. അവര് വളർത്തിയപ്പോൾ പിഴച്ചുപോയ തെറ്റാണ് എന്ന് അവരെ ഞാനൊന്ന് ഓർമ്മിപ്പിക്കണമല്ലോ, കക്കാസ് മുത്ത് പോയി ഉറങ്ങൂയെന്നുമായിരുന്നു അഭയയുടെ മറുപടി.

ALSO READ ആ കാര്യത്തിൽ നോ പറയാൻ പലപ്പോഴും സാധിച്ചിട്ടില്ലന്നു മഹിമ നമ്പ്യാർ.. RDX നടി മനസ്സ് തുറന്നു പറഞ്ഞ്

Leave a Reply

Your email address will not be published.

*