നഗരത്തിലെ ഓയോ റൂമുകളിൽ പോലീസ് പരിശോധന. ‘ഓപ്പറേഷൻ ഓയോ’ എന്ന പേരിൽ നഗരത്തിലെ 52 ഓയോ റൂമുകളിലാണ് കേരളാ പോലീസ് സംഘം പരിശോധന നടത്തിയത്. പലയിടങ്ങളില്‍ നിന്നും കഞ്ചാവ്, മയക്കുമരുന്ന് എന്നിവ പിടികൂടി.
തൃക്കാക്കരയിലെ ഒരു ഓയോ റൂമിൽ നിന്നും കഞ്ചാവും തോക്കുമായി രണ്ടുപേര്‍ പിടിയിലായി. ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് കൊച്ചി പൊലീസ് നടത്തുന്ന പരിശോധനയ്ക്കാണ് ‘ഓപ്പറേഷന്‍ ഓയോ റൂംസ്’ എന്ന് പേര് നല്‍കിയിരിക്കുന്നത്.
ഇതിനോടകം നഗരത്തിലെ നിരവധി സ്ഥലങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തി. എംഡിഎംഎ ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കള്‍ ലോഡ്ജില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മൂന്ന് കിലോ കഞ്ചാവും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Leave a Reply