മിനിസ്ക്രീൻ പ്രേക്ഷകരുടെ ജനപ്രിയ പരിപാടിയാണ് സ്റ്റാര്‍ മാജിക്. തുടക്കത്തില്‍ ടമാര്‍ പഠാര്‍ എന്ന പേരിലെത്തിയിരുന്ന പരിപാടി അധികവേഗമാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ടതായിമാറിയത്. മിമിക്രി താരങ്ങളും സീരിയല്‍ താരങ്ങളും ഒരുമിക്കുന്ന സ്റ്റാര്‍ മാജിക്കിന് വന്‍ ആരാധക പിന്തുണയുണ്ട്.
എന്നാല്‍ ജനപ്രീതിക്കൊപ്പം വിവാദങ്ങൾക്കും സ്റ്റാർമാജിക് പലതവണ കാരണമായി. താരങ്ങള്‍ക്കിടയില്‍ പറയുന്ന തമാശകളിലെ റേസിസവും സ്ത്രീവിരുദ്ധതയുമൊക്കെ പലപ്പോഴും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. സഹതാരങ്ങളെ നിറത്തിന്റേയും രൂപത്തിന്റേയും പേരില്‍ കളിയാക്കുന്നതിനെതിരെ പലപ്പോഴും
സോഷ്യല്‍ മീഡിയ രംഗത്തെത്തിയിട്ടുണ്ട്. നടി ഹണി റോസിനെ കളിയാക്കുന്ന തരത്തിലുള്ള സ്‌കിറ്റിന്റെ പേരിലും ഒരിക്കല്‍ സ്റ്റാര്‍ മാജിക് വിവാദത്തിൽ പെട്ടിരുന്നു. ഇപ്പോഴിതാ സ്റ്റാര്‍ മാജിക്കിനെ തേടി പുതിയൊരു വിവാദമെത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചാനല്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജില്‍
പങ്കുവച്ച വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. ടാസ്‌കിന് ശേഷം തങ്കച്ചന്‍ വിതുരയും മൃദുല വിജയും ചേര്‍ന്ന് ഒപ്പിച്ചൊരു തമാശയാണ് സോഷ്യല്‍ മീഡിയയുടെ കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്. ഇരുവരും സ്‌റ്റേജില്‍ തയ്യാറാക്കി വച്ചിരുന്ന ബെഡിലേക്ക് കയറി കിടക്കുന്നതും പുതുപ്പനുള്ളിലേക്ക്
മറയുന്നതുമാണ് തമാശ. എന്നാല്‍ ഇതിന് സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമർശനമാണ് ലഭിക്കുന്നത്.
ഇപ്പൊ വെറും കോപ്രായം, കോമഡി ആണെന്ന് പറഞ്ഞ് കൊറേ കോപ്രായങ്ങള്‍ കാട്ടിയും, അനാവശ്യമായി മറ്റുള്ളവരെ ട്രോളിയും ഒക്കെ വെറുപ്പിച്ചുകൊണ്ട് പോകുന്ന ഒരു ദാരിദ്ര്യം പിടിച്ച പരിപാടി ,
ഭയങ്കര ഇഷ്ട്ടപ്പെട്ട ഒരു പരിപാടി ആയിരുന്നു… ഇപ്പോൾ ഏറ്റവും വെറുക്കുന്ന ഒരു പരിപാടി ആയി മാറി, ഇതിന്റെ പോക്ക് ഇത് എങ്ങോട്ടാ…. കഷ്ടം, ഇതൊക്കെ കണ്ടിട്ടല്ലേ നമ്മുടെ പുതുതലമുറ പഠിക്കുന്നത്, തെറി പറഞ്ഞതുകൊണ്ട് കാര്യമില്ല ഇനി പരിപാടി കാണാതിരിക്കുക അതാണ് മികച്ച പ്രതിഷേധം,
പിള്ളേര്‍ ഓക്കെ കാണുന്ന പരിപാടി അല്ലേ എന്നിങ്ങനെയാണ് മറ്റ് ചിലരുടെ വിമര്‍ശനങ്ങള്‍. നേരത്തേയും സ്റ്റാര്‍ മാജിക്കിന്റെ വിവിധ എപ്പിസോഡുകള്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ഏറെ വിമര്‍ശനങ്ങളും വിവാദങ്ങളും നേരിടുന്ന ഷോയാണ് സ്റ്റാര്‍ മാജിക്.
ബോഡി ഷെയ്മിങ് നടത്തിയും നിറത്തെ പരിഹസിച്ചുകൊണ്ടും ഡബിള്‍ മീനിങ് ജോക്കുകള്‍ പറഞ്ഞുമാണ് സ്റ്റാര്‍ മാജിക്കില്‍ തമാശകള്‍ ഉണ്ടാക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ഉയരുന്ന വിമര്‍ശനം. താരങ്ങള്‍ തമ്മിലുണ്ടായ പ്രശ്നങ്ങള്‍ മുതല്‍ ഷോയിലെ കണ്ടന്റ് വരെ വിമർശിക്കപ്പെട്ടിട്ടുണ്ട്.
Leave a Reply