കാശിനു വേണ്ടി ആരെയും വേദനിപ്പിക്കരുത്-മകൾക്കു വന്ന വിവാഹാലോചന എന്റെ പേരിലായി,.. നിഷ സാരം​ഗ്

in post

പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് നിഷ സാരംഗ്. നിരവധി ചിത്രങ്ങളിലും സീരിയലുകളിലും നിഷ അഭിനയിച്ചിട്ടുണ്ട്. മികച്ച ഒരു നർത്തകി കൂടിയാണ് നിഷ. എങ്കിലും നിഷ ഏറെ ശ്രദ്ധിക്കപ്പെട്ടത് ഉപ്പും മുളകും എന്ന പരമ്പരയിലൂടെ ആയിരുന്നു. പരമ്പരയിലെ നീലിമ എന്ന നീലു പ്രേക്ഷകരുടെ പ്രിയ താരമായി മാറി.

ശ്യാമപ്രസാദിന്റെ അഗ്നിസാക്ഷി എന്ന ചിത്രത്തിലൂടെയാണ് നിഷ അഭിനയ രംഗത്ത് എത്തുന്നത്.ഇപ്പോഴിതാ തന്റെ പേരിൽ വന്നൊരു വ്യാജ വാർത്തയ്‌ക്കെതിരെ തുറന്നടിക്കുകയാണ് നിഷ സാരംഗ്. തനിക്ക് വിവാഹോലചന നടക്കുന്നുവെന്ന വ്യാജ വാർത്തകൾക്കെതിരെയാണ് നിഷ രംഗത്തെത്തിയിരിക്കുന്നത്ഒരു പ്രമുഖ ഓൺലൈൻ

മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നിഷ മനസ് തുറന്നത്. അത് പറയാൻ എനിക്ക് പേടിയാണ്. മോൾക്കൊരു വിവാഹ ആലോചന വന്നത് പറഞ്ഞപ്പോൾ അത് വേറെ ന്യൂസായിട്ടാണ് യൂട്യൂബിലൊക്കെ വന്നത്.
കുട്ടിയ്ക്ക് വിവാഹാലോചന വന്നതിനെക്കുറിച്ചാണ് പറയുന്നതെങ്കിൽ വരുന്നത് വേറെ വാർത്തയായിരിക്കും. പെൺകുട്ടികളുള്ള വീട്ടിൽ ആളുകൾ വിവാഹാലോചനയുമായി വരും.

പക്ഷെ അത് ചാനലിൽ എടുത്തിടുന്നത് എനിക്ക് വിവാഹാലോചന എന്നായിരിക്കും. അങ്ങനെ ഇട്ടു. അങ്ങനെ വന്നതു കൊണ്ട് എനിക്കതേക്കുറിച്ച് പറയാൻ പോലും പേടിയാണ് ഇപ്പോൾ എന്നാണ് നിഷ പറയുന്നത്. ‘നമ്മളെ വേദനിപ്പിച്ച് അവർ സന്തോഷിക്കുകയാണ്. പക്ഷെ അവർ ചിന്തിക്കുന്നില്ല, അവരെക്കുറിച്ച് ഇങ്ങനൊരു സംഭവം പറഞ്ഞാൽ അവർ അനുഭവിക്കുന്ന വേദന എന്തായിരിക്കുമെന്ന്.

ഒരാൾക്ക് കാശുണ്ടാക്കാനും ചാനൽ വളർത്താനും മറ്റൊരാളെ വേദനിപ്പിക്കരുത്. നമ്മൾ അഭിമുഖങ്ങൾ നൽകുന്നത് കാണുന്നവർ സന്തോഷം കിട്ടാനും അവരുമായി നമ്മളുടെ വിശേഷങ്ങൾ പങ്കുവെക്കാനുമാണ്. നമ്മളിത് വളരെ പച്ചയായി വന്ന് പറയുന്നതാണ്. അതിനെ വളച്ചൊടിക്കുമ്പോൾ നമുക്കൊരു കുടുംബമുണ്ടെന്നും ബന്ധങ്ങളുണ്ടെന്നും അതിൽ വിള്ളലുണ്ടാകും അവരെ വേദനിപ്പിക്കും എന്നൊന്നും ചിന്തിക്കില്ല.

അതുകൊണ്ടാണ് അതേക്കുറിച്ച് പറയുമ്പോൾ തന്നെ എനിക്ക് പേടി എന്നും നിഷ പറയുന്നു. ഇപ്പോൾ ഞാനതൊന്നും കാര്യമാക്കാറില്ല. അന്നിങ്ങനെ ഒരു വാർത്ത വന്നതോടെ കുറേ നാളത്തേക്ക് ഞാൻ ഒരു ഇന്റർവ്യു കൊടുക്കുന്നുണ്ടായിരുന്നില്ല. ഭയങ്കരമായി പേടിച്ചു പോയി. പിന്നെ അത് കാര്യമായിട്ട് എടുക്കേണ്ട എന്ന് എല്ലാവരും പറഞ്ഞിരുന്നു. ഞാനും എന്തിനാണ് ഇങ്ങനെ അതും ആലോചിച്ച് ഇരിക്കുന്നതെന്ന് ചിന്തിച്ചുവെന്നും നിഷ പറയുന്നു.

ALSO READ അയാൾ എന്റെ കയ്യിൽ കയറി പിടിച്ചു.. 25 ലക്ഷത്തിന്റെ കാർ രണ്ടു മണിക്കൂർ കണ്ണടച്ചാൽ.. ദുരനുഭവം പങ്കുവച്ച് അഷിക

Leave a Reply

Your email address will not be published.

*