ഒറ്റശ്വാസത്തിൽ ഇത്രയും ഒപ്പിച്ചിട്ടുണ്ട്’ അനാർക്കലിയും ചേച്ചി ലക്ഷ്മിയും

in post

ചേച്ചി ലക്ഷ്മിക്കൊപ്പമുള്ള അനാർക്കലി മരിക്കാറിന്റെ പാട്ട് വീഡിയോ ശ്രദ്ധ നേടുന്നു. ഹിറ്റ്ലർ സിനിമയിലെ കിതച്ചെത്തും കാറ്റേ എന്ന ഗാനം ഒറ്റ ശ്വാസത്തിൽ പാടി ഒപ്പിക്കുകയാണ്

അനാർക്കലിയും ലക്ഷ്മിയും. ഇതാണ് ഞങ്ങളെ കൊണ്ടാവുന്നതിന്റെ മാക്സിമം എന്ന് വീഡിയോ പങ്കുവച്ച് അനാർക്കലി കുറിച്ചു. അനാർക്കലിക്ക് മുൻപേ സിനിമ താരമാണ് ലക്ഷ്മി.

നമ്പർ വൺ സ്നേഹതീരം ബാംഗ്ളൂർ നോർത്തിൽ മമ്മൂട്ടിയുടെ മകളായ അനു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ലക്ഷ്മിയായിരുന്നു. മാന്ത്രികക്കുതിര, മന്ത്രിക്കൊച്ചമ്മ,

നാലാംകെട്ടിലെ നല്ല തമ്പിമാർ, തൂവൽക്കൊട്ടാരം എന്നീ ചിത്രങ്ങളിൽ ലക്ഷ്മി ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ഹെലൻ, വൈറസ് എന്നീ ചിത്രങ്ങളിലും വേഷമിട്ടു. വൈറസ്, ബാംഗ്ളൂർ ഡേയ്സ്

എന്നീ ചിത്രങ്ങളിൽ സഹസംവിധായികയായും പ്രവർത്തിച്ചു. 2016 ൽ പുറത്തിറങ്ങിയ ആനന്ദം എന്ന ചിത്രത്തിലൂടെയാണ് അനാർക്കലിയുടെ സിനിമാ അരങ്ങേറ്റം

ALSO READ നിന്റെ മുഖം സുന്ദരമല്ല. വെറും ശരീരം കാണിക്കല്‍ മാത്രം. നിന്നെ കാണാന്‍ ഒരു ആവറേജ് പെണ്‍കുട്ടിയെ പോലെയേ ഉള്ളൂ.. നിന്റെ മുഖം സുന്ദരമല്ല. അധിക്ഷേപിച്ചവന്നിട്ട് കടുത്ത മറുപടി നല്കി ശ്രദ്ധപ്പടിച്ചുപറ്റി പ്രിയ താരം ദയ.. കാണുക ..

Leave a Reply

Your email address will not be published.

*