എന്ത് സന്തോഷമാണ് ഇതിൽ നിന്നവർക്ക് ലഭിക്കുന്നത്, അതേ അവതാരക ഇനി എന്നെ ഇന്റർവ്യൂ ചെയ്താലും ആദ്യ ചോദ്യം ബോഡി ഷെയ്മിങ് അനുഭവിക്കേണ്ടി വന്നിട്ടുണ്ടോ എന്നാകും, തുറന്നടിച്ച് ഹണി റോസ്

in post

മോഡേൻ വേഷവും നാടൻ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാതെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിച്ചിരുന്നു. 2005 ൽ വിനിയൻ ചിത്രമായ ബോയ്ഫ്രണ്ടിലൂടെയാണ് ഹണി റോസ് വെള്ളിത്തിരയിൽ ചുവട് വെച്ചത്.

വസ്ത്രധാരണത്തിന്റെ പേരിൽ വലിയ വിമർശനങ്ങളും നെഗറ്റീവ് കമന്റ്‌സുകളും ഹണി റോസ് നേരിട്ടിട്ടുണ്ട്. മലയാളത്തിനു പിന്നാലെ തെലുങ്കിലും ശക്തമായൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഹണി റോസ്. എബ്രിഡ് ഷൈൻ നിർമ്മിക്കുന്ന റേച്ചൽ എന്ന സിനിമയാണ് ഹണിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം.

അടുത്തിടെ ‘ഖാലി പേഴ്‌സ്’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്മാരായ ധ്യാൻ ശ്രീനിവാസനും സോഹൻ സിനു ലാലും ഒരു അഭിമുഖത്തിൽ പങ്കെടുത്തപ്പോൾ, അവതാരകയായ പെൺകുട്ടി ഹണി റോസിനെ കുറിച്ചൊരു ചോദ്യം താരങ്ങളോട് ചോദിച്ചിരുന്നു. ഹണി റോസ് മുന്നിലൂടെ നടന്നു പോയാൽ എന്ത് തോന്നുമെന്നായിരുന്നു ആ ചോദ്യം. ഈ ചോദ്യത്തെ കുറിച്ച് മനസുതുറക്കുകയാണ് ഹണി റോസ്.

ഒരു പെൺകുട്ടി ആ ചോദ്യം ചോദിച്ചതാണ് തന്നെ ഏറെ അത്ഭുതപ്പെടുത്തിയതെന്ന് പറയുകയാണ് ഹണി.
‘ആ ചോദ്യം ഒരു പെൺകുട്ടി ചോദിച്ചു എന്നതാണ് എന്നെ ഞെട്ടിക്കുന്നത്. ശരിക്കും അതെന്നെ അതിശയപ്പെടുത്തി. ആ അഭിമുഖത്തിൽ അതിഥികളായി എത്തിയ രണ്ടുപേരും എന്റെ സഹപ്രവർത്തകരാണ്. ചോദ്യത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി അവർ വളരെ മാന്യമായി ഉത്തരം

പറഞ്ഞ് ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ അവതാരക ചോദ്യം വിടാനുള്ള ഉദ്ദേശമില്ലായിരുന്നു. അത് അങ്ങനെയല്ല എന്ന് വരുത്തി തീർക്കാനായി ചിരിയിലൂടെയും ആംഗ്യത്തിലൂടെയുമെല്ലാം ആ പെൺകുട്ടി എന്തൊക്കെയോ കാണിക്കുന്നുണ്ടായിരുന്നു. എന്ത് സന്തോഷമാണ് ഇതിൽ നിന്നവർക്ക് ലഭിക്കുന്നത്. അതേ അവതാരക ഇനി എന്നെങ്കിലും എന്നെ ഇന്റർവ്യൂ ചെയ്യുകയാണെങ്കിൽ ആദ്യ ചോദ്യം തന്നെ,

ബോഡി ഷെയ്മിങ് അനുഭവിക്കേണ്ടി വന്നിട്ടുണ്ടോ എന്നാകും. ഒരാളുടെ ശരീര ഭാഗങ്ങളെ കുറിച്ച് അനാവശ്യമായി അഭിപ്രായം പറയാനും അതിനെക്കുറിച്ച് കൂടുതൽ പരാമർശിക്കാനും ഒരാൾക്ക് എങ്ങനെയാണ് സാധിക്കുന്നത്. ദൈവത്തിന്റെ സൃഷ്ടിയല്ലേ നമ്മളെല്ലാം. എന്തിനാണ് ഇത്തരത്തിലുള്ള പരിഹാസങ്ങൾ. ഒരു ചാനലിലെ കോമഡി ഷോയിലും എന്റെ ശരീരത്തെ കളിയാക്കിക്കൊണ്ട് സ്‌കിറ്റ് ചെയ്യുന്നത് കണ്ടു.

കൂടെയുള്ള ഒരു പെൺകുട്ടിയെയാണ് അപഹസിക്കുന്നതെന്നോർക്കാതെയാണ് അവർ അഭിനയിക്കുന്നത്. അത് കണ്ട് കുറെയാളുകൾ പൊട്ടിച്ചിരിക്കുന്നുണ്ട്. അതു കണ്ടപ്പോൾ ശരിക്കും ഭയങ്കര ഷോക്കിങ്ങ് ആയി പോയി. ഈ അടുത്തകാലത്ത് സോഷ്യൽ മീഡിയയിലൂടെ ഏറ്റവും കൂടുതൽ അറ്റാക്ക് നേരിട്ട വ്യക്തി ഒരുപക്ഷേ ഞാനാവാം.

ട്രോളുകളെല്ലാം ഒരുപാട് വേദനിപ്പിക്കാറുണ്ട്. കമന്റുകളെല്ലാം ആദ്യം വലിയ രീതിയിൽ എന്നെ ബാധിക്കാറുണ്ടായിരുന്നു. വീട്ടുകാർക്കും അത് വലിയ പ്രയാസമായിരുന്നു. പിന്നെ കുറെ കാലം കേട്ടുകേട്ട് അതൊന്നും വലിയ കാര്യമല്ലാതായി. ജീവിതത്തിൽ വലിയ തിരിച്ചടികൾ ഉണ്ടാകുമ്പോൾ ആദ്യം ഞെട്ടൽ ഉണ്ടാവുമെങ്കിലും പിന്നീട് അത് ശീലമായി മാറുമ്പോൾ നമ്മളെ ബാധിക്കാതെയാവും.

ALSO READ ഇന്ത്യയുടെ സാരീ സംസ്ക്കാരം ഈ ബോളിവുഡ് നശിപ്പിച്ചു.. ബിക്കിനി ബ്ലൗസുമിട്ട് സാരിയിൽ അതീവ ഹോട്ടായി എത്തി കൃതി സനോൺ.. ഇതിലും ഭേദം സാരി ഉടുക്കണ്ടായിരുന്നു.. ട്രോൾ മഴ. ചിത്രങ്ങൾ ഇതാ

Leave a Reply

Your email address will not be published.

*