കളികണ്ട് മതിമറന്നു.. ഇന്ത്യ-പാക് ലോകകപ്പ് മത്സരത്തിനിടെ നഷ്ടമായത് 24 കാരറ്റിന്റെ യഥാർത്ഥ സ്വർണ്ണ ഐഫോൺ; കണ്ട് പിടിച്ചു തരണമെന്ന് അഭ്യര്‍ത്ഥിച്ച് നമടി ഉര്‍വശി റൗട്ടേല

in post

ഇന്ത്യ-പാക് ലോകകപ്പ് മത്സരം കാണുന്നതിനിടെ 24 കാരറ്റ് സ്വർണത്തിൽ നിർമ്മിച്ച ഐഫോൺ നഷ്ടപ്പെട്ടതായി ബോളിവുഡ് നടി ഉർവശി റൗട്ടേല. സോഷ്യൽ മീഡിയയിലൂടെ ഫോൺ കണ്ടെത്താൻ സഹായിക്കണമെന്നും ഉർവശി അഭ്യർത്ഥിച്ചു.

പിന്നീട് അഹമ്മദാബാദ് പോലീസും ഫോൺ വിവരങ്ങൾ ചോദിച്ച് രംഗത്തെത്തി. കഴിഞ്ഞ ദിവസം അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ലോകകപ്പ് മത്സരം നടന്നത്. മത്സരം കാണാനെത്തിയ നിരവധി


സെലിബ്രിറ്റികളിൽ ഒരാളാണ് നടി ഉർവശി റൗട്ടേല. മത്സരം തുടങ്ങുന്നതിന് മുമ്പ് താരം സ്റ്റേഡിയത്തിൽ
നിന്നുള്ള വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് തന്റെ സ്വർണ്ണ ഐഫോൺ നഷ്ടപ്പെട്ട വിവരം അവർ പങ്കുവെച്ചത്.

അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ 24 കാരറ്റ് യഥാർത്ഥ സ്വർണ്ണ ഐഫോൺ നഷ്ടപ്പെട്ടു. എന്തെങ്കിലും വിവരം ഉള്ളവർ തങ്ങളെ അറിയിക്കണമെന്നാണ് ഉർവശി റൗട്ടേലയുടെ പോസ്റ്റ്. അഹമ്മദാബാദ് പോലീസിനെയും പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ട്.

തൊട്ടുപിന്നാലെ അഹമ്മദാബാദ് പോലീസിന് ഫോണിന്റെ വിശദാംശങ്ങൾ ലഭിച്ചു. ഉർവ്വശിയുടെ പോസ്റ്റിന് മറുപടിയുമായി നടി ആകാൻഷ രഞ്ജൻ കപൂറുമായി എത്തി. നടി ആതിയ ഷെട്ടിയെ ടാഗ് ചെയ്തു. അതിയയുടെ ഭർത്താവ് കെ.എൽ. രാഹുൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ

കളിക്കുന്നതിനാലാണ് ആകാൻഷ ഇത് ചെയ്തത്. അതേസമയം, സണ്ണി ഡിയോൾ നായകനായ സിംഗ് സാബ് ദ ഗ്രേറ്റ് എന്ന ചിത്രത്തിലൂടെ ഉർവശി റൗട്ടേല ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് സനം റേ, ഗ്രേറ്റ് ഗ്രാൻഡ് മസ്തി, ഹേറ്റ് സ്റ്റോറി 4, തമിഴ് ചിത്രം

ലെജൻഡ് തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചു. ഏജന്റ്, വാൾതേർ വീരയ്യ, സ്കന്ദ എന്നീ തെലുങ്ക് ചിത്രങ്ങളിലെ നൃത്ത രംഗങ്ങളിലും ഉർവശി പ്രത്യക്ഷപ്പെട്ടു. ദിൽ ഹേ ഗ്രേ, ബ്ലാക്ക് റോസ് എന്നിവയാണ് ഉർവ്വശിയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ.

ALSO READ മദ്യം ഉപയേ​ഗിക്കേണ്ട രീതിയുണ്ട്, തോന്നിവാസത്തിന് കൊണ്ട് നടക്കേണ്ട സാധനമല്ല അത്, തുറന്നു പറഞ്ഞ് ഏയ്ഞ്ചലിൻ മരിയ

Leave a Reply

Your email address will not be published.

*