അയാൾ എന്റെ കയ്യിൽ കയറി പിടിച്ചു.. 25 ലക്ഷത്തിന്റെ കാർ രണ്ടു മണിക്കൂർ കണ്ണടച്ചാൽ.. ദുരനുഭവം പങ്കുവച്ച് അഷിക

ഒരു മലയാള നടിയും മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവാൻസറും ആണ് ആഷിക അശോകൻ. ഷോർട്ട് വീഡിയോകളിലൂടെയാണ് താരം ജനപ്രിയയായത്. നടിയെന്ന നിലയിലും സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം തന്റെ കരിയർ വളരെ മനോഹരമായും വിജയകരമായി മുന്നോട്ടു

കൊണ്ടു പോവുകയാണ്. 2021-ൽ നീഹാരം പെയ്ത രാവിൽ എന്ന ഹ്രസ്വചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു.
ധാരാളം മ്യൂസിക് വീഡിയോസിലും ഷോർട്ട് ഫിലിമുകളിലും ഇതിനോടകം അഭിനയിച്ചു കഴിഞ്ഞ താരം ഒരു അറിയപ്പെടുന്ന താരമായി വളർന്നു കഴിഞ്ഞു. മിസ്സിംഗ്‌ ഗേൾ എന്നാ സിനിമ താരത്തിന്റെ കരിയറിലെ മറ്റൊരു

വഴിത്തിരിവ് ആയിരുന്നു. മികച്ച അഭിനയം സിനിമയിൽ ഉടനീളം താരം കാഴ്ചവെച്ചത് കൊണ്ടു തന്നെ അംഗീകാരങ്ങളും ജനപ്രീതിയും അതിലൂടെ താരത്തിന് നേടാനായി. സോഷ്യൽ മീഡിയയിൽ താരം സജീവമായി ഇടപഴകുന്ന വ്യക്തിയാണ്. ഇപ്പോൾ താരത്തിന്റെ ഒരു കാസ്റ്റിംഗ് കൗച്ച് അനുഭവം ആണ് തുറന്നു

പറഞ്ഞിരിക്കുന്നത്. മിസ്സിങ് ഗേൾ എന്ന സിനിമയ്ക്ക് ശേഷം ഒരു തമിഴ് ചിത്രത്തിൽ അഭിനയിക്കാൻ പോയപ്പോഴുണ്ടായ അനുഭവമാണ് താരം പറയുന്നത്. ‘ഈ സിനിമയ്ക്ക് ശേഷം എനിക്ക് ഒരു തമിഴ് സിനിമ വന്നു എന്നും അതിലേക്ക് എന്നെ വിളിച്ച വ്യക്തി ഒരു കാസ്റ്റിങ് കോർഡിനേറ്റർ പോലും ആയിരുന്നില്ല എന്നും താരം

പറഞ്ഞു. പക്ഷേ അയാൾ തന്നോട് പറയുന്നത് സാമന്തയെയും നയൻതാരയെയും ഒക്കെ സിനിമയിലേക്കു കൊണ്ട് വന്നത് ഇയാളാണെന്നാണ് എന്നും സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയി നിൽക്കുന്ന, ഈ ഇൻഡസ്ട്രയിലേക്ക് വരാൻ ആഗ്രഹിക്കുന്ന എല്ലാ പെൺകുട്ടികൾക്കും ഇയാൾ മെസേജ് അയക്കാറുണ്ട് എന്നും താരം പറയുന്നുണ്ട്.

നടി പ്രിയ ആനന്ദിനെ സിനിമയിൽ കൊണ്ടുവന്നത് താനാണെന്ന് പറഞ്ഞ് അവരുടെ ഓഡിഷൻ വീഡിയോ ഒക്കെ കാണിച്ചു തന്നിട്ടുണ്ട് എന്നും താരം കൂട്ടിച്ചേർത്തു. ഇത്തരത്തിൽ അങ്ങനെ നമ്മളെ കൺവിൻസ്‌ ചെയ്യാൻ ഇയാൾ ഒരുപാട് മാനിപുലേഷൻസ് നടത്തി എന്നും ഇൻഡസ്ട്രിയിൽ പ്രോമിനന്റ് ആയ പല ആർട്ടിസ്റ്റുകളും ഇയാളുടെ

കീഴിലാണ് എന്ന പിക്ച്ചറാണ് ഇയാൾ നമുക്ക് തന്നത് എന്നും ലോകേഷ് കനക രാജുമായി മീറ്റിങ് ഉണ്ടെന്ന് ഒക്കെയാണ് ഇയാൾ പറയുന്നത് എന്നും താരം പറയുകയുണ്ടായി. അതോടെ എന്റെ സ്വപ്നമാണ് നടക്കാൻ പോകുന്നത് എന്നൊരു പ്രതീക്ഷ എനിക്ക് വന്നു എന്നും താരം പറയുന്നു. പൊള്ളാച്ചിയിൽ വെച്ചുള്ള ഷൂട്ടിന്

അയാളും വന്നു എന്നും ഹീറോയുടെ റൂമിൽ ആയിരുന്നു ഇയാളുടെ താമസം എന്നും രാത്രി ഒരു ഒരു മണി രണ്ടു മണി ആകുമ്പോൾ ഇയാൾ വാതിലിൽ വന്ന് മുട്ടും. ഭയങ്കര ഇറിറ്റേറ്റിങ് ആയിരുന്നു എന്നുമാണ് താരം പറയുന്നത്. ഷൂട്ടിന് വേണ്ടി ഞാൻ കാരവനിൽ ഇരിക്കെ ഇയാൾ വന്നിട്ട്, അഷിക ഒരു രണ്ടു മണിക്കൂർ കണ്ണടച്ചാൽ 25

ലക്ഷത്തിന്റെ ഒരു കാർ ഞാൻ ഒരു മാസത്തിനുള്ളിൽ വാങ്ങി തരാമെന്ന് പറഞ്ഞു എന്നും താരം പറഞ്ഞു.
സിനിമയെ ബഹുമാനിക്കുന്ന അതിൽ എന്തെങ്കിലും ഒക്കെ ആയ ഒരാളും ഇങ്ങനെ ഒന്നിന് നിൽക്കില്ല. ഒന്നും അല്ലാത്തവന്മാരാണ് ഇങ്ങനെ എന്നുള്ളത് കൊണ്ടാണ് അയാളെ അടികാത്തിരുന്നത് എന്നും താരം പറഞ്ഞു.

സെക്കൻഡ് ഷെഡ്യൂളിന്റെ അവസാനമാണ് പിന്നീട് അയാൾ വന്നത്. കണ്ടിട്ടും കാണാതെ ഞാൻ ഒരുപാട് നടന്നു. ഒരു പ്രാവശ്യം ഹോട്ടലിൽ വെച്ച് തന്നോട് സംസാരിക്കാൻ എന്നയാൾ ആവശ്യപ്പെട്ടപ്പോൾ ഞാൻ സംസാരിക്കാൻ താത്പര്യം ഇല്ലെന്ന് പറഞ്ഞു എന്നും താരം പറയുന്നു. അയാൾ എന്റെ കയ്യിൽ കയറി പിടിച്ചു എന്നും അതുവരെ ഉണ്ടായിരുന്ന എല്ലാ ഇമോഷണൽ ഫ്രസ്‌ട്രേഷനും ഞാൻ അപ്പോൾ തീർത്തു


എന്നും അയാളെ അടിച്ചു എന്നും അസിസ്റ്റന്റ് ഡയറക്ടർമാരും വന്നു. അയാളെ അടിച്ചു. അയാൾ അവിടെ നിന്ന് ഇറങ്ങിയോടി. പിന്നെ അയാളെ എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല എന്നും താരം കൂട്ടിച്ചേർത്തു. പക്ഷേ അയാൾക്ക് ഇപ്പോഴും ഇതൊക്കെ തന്നെയാണ് പണി എന്ന് അറിയാൻ കഴിയുന്നു എന്നും താരം പറയുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*