അതിരാവിലെ പൊലീസ് സ്റ്റേഷനിൽ ഉടുപ്പ് പോലും ഇടാതെ പരാതിയുമായി 9 വയസുകാരൻ ഞെട്ടി പോലീസ്..

in post

ഇഷ്ടമുള്ള വസ്ത്രം ധരിക്കാന് നൽകാതെ ഇരുന്ന രണ്ടാനമ്മക്ക് എതിരെ പോലീസിൽ പരാതിയുമായി കൊണ്ട് എത്തിയ നാലാം ക്‌ളാസുകാരൻ സാമൂഹ്യ മാധ്യമത്തിൽ വൈറൽ ആകുന്നു.ആന്ധ്രാ പ്രദേശിലെ ഏലൂർ ജില്ലയിലെ ഗോതപ്പെട്ടിൽ ഉള്ള ദിനേശ് എന്ന കുട്ടിയാണ് പരാതിയുമായി കൊണ്ട് പോലീസിൽ എത്തിയത്.

തന്റെ കൂട്ടുകാരന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ ഇരിക്കുകയായിരുന്നു ദിനേശ്. ഇവിടെക്ക് പോകാനായി കുളിച്ചു വന്ന ശേഷം രണ്ടാനമ്മയോടു ദിനേശ് തന്റെ വെള്ള ഷർട്ട് ചോദിച്ചു.എന്നാൽ ഇവർ ഷർട്ട് നൽകിയില്ല പിറന്നാൾ ആഘോഷത്തിന് പോകരുത് എന്നും അവർ പറഞ്ഞു.പോകണം എന്ന് ദിനേശ് നിർബന്ധം പറഞ്ഞതോടെ കുട്ടിയെ ഇവർ തല്ലി.

ഇതോടെ സങ്കടവും ദേഷ്യവും സഹിക്കാനാവാതെ കുളിച്ചു ഇറങ്ങിയപ്പോൾ ഉടുത്ത തോർത്തും ധരിച്ചു സ്റ്റേഷനിൽ പോവുകയായിരുന്നു.ദിനേശിന് പറയാൻ ഉള്ളത് മുഴുവൻ സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്റ്റർ ക്ഷമയോടെ കേട്ട് നിന്നു. കുട്ടിയുടെ ധൈര്യത്തെ

അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.ശേഷം കുട്ടിയുടെ രണ്ടാനമ്മയെയും അച്ഛനെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.കുട്ടികളോട് ഇങ്ങനെ അല്ല പെരുമാറേണ്ടത് എന്ന് പറഞ്ഞു കൊണ്ട് അവർക്ക് കൗൺസലിംഗ് നൽകി കൊണ്ടാണ് തിരികെ അയച്ചത്.ഇത് ആദ്യമായല്ല ദിനേശ് തന്റെ രണ്ടാനമ്മക്ക് എതിരെ പരാതിയുമായി സ്റ്റേഷനിൽ എത്തുന്നത്.
കടപ്പാട്

ALSO READ ഹിറ്റടിച്ച് ഹോട്ട് ഫോട്ടോകൾ.. കൊരിത്തരിച്ച് സോഷ്യല് മീഡിയ... പട്ടായ ബീച്ചിൽ അടിച്ചു പൊളിച്ച് മലയാളികളുടെ പ്രിയങ്കരിയായ താരം ശരണ്യ ആനന്ദ്…

Leave a Reply

Your email address will not be published.

*