അങ്ങനെ അമ്മയെ പുറത്താക്കിയിട്ടാണ് കാവ്യ ഉമ്മ വെക്കുന്നത്, അച്ഛനേയും അമ്മയേയും പുറത്താക്ക് അമ്മയുണ്ടേൽ ഞാൻ ഉമ്മ വെക്കില്ലെന്ന് കാവ്യ പറഞ്ഞു, ചർച്ചയായി കാവ്യയുടെ വീഡിയോ..

in post


പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം നായികയായി തിളങ്ങി. ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് കാവ്യ. സോഷ്യൽ മീഡിയകളിലും നടി അധികം സജീവമല്ല. എന്നാൽ താരത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൻ ഹിറ്റാകാറുണ്ട്. ഇവരുടെ മകൾ മഹാലക്ഷ്മിക്കും ആരാധകരേറെയാണ്.

ഇപ്പോഴിതാ താൻ അഭിനയിച്ച സിനിമയിലെ ഒരു രംഗത്തെക്കുറിച്ചുള്ള കാവ്യയുടെ വാക്കുകൾ ശ്രദ്ധ നേടുകയാണ്. ബാലതാരമായി സിനിമയിലെത്തിയ കാവ്യ തുടക്കകാലത്ത് അഭിനയിച്ച സിനിമയാണ് അഴകിയ രാവണൻ. ചിത്രത്തിലെ ഒരു രംഗത്തെക്കുറിച്ചുള്ള കാവ്യയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പാട്ടിന് ഇടയിൽ മമ്മൂട്ടിയുടെ ചെറുപ്പം അഭിനയിക്കുന്ന ഒരു പയ്യനെ കാവ്യ ഉമ്മ വെക്കുന്നൊരു ഷോട്ടുണ്ട്.

കുളപ്പടവിൽ വച്ച്. ഈ സീനിനെക്കുറിച്ച് പറഞ്ഞപ്പോൾ നാണമോ ടെൻഷനോ ഒക്കെ കാരണം കാവ്യ അമ്മയോട് ഞാൻ ഉമ്മ വെക്കില്ല എന്ന് പറഞ്ഞില്ല. കാവ്യയുടെ ഒരു സ്‌റ്റൈൽ ഉണ്ടല്ലോ ആ സ്‌റ്റൈലിലാണ് പറയുന്നത്. ഏയ് അയാളെ ഞാൻ ഉമ്മ വെക്കില്ല! എന്ത് പറഞ്ഞിട്ടും കാവ്യ സമ്മതിച്ചില്ല. ലാൽ ജോസ് ആ സിനിമയുടെ അസോസിയേറ്റായിരുന്നു. ഞാൻ ലാലുവിനോട് കാവ്യയോട് പറയാൻ പറഞ്ഞു” കമൽ പറയുന്നു.

നായിക നായികയെ ഉമ്മ വെക്കുന്നതല്ലല്ലോ, കുട്ടികൾ തമ്മിലല്ലേ. അങ്ങനെ എന്തൊക്കയോ പറഞ്ഞ് ലാലുവാണ് കാവ്യയെ സോപ്പിട്ട് കൊണ്ടു വരുന്നത്. കാവ്യ ആദ്യം പറഞ്ഞത്, അങ്കിളേ ഇവിടെ ആരും നിൽക്കാൻ പാടില്ല എല്ലാവരും പോകണം എന്നായിരുന്നു. എല്ലാവരും പോയാൽ പിന്നെ ആര് ഷൂട്ട് ചെയ്യുമെന്ന് ഞാൻ ചോദിച്ചു. എന്നാൽ അങ്കിൾ മാത്രം നിന്നാ മതിയെന്ന് കാവ്യ പറഞ്ഞു. അത് ശരിയാകില്ല ക്യാമറാമാൻ വേണമെന്ന് ഞാൻ പറഞ്ഞുവെന്നും കമൽ പറയുന്നു.

ആ തടിയൻ നിന്നാൽ എനിക്ക് ചെയ്യാൻ പറ്റില്ലെന്ന് കാവ്യ പറഞ്ഞു. തടിയൻ എന്നുദ്ദേശിച്ചത് ക്യാമറാമാൻ സുകുമാരനെയാണ്. എന്നാ അച്ഛനേയും അമ്മയേയും പുറത്താക്ക് അമ്മയുണ്ടേൽ ഞാൻ ഉമ്മ വെക്കില്ലെന്ന് കാവ്യ പറഞ്ഞു. അങ്ങനെ അമ്മയെ പുറത്താക്കിയിട്ടാണ് കാവ്യ ഉമ്മ വെക്കുന്നത് ഷൂട്ട് ചെയ്തത്. ആ സിനിമയിലേയും സന്ദർഭം അങ്ങനെയാണ്. ഭയങ്കര ചമ്മലോടെ വന്ന് ഉമ്മ വെക്കുന്നത്. അതിനാൽ കറക്ട് ഭാവം തന്നെ കാവ്യയുടെ മുഖത്ത് വരികയും ചെയ്തുവെന്നാണ് കമൽ പറയുന്നത്. പിന്നാലെയാണ് കാവ്യ സംസാരിക്കുന്നത്.

എനിക്ക് ഇന്നും ഓർമ്മയുണ്ട്. ആ സീൻ ഷൂട്ട് ചെയ്യാൻ വേണ്ടി കുറേനാളുകളായി എന്നെ അവർ ബ്രെയിൻ വാഷ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അന്ന് എന്റെയടുത്ത് വന്ന് ഭയങ്കര കഥ. സ്‌കൂളിലെ കഥയൊക്കെ പറയുന്നുണ്ട്. എനിക്ക് ഒന്നും മനസിലായില്ല. മമ്മൂക്കയുടെ കുട്ടിക്കാലം അഭിനയിച്ച പയ്യന് എന്റെ ചേട്ടന്റെ അതേ പ്രായമാണ്. ചേട്ടന് മോൾ ഉമ്മ കൊടുക്കില്ലേ എന്ന് ചോദിച്ചു. കൊടുക്കും എന്ന് ഞാൻ പറഞ്ഞുവെന്നാണ് കാവ്യ പറയുന്നത്.

ALSO READ ആഹാനയുടെ വീടിനെ നടുക്കി യക്ഷിയുടെ വിളയാട്ടം.. ആവാസനം അതിനെ തളച്ചു.. യക്ഷിയായി ആളുകളെ വിറപ്പിച്ച് ഇഷാനി.. കൃഷ്ണ കുമാറിന്റെ മകളുടെ അമ്പരിപ്പിക്കുന്ന വീഡിയോ,,

ആ ചേട്ടനെ പോലെ തന്നെ ഈ ചേട്ടനും, അതേ പ്രായം അതേ ക്ലാസിൽ പഠിക്കുന്നു അപ്പോൾ ഉമ്മ കൊടത്തൂടെ എന്നൊക്കെ പറഞ്ഞാണ് എന്നെ സമ്മതിപ്പിക്കുന്നത്. ഞാൻ ഉമ്മ കൊടുത്തതും അവരൊക്കെ കൂടെ എന്നെ കളിയാക്കാൻ തുടങ്ങി. എന്നാലും ഞങ്ങൾ ഒന്ന് ചേട്ടനെ പോലെ എന്ന് പറഞ്ഞപ്പോളേക്കും നീ ഉമ്മ കൊടുത്തില്ലേ എന്ന്. ഞാൻ കരഞ്ഞ് വിളിച്ചു. പക്ഷെ ഇന്നും എന്നോട് ആളുകൾ ചോദിക്കുന്ന രംഗമാണത്. ഒറിജിനലായ ചമ്മൽ തന്നെയായിരുന്നു അതെന്നും കാവ്യ പറയുന്നു.


Leave a Reply

Your email address will not be published.

*