രേഖാ ചിത്രം വരച്ച ദമ്പതികൾ പറയുന്നു.. എങ്ങനെ ആ രേഖാ ചിത്രം ഇത്ര കൃത്യമായി;.. വൈറലായി കുറിപ്പ്..

ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതി പദ്മകുമാറിനെ പിടിക്കാൻ പോലീസിന് ഏറെ സഹായകമായത് പ്രതിയുടെ രേഖാ ചിത്രമായിരുന്നു. കാരണം അത്രയ്ക്കും കൃത്യമായിരുന്നു ആ ചിത്രം. ചിത്രകലാ ദമ്പതിമാരായ ആർ ബി ഷജിത്ത്, സ്മിത എം ബാബു എന്നിവരാണ് രേഖാ ചിത്രം വരച്ചത്.

ഈ ദമ്പതികൾക്ക് അഭിനന്ദന പ്രവാ​ഹമാണ് വന്നുകൊണ്ടിരിക്കുന്നത്. കുട്ടിയുടെ ഓർമശക്തിയാണ് ചിത്രത്തിന്റെ കൃത്യതയ്ക്ക് പിന്നിലെന്ന് ദമ്പതികൾ പറയുന്നു. ഇരുവരും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ഇപ്പോൾ വൈറലായിരിക്കുകയാണ്.

കൊല്ലം ഓയൂരിലെ അഭിഗേൽ സാറയെ തട്ടി കൊണ്ട് പോയ രാത്രി 12 മണിയായപ്പോൾ ACP പ്രദീപ് സാറിന്റെ ഫോൺ വന്നു. പ്രതികളുടെ രേഖാ ചിത്രം വരയ്ക്കണം എന്ന് ആവശ്യപ്പെട്ട് ആദ്യം രണ്ട് ദൃക്സാക്ഷികളെ ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവന്നു. അവർ പറഞ്ഞതനുസരിച്ച് രേഖാചിത്രങ്ങൾ വെളുപ്പിന് 4 മണിയോടെ തയ്യാറാക്കി നൽകി.

പിന്നീട് അഭിഗേൽ സാറയെ കണ്ടെത്തിയ ശേഷം കുഞ്ഞിന്റെ അഭിപ്രായം കേട്ട ശേഷം കൊല്ലം വിക്ടോറിയ ഹോസ്പിറ്റലിൽ വച്ച് മൂന്ന് രേഖാ ചിത്രം കൂടി വരച്ച് നൽകി. ഇപ്പോൾ അന്വേഷണത്തിന് നിർണ്ണായക കാരണം പോലീസിന്റെ പഴുതടച്ചുള്ള അന്വേഷണങ്ങൾക്കൊപ്പം ഞങ്ങൾ വരച്ച രേഖാ ചിത്രങ്ങൾ കൂടി കാരണമായി എന്നറിഞ്ഞതിൽ അതിയായ സന്തോഷം .

കൂടെ ഉറക്കമൊഴിച്ച് ഞങ്ങളുടെ കൂടെ നിന്ന പോലീസ് ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ , പ്രകാശ് കലാകേന്ദ്രം, വിനോദ് റസ്പോൺസ് , മറ്റ് സുഹൃത്തുക്കൾ ….. എല്ലാവർക്കും നന്ദി ……, സ്നേഹം അഭിഗേൽ സാറ (ഞങ്ങളുടെ മിയ കുട്ടി ) നിർണ്ണായക അടയാളങ്ങൾ തന്നതിന് തിങ്കളാഴ്ച വൈകുന്നേരം ആണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

അടുത്ത ദിവസം ഉച്ചയ്ക്ക് 1.15 ഓടെയായിരുന്നു ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ട്യൂഷൻ കഴിഞ്ഞ് പോകും വഴിയാണ് കുട്ടിയെ വെള്ള കാറിലെച്ചിയ സംഘം തട്ടിക്കാണ്ടുപോയത്. കുട്ടി സുരക്ഷിതയാണെന്നും അഞ്ച് ലക്ഷം രൂപ നൽകിയാൽ മോചിപ്പിക്കാമെന്നും അറിയിച്ച് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് കോൾ വന്നു.

പിന്നാലെ പത്ത ലക്ഷം ആവശ്യപ്പെട്ട് വീണ്ടും കോൾ വന്നു. രാത്രിയിലുട നീളം പോലീസും നാട്ടുകാരും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തിയില്ല. പിന്നീട് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം തന്നെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചു

Be the first to comment

Leave a Reply

Your email address will not be published.


*