പട്ടായയിൽ കൂട്ടുകാർക്കൊപ്പം അവധി ആഘോഷിക്കുന്ന പ്രിയ താരം സയനോര .. ചിത്രങ്ങൾ സോഷ്യൽ ഇടങ്ങളിൽ വൈറൽ

in post

വെട്ടം എന്ന ചിത്രത്തിലെ ഐ ലവ് യു ഡിസംബർ എന്ന ഗാനത്തിലെ ഇംഗ്ലീഷ് വരികൾ ആലപിച്ച് മലയാളികൾക്ക് സുപരിചിതയായ ഗായികയാണ് സയനോര ഫിലിപ്പ്. അതിനുശേഷം നിരവധി മലയാള സിനിമകളിൽ പിന്നണി ഗായികയായി

സയനോര പാടി. അതുല്യമായ ശബ്ദത്തിന് ഉടമയായ സയനോരയ്ക്ക് തുടക്കം മുതൽ തന്നെ ഒരുപാട് ആരാധകരുണ്ടായിരുന്നു എന്നതാണ് സത്യം. ഒ ജനുവരി എന്ന് തുടങ്ങുന്ന ബിഗ് ബിയുടെ ഗാനം പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ഗാനങ്ങളിലൊന്നാണ്.

മലയാളത്തിന് പുറമെ തമിഴിലും സയനോര ഒരുപിടി സൂപ്പർഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 2018ൽ പുറത്തിറങ്ങിയ കുട്ടൻപിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലൂടെയാണ് ഗായികയിൽ നിന്ന് സംഗീത സംവിധായികയിലേക്കുള്ള അവളുടെ

ആദ്യ ചുവടുവയ്പ്പ്. അത് ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് 2021ൽ പുറത്തിറങ്ങിയ ആഹാ എന്ന ചിത്രത്തിനും സയനോര സംഗീതം നൽകി.ഡബ്ബിംഗ് ആർട്ടിസ്റ്റായിട്ടും സയനോര സിനിമകളിൽ തിളങ്ങി. 2022-ൽ പുറത്തിറങ്ങിയ വണ്ടർ വുമൺ എന്ന

ചിത്രത്തിലൂടെയും സയനോര അഭിനയിക്കാൻ ശ്രമിച്ചു. സയനോര വിവാഹിതയും ഒരു മകളുമുണ്ട്. സ്റ്റേജ് ഷോകളിലൂടെയും സയനോര സജീവമാണ്. അതേ സമയം പട്ടായയിലേക്ക് കൂട്ടുകാർക്കൊപ്പം പോകുന്ന ചിത്രങ്ങളും സയനോര പങ്കുവെച്ചിട്ടുണ്ട്.

“അതിശയകരമായ ഒരു കൂട്ടം സ്ത്രീകളുമൊത്തുള്ള തായ്‌ലൻഡിലേക്കുള്ള ഈ യാത്ര തികച്ചും മനസ്സിനെ സ്പർശിക്കുന്നതായിരുന്നു. ഓർമ്മകൾക്കും മാന്ത്രികതയ്ക്കും എന്റെ എല്ലാ സുന്ദരിമാർക്കും നന്ദി..”, സയനോര കുറിച്ചു. സയനോരയും ഹോട്ട് ലുക്കിൽ തിളങ്ങി.

ALSO READ ചെറുപ്പം തൊട്ടേ അത് അങ്ങനയായിരുന്നു – വളരുന്നതിന് അനുസരിച്ച് കൂടി വരികയാണ് അത് ! മനസ്സ് തുറന്ന് കാർത്തിക

Leave a Reply

Your email address will not be published.

*