നോക്കണ്ട ഉണ്ണീ … ഇത് അതന്നെ .. എന്റെ അരക്കെട്ടിൽ ഇരുന്നിട്ട് അധിക കാലം ആയിട്ടില്ല, ഇപ്പോൾ എന്റെ തോള് വരെ അയി’ മോളെക്കുറിച്ച് ആര്യ ബഡായി പറഞ്ഞത് ഇങ്ങനെ

in post


ബഡായ് ബംഗ്ലാവ് എന്ന പ്രോഗ്രാമിലൂടെ മലയാളികളുടെ മനസ്സിലേക്ക് കയറിക്കൂടിയ താരമാണ് നടി ആര്യ ബാബു. ആര്യ ബഡായ് എന്നാണ് താരം അറിയപ്പെടുന്നത്. സീരിയലുകളിൽ അഭിനയിച്ചുകൊണ്ട് കലാരംഗത്തേക്ക് എത്തിയ ആര്യ പിന്നീട് ടെലിവിഷൻ ഷോകളുടെ

ഭാഗമാവുകയും വൈകാതെ തന്നെ സിനിമയിൽ അവസരം ലഭിക്കുകയും ചെയ്തു. ഇപ്പോഴും സജീവമായി അഭിനയ രംഗത്തുണ്ട്. 2006-ലായിരുന്നു ആര്യ വിവാഹിതയാകുന്നത്. സീരിയലുകളിലൊക്കെ സജീവമാകുന്നതിന് മുമ്പ് തന്നെ ആര്യ വിവാഹിതയായിരുന്നു.

സീരിയൽ നടിയായ അർച്ചന സുശീലന്റെ സഹോദരനെയാണ് ആര്യ വിവാഹം ചെയ്തത്. ഒരു മകളും താരത്തിനുണ്ട്. എന്നാൽ ആര്യയും ഭർത്താവ് രോഹിതും തമ്മിൽ വേർപിരിഞ്ഞു. 2018-ൽ നിയമപരമായി തന്നെ ആര്യ തന്റെ വിവാഹബന്ധം വേർപ്പെടുത്തുകയും ചെയ്തിരുന്നു.

ബിഗ് ബോസിൽ മത്സരാർത്ഥിയായി വന്നപ്പോൾ ഒരു പ്രണയമുണ്ടെന്ന് ആര്യ വെളിപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് അത് അവസാനിച്ചുവെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോൾ മകൾക്ക് ഒപ്പമുള്ള അടിച്ചുപൊളി ജീവിതം ആഘോഷിക്കുകയാണ് ആര്യ. ഈ കഴിഞ്ഞ ദിവസം മകൾക്ക് ഒപ്പം

നിൽക്കുന്ന ഒരു ഫോട്ടോ ആര്യ പങ്കുവച്ചിരുന്നു. മകൾ തന്റെ തോളോളം വളർന്നതിന്റെ സന്തോഷമാണ് ആര്യ പങ്കുവച്ചത്. “നോക്കണ്ട ഉണ്ണീ.. ഇത് അത് തന്നെ.. എന്റെ തോള് വരെയായി.. സമയം വളരെ വേഗത്തിൽ പറക്കുന്നു!! വളരെക്കാലം മുമ്പല്ല ഞാൻ ഈ മിനിയെ എന്റെ

അരക്കെട്ടിൽ കൊണ്ടുനടന്നത്. ഇപ്പോൾ അവൾ എന്റെ തോളോളം വളർന്നിരിക്കുന്നു..”, മകൾ റോയയ്ക്ക് ഒപ്പം നിൽക്കുന്ന ചിത്രത്തോടൊപ്പം ആര്യ കുറിച്ചു. മകൾ ഇത്രയും വളർന്നോ എന്നും ആര്യ ഒരു സന്തൂർ മമ്മി ആയെന്നുമൊക്കെയുള്ള കമന്റുകളും താഴെ വന്നിട്ടുണ്ട്.

ALSO READ പലപ്പോഴും കാര്യങ്ങൾ നിയന്ത്രണത്തിൽ അല്ലാതായപ്പോൾ എല്ലാം ഉപേക്ഷിച്ചു, ട്രോളുകളും തമാശകളും ആസ്വദിച്ചിരുന്നു, മഡോണ പറഞ്ഞത്

Leave a Reply

Your email address will not be published.

*