
ബിഗ് ബോസ് തമിഴിന്റെ രണ്ടാം സീസണിലൂടെ പ്രശസ്തയായി മാറിയ താരമാണ് ഗായിക കൂടിയായ എന്‍എസ്‌കെ രമ്യ. തമിഴ് സിനിമകളില്‍ മാത്രമല്ല, കന്നഡ, മലയാളം, തെലുങ്ക് തുടങ്ങി നിരവധി ഭാഷകളിലും രമ്യ ആലപിച്ചിട്ടുണ്ട്. ഗായിക എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കിലും ബിഗ് ബോസ് ഷോയില്‍ പങ്കെടുത്തതിന് ശേഷമാണ് ഗായിക ലോകത്തിന് മുന്നില്‍ വീണ്ടും
പ്രശസ്തിയിലേക്ക് എത്തുന്നത്. ബിഗ് ബോസില്‍ 35 ദിവസം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് രമ്യ പുറത്താവുന്നത്. അതേ സമയം തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധിയെ കുറിച്ച് രമ്യ പറയുന്ന വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്. തന്റെ പ്രതിച്ഛായയെ കുറിച്ച് ചിലര്‍ പരിഹസിച്ചതിനെ പറ്റിയാണ് ഒരു അഭിമുഖത്തില്‍ ഗായിക വെളിപ്പെടുത്തിയത്.
സിനിമാ പാരമ്പര്യമുള്ള കുടുംബത്തിലാണ് രമ്യ ജനിച്ചത്. ഹാസ്യനടന്‍ എന്‍ എസ് കൃഷ്ണന്‍, നടന്‍ ആര്‍ കെ രാമസാമി, നടി പി എ മധുരം എന്നിവരുടെ ചെറുമകളാണ് രമ്യ. സെലിബ്രിറ്റികളുടെ പിന്‍ഗാമിയാണെന്ന് അവകാശപ്പെടുന്നതിലും സ്വന്തം കഴിവുകളിലൂടെ അറിയപ്പെടുക എന്ന ലക്ഷ്യത്തോടെയാണ് ഗായിക ബിഗ് ബോസിലേക്ക് എത്തുന്നത്. ബിഗ് ബോസിലെ രമ്യയുടെ
ഗാനങ്ങള്‍ ഏറെ പ്രശംസ നേടിയിരുന്നു. എന്നാല്‍, ബിഗ് ബോസ് ഷോയില്‍ എത്തിയപ്പോള്‍ വലിയ തോതില്‍ ആരാധകരെ ആകര്‍ഷിക്കാതിരുന്നതിനെ തുടര്‍ന്ന് വലിയ രീതിയിലുള്ള വിമര്‍ശനമാണ് രമ്യയ്ക്ക് ലഭിച്ചത. ബിഗ് ബോസ് ഷോയ്ക്ക് ശേഷം രമ്യ ഇപ്പോള്‍ ബിഗ് ബോസ് തമിഴ് സീസണ്‍ 7 നെ കുറിച്ച് ഒരു പ്രമുഖ ചാനലിന് അഭിമുഖം നല്‍കിയിരിക്കുകയാണ്.
ഇപ്പോള്‍ മത്സരാര്‍ഥിയായിട്ടുള്ള വിനുഷാ ദേവിയെ സഹമത്സരാര്‍തിയായ നിക്സണ്‍ പരിഹസിച്ചതിനെ കുറിച്ചുള്ള തന്റെ അഭിപ്രായമാണ് രമ്യ പങ്കുവെച്ചത്. ‘വിനുഷയെ കുറിച്ച് നിക്‌സണ്‍ പറഞ്ഞത് വളരെ തെറ്റാണ്. ഒരാളുടെ സൗന്ദര്യത്തെ കുറിച്ച് ഇങ്ങനെ പറയുന്നവര്‍ ധാരാളമുണ്ട്. ഞാനൊരു തടിച്ചിയാണെന്ന് പറഞ്ഞ് പലരും എന്നെ കളിയാക്കാറുണ്ട്. എന്നെ ആനയെയും പശുവിനെയും
വെച്ച് ഉപമിച്ച് അവര്‍ എന്റെ ചെവിയില്‍ വന്ന് പറയാറുണ്ട്. ഞാന്‍ നടക്കുമ്പോള്‍ ആനയുടെ മുരള്‍ച്ച പോലെ അവര്‍ ശബ്ദമുണ്ടാക്കുന്നു. മാത്രമല്ല എന്റെ സൗന്ദര്യത്തെ വിലമതിക്കാന്‍ പോലും കഴിയാത്ത നിരവധി നെഗറ്റീവ് കമന്റുകള്‍ ഞാന്‍ കേട്ടിട്ടുണ്ട്. ഞാന്‍ സുന്ദരിയല്ലെന്ന ചിന്ത എന്റെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിരുന്നു. ഒരുപാട് പേര്‍ എന്നെ ഇത്തരത്തില്‍ അപമാനിച്ചു.
തടി കൂടിയപ്പോഴും നീ സുന്ദരിയാണെന്ന് ഭര്‍ത്താവ് പറഞ്ഞപ്പോള്‍ പോ എന്ന് പറയാനുള്ള മൂഡിലായിരുന്നു ഞാന്‍. അന്ന് 120 കിലോ ഭാരമാണ് ഉണ്ടായിരുന്നത്. പിന്നീട് കഠിനമായ വ്യായാമം ചെയ്ത് ഇപ്പോള്‍ 60 കിലോ ആയി കുറഞ്ഞു. പ്രസവശേഷം പി.സി.ഒ.ഡി ബാധിച്ചിരുന്നെങ്കിലും ഭാരത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചിരുന്നുവെന്നും ഇപ്പോള്‍ പി.സി.ഒ.ഡിയില്‍ നിന്ന്
മുക്തി നേടിയെന്നും രമ്യ ആ അഭിമുഖത്തില്‍ പറയുന്നു. നിങ്ങള്‍ പ്രമുഖാരയ താരങ്ങളുടെ പിന്‍ഗാമിയും പ്രശസ്തയുമാണ്. എന്നിട്ടും എനിക്ക് ഇത്തരത്തില്‍ കേള്‍ക്കേണ്ടി വന്നു. ഈ അവസ്ഥ സാധാരണക്കാരുടെ അവസ്ഥയാണെന്ന് പറയാം. ബിഗ് ബോസ് ഹൗസിനുള്ളില്‍ മാത്രമല്ല, എല്ലായിടത്തും ഇങ്ങനെയുള്ള പരിഹാസം വ്യാപകമാണെന്നും ആരാധകരും പറയുന്നു.
Leave a Reply