കെഎസ്ആര്‍ടിസി ബസിന്റെ ഹെഡ്‌ലൈറ്റ് ലിവര്‍ കൊണ്ട് അടിച്ച് പൊട്ടിച്ച സുലു പറയുന്നു… കാറില്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയി, കാര്യം ചോദിച്ചപ്പോള്‍ അസഭ്യം പറഞ്ഞു’; കാണുക ..

in post

തന്റെ കാറില്‍ ഇടിച്ചിട്ട് നിര്‍ത്താത പോയ കെഎസ്ആര്‍ടി ബസിനെ പിന്തുടര്‍ന്ന് പിടിച്ച് ബസിന്റെ ഹെഡ്‌ലൈറ്റുകള്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ പ്രതികരണവുമായി സംഭവത്തില്‍ അറസ്റ്റിലായ പൊന്‍കുന്നം സ്വദേശിനി സുലു. തന്റെ കാറില്‍ ഇടിച്ചിട്ട് ബസ് നിര്‍ത്താതെ പോയിയെന്നും കാര്യം ചോദിച്ചപ്പോള്‍ ബസിലെ ഡ്രൈവര്‍ തന്നെ അസഭ്യം പറഞ്ഞുവെന്നുമാണ് സുലു പറയുന്നത്.

ഇത് തന്നെ പ്രകോപിച്ചുവെന്നും തുടര്‍ന്നാണ് ഹെഡ്‌ലൈറ്റ് അടിച്ച് പൊട്ടിച്ചത് എന്നുമാണ് സുലു പറയുന്നത്. സംഭവത്തില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുലു. അതേസമയം അലക്ഷ്യമായി വാഹനമോടിച്ചതിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കെഎസ്ആര്‍ടിസി ജീവനക്കാരനെതിരെ പരാതി നല്‍കുമെന്നും സുലു പറഞ്ഞു.

സംഭവത്തെക്കുറിച്ച് സുലുവിന്റെ വിശദീകരണമിങ്ങനെ.
”ഞാനും എന്റെ അമ്മച്ചിയും കൂടെ അമ്മച്ചിയുടെ വീടുവരെ പോയിട്ട് തിരിച്ചുവരികയായിരുന്നു. ഹൈവേയാണ്, മൂന്ന് വണ്ടി പോകാനുള്ള റോഡുണ്ട്. കെഎസ്ആര്‍ടിസി നല്ല വേഗതയിലാണ് വന്നത്. കാറില്‍ ഉരസിയിട്ട് സൈഡിലെ ഒരു മിറര്‍ അടിച്ച് തെറിപ്പിച്ച് പോയി. ഞാന്‍ വെട്ടിച്ചില്ലായിരുന്നെങ്കില്‍ അവിടെ വലിയൊരു അപകടം നടന്നേനെ.

ഇവര്‍ നിര്‍ത്താതെ പോയി. ഞാന്‍ പുറകെ പോയി കാര്യം ചോദിക്കാന്‍ തുടങ്ങിയപ്പോള്‍ ഡ്രൈവര്‍ വളരെ മോശമായി സംസാരിച്ചു, അസഭ്യം പറഞ്ഞു. അങ്ങോട്ടുമിങ്ങോട്ടും സംസാരമായപ്പോള്‍ ഞാന്‍ ലിവറെടുത്ത് ഹെഡ്‌ലൈറ്റ് അടിച്ചു പൊട്ടിച്ചു.”
അതേസമയം കോട്ടയം കോടിമതയില്‍ വച്ചാണ് കെഎസ്ആര്‍ടിസി ബസിന്റെ ഹെഡ്‌ലൈറ്റുകള്‍ സുലു അടിച്ചു തകര്‍ത്തത്.പൊതുമുതല്‍ നശിപ്പിച്ചതിനടക്കം ജാമ്യമില്ലാ വകുപ്പുകളായിരുന്നു ഇവര്‍ക്ക് എതിരെ ചുമത്തിയിരുന്നത്.


ബസ് കാറില്‍ തട്ടിയപ്പോള്‍ ഉണ്ടായ വൈകാരിക വിക്ഷോഭത്തില്‍ സംഭവിച്ചു പോയ അബദ്ധമാണ് അക്രമമെന്ന് സുലു പൊലീസിന് മൊഴി നല്‍കിയിരുന്നു. ബസ്സിന് ഉണ്ടായ നഷ്ടപരിഹാരം നല്‍കി പ്രശ്‌നപരിഹാരത്തിന് തയ്യാറാണെന്ന് സുലുവും കുടുംബവും അറിയിച്ചെങ്കിലും ഒത്തുതീര്‍പ്പിന് കെഎസ്ആര്‍ടിസി തയ്യാറായിരുന്നില്ല. ഇതോടെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് സുലുവിനെ കസ്റ്റഡിയിലെടുത്തത്. നഷ്ടപരിഹാരമായി 46,000 രൂപ കെട്ടിവച്ചതിനെ തുടര്‍ന്നാണ് സുലുവിന് കോടതി ജാമ്യം അനുവദിച്ചത്.

ALSO READ നമ്മുടെ ആമിന ആളങ്ങ് ഹോട്ട് ആയല്ലോ… ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നന്ദന വർമ്മ

Leave a Reply

Your email address will not be published.

*