ഒന്ന് മിണ്ടാതിരുന്നാല്‍ എനിക്ക് ലക്ഷങ്ങള്‍ സമ്പാദിക്കാമായിരുന്നു… വിശ്വാസമില്ലാത്തവരെ അത് ബാധിക്കില്ല. അതാണ് കൂടോത്രം ഫലിക്കും എന്ന് പറഞ്ഞത്.

in post

മലയാളികൾക്ക് സുപരിചിതമായ വ്യക്തിയാണ് ഹരി പത്തനാപുരം. വിശ്വാസത്തിന് അകത്ത് നിന്നുകൊണ്ട് അദ്ദേഹം പറയുന്ന മിക്ക കാര്യങ്ങളും വലിയ രീതിയിൽ ചർച്ച ആവാറുണ്ട്. കൗമുദി മൂവിയ്ക്ക് ന്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ തന്റെ വിശ്വാസത്തെ കുറിച്ചെല്ലാമുള്ള തുറന്ന് പറച്ചിലുകൾ അദ്ദേഹം നടത്തുന്നുണ്ട്. അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളിൽ ചിലത് ഇങ്ങനെയാണ്,ഒരു മാധ്യമപ്രവര്‍ത്തകന്‍ ആകാനായിരുന്നു എനിക്കിഷ്ടം.

പക്ഷെ എന്റെ അച്ഛന് കൊടുത്ത വാക്ക് പാലിക്കാന്‍ വേണ്ടിയാണ് ഞാന്‍ ഈ രംഗത്തേക്ക് ഇറങ്ങിയത് എന്ന് ഹരി പത്തനാപുരം പറയുന്നു. കുടുംബപരമായി ഞങ്ങള്‍ ജോത്സ്യന്മാരാണ്. അച്ഛന് ശേഷം ഞാന്‍ അതേറ്റെടുക്കണം അദ്ദേഹം പറഞ്ഞതിനാലാണ് ഞാന്‍ ഈ രംഗത്തേക്ക് വന്നത്. ഈ രംഗത്തേക്ക് വന്നതിന് ശേഷം ഒരു താത്പര്യ കുറവോ, വിശ്വാസ കുറവോ എനിക്കില്ല.

മറ്റൊന്ന് അ​ദ്ദേഹം പറയുന്ന ഒരു പ്രധാന കാര്യം ഇതാണ്,വിശ്വാസത്തിന് അകത്ത് നിന്നുകൊണ്ടാണ് ഞാന്‍ സംസാരിക്കുന്നത്. അന്തവിശ്വാസത്തിനും മന്ത്രവാദത്തിനും ഞാന്‍ എതിരാണ്. ജോതിഷം തെറ്റല്ല, ജോതിഷത്തിന്റെ മറവില്‍ കപട മന്ത്രവാദവും അന്തവിശ്വാസവും പ്രചരിപ്പിക്കുന്നതാണ് തെറ്റ്. എന്റെ കുലത്തൊഴിലാണ് ജോതിഷം, അതിന്റെ മറവിലുള്ള ചതി ഞാന്‍ ക്ഷമിക്കില്ല.

അതിനെതിരെയാണ് ഞാന്‍ സംസാരിക്കുന്നത്, ഇനിയും സംസാരിക്കും. ഇങ്ങനെ സംസാരിക്കുന്നതിന്റെ പേരില്‍ തുടക്കത്തിലൊക്കെ എനിക്കൊരുപാട് ഭീഷണികള്‍ വരുമായിരുന്നു, ഇപ്പോഴും എനിക്ക് ശത്രുക്കളുണ്ട്. ശത്രുസംഹാര പൂജയും, പ്രവചനവും, മന്ത്രവാദവും എല്ലാം സത്യമായിരുന്നുവെങ്കില്‍ ഞാന്‍ എന്റേ വലിയ നിലയില്‍ എത്തിയേനെ. ഞാന്‍ മിണ്ടുന്നതാണ് പ്രശ്‌നം, ഞാന്‍ മിണ്ടാതിരുന്നാല്‍ എനിക്ക് ലക്ഷങ്ങള്‍ തരാന്‍ തയ്യാറായവരുണ്ട്. വെറുതേ ഇരുന്ന്, തോന്നുന്നത് പ്രവചിച്ചാല്‍ പോലും കാശ് തരും.

പക്ഷെ എനിക്ക് പ്രവചിക്കാന്‍ അറിയില്ല. അതെന്റെ കഴിവുകേടായിരിക്കും. അത് ഞാന്‍ അംഗീകരിക്കുന്നു. മിണ്ടാതിരുന്നെങ്കില്‍ എനിക്ക് ലക്ഷങ്ങള്‍ സമ്പാദിച്ച്, വീട് പണി പൂര്‍ത്തിയാക്കാമായിരുന്നു. മിണ്ടുന്നതാണ് പ്രശ്‌നം മന്ത്രവാദം ചെയ്‌തൊന്നും ആരെയും നശിപ്പിക്കാന്‍ പറ്റില്ല. ശത്രുസംഹാര പൂജ ചെയ്യുമ്പോള്‍ ക്ഷേത്രത്തില്‍ നമ്മള്‍ എഴുതി കൊടുക്കുന്നത് സ്വന്തം പേരും നാളുമല്ലേ.

അതായത് തന്നിലാണ് ശത്രു, ആ ശത്രുവിനെയാണ് ഒഴിപ്പിക്കുന്നത്. അത് തന്നെയാണ് ഭഗവത് ഗീതയിലും പറഞ്ഞിരിക്കുന്നത്. പക്ഷെ കൂടോത്രം സത്യമാണ്. അതിന് രണ്ട് കാര്യങ്ങള്‍ ശരിയാവണം, ഒന്ന് നിങ്ങള്‍ കൂടോത്രം ചെയ്തിട്ടുണ്ട് എന്ന് ആര്‍ക്കാണോ ചെയ്തത് അയാള്‍ അറിയണം, അയാള്‍ക്ക് കൂടോത്രത്തില്‍ വിശ്വാസം ഉണ്ടായിരിക്കുകയും വേണം. എന്നാല്‍ കൂടോത്രം ഫലിക്കും.

എങ്ങനെയാണ് കൂടോത്രം ഫലിക്കുന്നത് എന്ന് കൂടെ പറയാം. എന്റെ നാട്ടില്‍ മൂന്നു പേര്‍ ഉറ്റ സുഹൃത്തുക്കളായിരുന്നു. അവരില്‍ ഒരാള്‍ സ്വന്തമായി ബിസിനസ്സ് ഒക്കെ നടത്തി രക്ഷപ്പെട്ടു. അതോടെ സൗഹൃദം വേണ്ട എന്ന് വച്ചു. ആ രണ്ട് സുഹൃത്തുക്കളെ കുറിച്ച് മോശം പറഞ്ഞത് ഭാര്യ വഴി, അയലത്തെ ചേച്ചി വഴി നാടു മുഴുവന്‍ അറിഞ്ഞു. അതിലവര്‍ക്ക് അയാളോട് ശത്രുത തോന്നി. അവര്‍ ഒരു മുട്ടയില്‍ കൂടോത്രം പോലെ ചരട് കെട്ടി ചുവന്ന പട്ടില്‍ പൊതിഞ്ഞ് വീടിന്റെ മുന്നിലെറിഞ്ഞു.

ALSO READ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ മുൻ‌കൂർ ജാമ്യത്തിനായി സുരേഷ്‌ഗോപി ഹൈക്കോടതിയെ സമീപിച്ചു.. മകളുടെ വിവാഹത്തിന് മുൻപ് അറസ്റ്റ് ചെയ്യാൻ നീക്കം ഉണ്ടെന്ന് സൂചന.. ഇനി ഇവിടെ നടക്കുന്നത് എന്താണ് കണ്ടറിയാം

അടുത്ത മാസം മുതല്‍ അയാളുടെ ബിസിനസ് തകര്‍ന്നു തുടങ്ങി. അതിന് കാരണം ആ കൂടോത്രം അയാള്‍ വിശ്വസിച്ചു എന്നതാണ്. എനിക്കെതിരെ കൂടോത്രം ചെയ്തു എന്ന് വിശ്വസിച്ചു കഴിഞ്ഞാല്‍, പിന്നെ എന്ത് സംഭവിച്ചാലും അതുകൊണ്ടാണെന്ന് തോന്നും. ബിസിനസ്സിലെ താളപ്പിഴകളെ എല്ലാം കൂടോത്രമാണ് എന്ന് വിശ്വസിച്ച് അതിന് പിന്നാലെ പോയപ്പോള്‍ ബിസിനസ് തകര്‍ന്നു. അതാണ് കൂടോത്രം ഫലിക്കും എന്ന് പറഞ്ഞത്. വിശ്വാസമില്ലാത്തവരെ അത് ബാധിക്കില്ല.

Leave a Reply

Your email address will not be published.

*