ഇരട്ട പേര് വിളിച്ചു പിന്നെ അടിയോടടി, പൊരിഞ്ഞ അടി ;തിരുവനന്തപുരം നെടുമങ്ങാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പെൺകുട്ടികൾ തമ്മിൽ സംഘർഷം…. സത്യാവസ്ഥ ഇതാണ് കാണുക ..

in post

കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ പെണ്‍കുട്ടികള്‍ തമ്മില്‍ പൊരിഞ്ഞ അടി. തിരുവനന്തപുരം നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനിലാണ് പെണ്‍കുട്ടികളുടെ അടി നടന്നത്. വ്യാഴാഴ്ച വൈകിട്ട് നഗരത്തിലെ രണ്ടു സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നു ക്ലാസ് കഴിഞ്ഞെത്തിയ രണ്ടു വിദ്യാര്‍ഥിനികള്‍ തമ്മിലായിരുന്നു

കയ്യാങ്കളി. ഇരട്ട പേര് വിളിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ എത്തിയത്. മുടിയില്‍ പിടിച്ച് വലിക്കുന്നതും തലയില്‍ അടിക്കുന്നതുമെല്ലാം ദൃശ്യങ്ങളില്‍ കാണാം. ഇവര്‍ പോര് നിര്‍ത്താതെ വന്നപ്പോള്‍ ഏതാനും ആണ്‍കുട്ടികള്‍ ഇവര്‍ക്കിടയില്‍ കയറി ഇരുകൂട്ടരെയും മാറ്റി വിടുകയായിരുന്നു.

ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം വ്യാഴാഴ്ച ഉണ്ടായ സംഭവത്തില്‍ ഒരു സ്‌കൂളിലെ വിദ്യാര്‍ഥിനിയെ താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്‌തെന്നും ഇനി പരീക്ഷയ്ക്കു വന്നാല്‍ മതിയെന്നു രക്ഷാകര്‍ത്താവിനെ വിവരമറിയിച്ചിട്ടുണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.


മറ്റേ സ്‌കൂളിലെ വിദ്യാര്‍ഥിനിയുടെ രക്ഷാകര്‍ത്താവിനെ വിളിച്ചുവരുത്തി കുട്ടിക്കു താക്കീത് നല്‍കി. ഇനി അഞ്ചു ദിവസം കുട്ടിയെ സ്‌കൂളിലേക്കു വിടരുത് എന്നും അഞ്ചു ദിവസം കഴിഞ്ഞ് കൗണ്‍സിലിങ്ങിനു വിധേയമാക്കണം എന്നും നിര്‍ദേശിച്ചു വിട്ടതായി പ്രധാനാധ്യാപിക അറിയിച്ചു.

ALSO READ ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ എനിക്ക് ഒട്ടും മടി ഇല്ല, അത് കുറ്റമാണെന്ന് മോശമാണെന്നോ ഇതുവരെയും തോന്നിയിട്ടുമില്ല; ഇനിയ പറയുന്നു

Leave a Reply

Your email address will not be published.

*