ആ കാര്യം തിരിച്ചറിഞ്ഞപ്പോള്‍ ഈ വേദന മറക്കാന്‍ ശീലിച്ചു.. ഏഴ് വർഷമായി ഒറ്റയ്ക്കാണ് താമസിക്കുന്നത്, അനു ഇമ്മാനുവൽ

നിവിൻ പോളി നായകനായെത്തിയ ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലൂടെ മലയാളികൾക്ക് പരിചിതയായ താരമാണ് ആണ് ഇമ്മാനുവൽ. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ അനു ചെയ്തിരുന്നു. കാർത്തി നായകനായ ‘ജപ്പാൻ’ എന്ന ചിത്രമാണ്

അനുവിന്റെ ഏറ്റവും പുതിയ ചിത്രം ഇപ്പോഴിതാ തന്റെ ജീവിതത്തെ പറ്റിയും സിനിമകളെകുറിച്ചും മനസുതുറക്കുകയാണ് ആണ് ഇമ്മാനുവൽ. ജനിച്ചതും വളർന്നതും വിദേശത്തായതുകൊണ്ട് ഇവിടുത്തെ സംസ്കാരവും ഭാഷയും നന്നായി അറിയില്ലെന്നാണ് അനു പറയുന്നത്.

കൂടാതെ കഴിഞ്ഞ ഏഴ് വർഷമായി ഒറ്റയ്ക്കാണ് താൻ താമസിക്കുന്നതെന്നും അനു പറയുന്നു. “കഴിഞ്ഞ ഏഴ് വര്‍ഷമായി ഞാന്‍ ഒറ്റയ്ക്കാണ് ജീവിയ്ക്കുന്നത്. ഹൈദരബാദിലെ ഒറ്റയ്ക്കുള്ള ജീവിതം ഇപ്പോള്‍ ഞാന്‍ ആസ്വദിക്കുന്നുണ്ട്. തുടക്കത്തില്‍ അച്ഛനെയും അമ്മയെയും

സുഹൃത്തുക്കളെയും എല്ലാം വല്ലാതെ മിസ്സ് ചെയ്യുമായിരുന്നു. പക്ഷെ ഒരു ആക്ടറിന്റെ ജീവിതം അങ്ങനെയാണ് എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ആ വേദന മറക്കാന്‍ ശീലിച്ചു. ഞാൻ ജോലിചെയ്യുന്ന ഇടം ഒരുപാട് പെൺകുട്ടികൾ ആഗ്രഹിക്കുന്ന ഒരിടമാണ്. ഈ അവസരം എളുപ്പത്തിൽ ലഭിക്കില്ല.

അതുകൊണ്ട് തന്നെ ഞാന് ഭാഗ്യവതിയാണ്. ഇപ്പോൾ അനുഭവിക്കുന്ന ചെറിയ വേദനകൾ അത്ര കാര്യമുള്ളതല്ല.” ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കരിയറിന്റെ ആദ്യ സമയത്തുണ്ടായ ഈ ബുദ്ധിമുട്ടുകളെ പറ്റി അനു മനസുതുറന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*