അനിമലിലെ പൊളപ്പൻ സീനിന് ശേഷം,, ഗ്ലാമറസ് അവതാറില്‍ തൃപ്തി ദിമ്രി വീണ്ടും, ഇന്റിമേറ്റ് സീനുകൾ വിക്കി കൗശലിനൊപ്പം; ഷൂട്ടിംഗ് രംഗങ്ങള്‍ ലീക്ക് ആയി, ചിത്രങ്ങള്‍ വൈറല്‍

in post

‘അനിമൽ’ റിലീസിന് ശേഷം സിനിമാ ലോകത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട പേരുകളിലൊന്നാണ് തൃപ്തി ദിമ്രി. സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രത്തിൽ രൺബീർ കപൂറുമൊത്തുള്ള തൃപ്തിയുടെ കെമിസ്ട്രി ശ്രദ്ധ നേടിയിരുന്നു. ദേശീയ ക്രഷായി മാറിയ താരം

ഇപ്പോൾ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ്. നടൻ വിക്കി കൗശലുമൊത്തുള്ള തൃപ്തിയുടെ പുതിയ സിനിമയുടെ ചിത്രീകരണത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ആനന്ദ് തിവാരി സംവിധാനം ചെയ്യുന്ന പുതിയ

ചിത്രത്തിൽ വിക്കി കൗശലിനൊപ്പമാണ് തൃപ്തി അഭിനയിക്കുന്നത്. ക്രൊയേഷ്യയിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ഗാനത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണെന്നാണ് ചിത്രങ്ങളിൽ നിന്നുള്ള സൂചന. എന്തായാലും അനിമൽ സിനിമയിലെ പോലെ


തന്നെ പുതിയ ചിത്രത്തിലും തൃപ്തി തന്റെ ഗ്ലാമറസ് അവതാരത്തിലാണ് എത്തുന്നത്. ഇന്റിമേറ്റ് സീനുകൾ ഉൾപ്പെടെയുള്ള ചിത്രങ്ങൾ വൈറലാവുകയാണ്. മുൻപും മികച്ച വേഷങ്ങളിലൂടെ ശ്രദ്ധ നേടിയിട്ടുണ്ടെങ്കിലും അനിമൽ എന്ന ചിത്രത്തിലെ വേഷമാണ് തൃപ്തിയെ ആരാധകരുടെ പ്രിയങ്കരിയാക്കിയത്.


2018ൽ ലൈല മജ്നുവും തൃപ്തിയും ആദ്യമായി നായികയായി. തുടർന്ന് ബുൾബുൾ, ഖല എന്നീ ചിത്രങ്ങളിൽ താരം അഭിനയിച്ചു. അതേസമയം, 737 കോടി കളക്ഷൻ നേടിയ അനിമൽ 1000 കോടിയിലേക്ക് കുതിക്കുകയാണ്. ഷാരൂഖ് ഖാന്റെ ‘പത്താൻ’, ‘ജവാൻ’ എന്നീ ചിത്രങ്ങൾക്ക് ശേഷം വമ്പൻ കളക്ഷൻ നേടുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമായി മാറിയിരിക്കുകയാണ് അനിമൽ.

ALSO READ സിനിമ രംഗത്ത് നിന്ന് മോശം അനുഭവം ഉണ്ടായിട്ടില്ല, ഹോട്ടലിൽ ഒറ്റയ്ക്ക് താമസിക്കാൻ പേടി തോന്നിയിട്ടുണ്ട് ; സുചിത്ര പറയുന്നു

Leave a Reply

Your email address will not be published.

*