Category archive

post - page 2

കൃഷിയും ആരോഗ്യവും

സിനിമ ഇല്ലെന്ന് പറയുക ഒരുതരത്തില്‍ നാണക്കേട് പോലെയായിരുന്നു ; ഒരു അഭിനേതാവിനെ സംബന്ധിച്ച് അത്തരം ചിന്തകളുടെ ആവശ്യമില്ല… താരം അന്ന് പറഞ്ഞത്

in post

സൗത്ത് ഇന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് മീര ജാസ്മിൻ. അഭിനയപ്രാധാന്യമുള്ള ഒറ്റ അനവധി കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച് പ്രേക്ഷകഹൃദയത്തെ കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാളം തമിഴ് കന്നഡ തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച താരം വിസ്മയകരമായ ഒരുപാട് കഥാപാത്രങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2000 കാലഘട്ടത്തിൽ സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയായിരുന്നു താരം.

ഇപ്പോൾ സിനിമയിൽ പഴയതുപോലെ സജീവമല്ലെങ്കിലും സിനിമയിൽനിന്ന് താരം പൂർണമായി വിട്ടു നിന്നിട്ടില്ല എന്ന് വേണം പറയാൻ. ജീവിതത്തിൽ ഒരുപാട് വിവാദങ്ങളിലും താരം അകപ്പെട്ടിട്ടുണ്ട്. പക്ഷേ അതിലൊന്നും അടിപതറാതെ വിജയകരമായ കരിയർ സ്ഥാപിച്ചെടുക്കാൻ താരത്തിന് സാധിച്ചു. ഇപ്പോൾ താരത്തിന്റെ ഒരു പഴയ ഇന്റർവ്യൂ ആണ് സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നത്. അതിൽ താരം പറഞ്ഞ പല

കാര്യങ്ങളും ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ..
“എന്റെ മനസ്സിലുള്ള പല സിനിമകളും എനിക്ക് ചെയ്യാൻ കഴിഞ്ഞിട്ടില്ല. പലപ്പോഴും ഞാൻ എന്റെ ട്രാക്കിൽ നിന്ന് മാറിപ്പോയിട്ടുണ്ട്. അത് ഒരുപാട് വേദനകൾ എനിക്ക് നൽകിയിട്ടുമുണ്ട്. എന്റെ ജീവിതത്തിലും അഭിനയത്തിലും എന്തൊക്കെയോ സംഭവിച്ചു. പക്ഷേ അതിലൊന്നും വേവലാതിപ്പെടുന്ന ആളല്ല ഞാൻ.”

ഞാനിപ്പോൾ എന്താണ് അതിൽ ഞാൻ ഹാപ്പിയാണ്. വലിയ ആംഗിൾ ലൂടെ നോക്കിയാൽ എന്റെ ജീവിതം ഹാപ്പിയാണ്. അതേ അവസരത്തിൽ ചെറിയ ആംഗിൾ ലൂടെ നോക്കിയാൽ ഒരുപാട് പ്രശ്നങ്ങൾ നമുക്ക് കാണാൻ സാധിക്കും. ഒരു കലാകാരനെ കൂടുതൽ കുഴപ്പത്തിൽ ആകുന്നത്, ഒരു സിനിമ കഴിഞ്ഞാലുടനെ അടുത്ത സിനിമ ഏതാണ് എന്നുള്ള ചോദ്യമുയരും. സിനിമ ഇല്ലാതാവുക എന്നുള്ളതാണ് ഒരു അഭിനേതാവിനെ

സംബന്ധിച്ചോളം ഏറ്റവും വലിയ ദുഃഖം. അവിടെ നാം നമ്മുടെ തെറ്റുകൾ തിരുത്തി മുന്നേറണം. അല്ലാതെ വിഷമിച്ചിരിന്നു കാര്യമില്ല.എന്ന് താരം ഇന്റർവ്യൂ വിൽ തുറന്നു പറയുകയുണ്ടായി. താരം പറഞ്ഞ പല കാര്യങ്ങളും വൈറൽ വിഷയമായിരിക്കുന്നു. 2004 ലോഹിതദാസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് മലയാള സിനിമയായ സൂത്രധാരനിലൂടെ ആണ് താരം അഭിനയലോകത്തേക്ക്


കടന്നുവരുന്നത്. തൊട്ടടുത്തവർഷം മാധവൻ നായകനായി പുറത്തിറങ്ങിയ റൺ എന്ന സിനിമയിലൂടെ താരം തമിഴിലും അരങ്ങേറ്റം കുറിച്ചു. അമ്മായി ബാഗുണ്ടി യാണ് താരം ആദ്യമായി പ്രത്യക്ഷപ്പെട്ട തെലുങ്കു സിനിമ.
2004 ൽ പുനിത് രാജ് കുമാർ നായകനായി പുറത്തിറങ്ങിയ മൗര്യ എന്ന സിനിമയിലൂടെ താരം കന്നടയിലും അരങ്ങേറി. മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളാണ് മീര ജാസ്മിൻ. ഒരുപാട് സൂപ്പർ

ഹിറ്റ് സിനിമകളിൽ ഞെട്ടിക്കുന്ന പ്രകടനം ആണ് താരം കാഴ്ചവച്ചത്. സിനിമാലോകത്തുനിന്ന് താരത്തിന് ലഭിച്ച അംഗീകാരങ്ങൾ അതിന് ഏറ്റവും വലിയ തെളിവാണ്. മികച്ച നടിക്കുള്ള ദേശീയ അവാർഡ് 2004 ൽ സ്വന്തമാക്കിയ താരം 2004ലും 2007ലും മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡും നേടി. തമിഴ്നാട് സംസ്ഥാന അവാർഡ് നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്. കൂടാതെ മറ്റു പല അവാർഡുകളും അഭിനയജീവിതത്തിൽ താരത്തിന് ലഭിച്ചു.

ഒരു കാലത്ത് പലരുടെയും ക്രഷ് ആയിരുന്നു ഈ നായിക… ഓർമ്മ ഉണ്ടോ

in post

അറിയപ്പെടുന്ന ഒരു മലയാള നടിയാണ് ഷർമിലി അല്ലെങ്കിൽ മീനാക്ഷി. മലയാളം സിനിമകളിൽ താരത്തിന് വളരെ പെട്ടെന്ന് ഒരുപാട് ആരാധകരെ നേടാൻ സാധിച്ചിരുന്നു. തമിഴകത്ത് താരം ഷർമിലി എന്ന പേരിലാണ് അറിയപ്പെടുന്നത്. മലയാളത്തിൽ, കാക്കകറുമ്പൻ എന്ന ചിത്രത്തിലെ മീനാക്ഷി എന്ന കഥാപാത്രത്തെ താരം സ്വയം പുനർനാമകരണം ചെയ്തതാണ്. മരിയ മാർഗരറ്റ് എന്ന യഥാർത്ഥ നാമത്തിൽ നിന്നും മാറി പിന്നീട് താരം അറിയപ്പെട്ടത് മീനാക്ഷി എന്ന പേരിലാണ്.

താരം ജനിച്ചതും വളർന്നതും പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയിലാണ്. താരത്തിന് ഹിന്ദിയും ഇംഗ്ലീഷും മലയാളവും തമിഴും അറിയാം. എന്നാൽ താരം ഉപരി പഠനത്തിനായി ചെന്നൈയിലേക്ക് പോവുകയും ചെന്നൈയിലെ സ്റ്റെല്ല മേരിസ് കോളേജിൽ നിന്ന് താരം ഗണിതത്തിൽ ബിരുദം നേടുകയും ചെയ്തു. ഇന്ത്യയിൽ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എംസിഎ)യും താരം നേടിയിട്ടുണ്ട്. സ്കൂളിൽ പഠിക്കുമ്പോൾ, താരത്തിന് നിരവധി അഭിനയ ഓഫറുകൾ ലഭിച്ചിരുന്നു.

മോഡലിംഗ് ചെയ്ത താരം പിന്നീട് ജയ ടിവിയിൽ കാസുമേലെ എന്ന ജനപ്രിയ ഫോൺ-ഇൻ പ്രോഗ്രാമിന് അവതാരകയാവുകയാണ് ഉണ്ടായത്. ബിരുദം നേടിയ ശേഷം താരം സിനിമയിൽ തന്റെ കരിയർ ആരംഭിച്ചു. 2003-ൽ ജീവയ്‌ക്കൊപ്പമുള്ള ആസൈ ആസൈയാണ് താരത്തിന്റെ ആദ്യ തമിഴ് ചിത്രം. തുടർന്ന് ഷാമിനൊപ്പം അൻബെ അൻബെ എന്ന സിനിമ ഹിറ്റായി. ശരത്കുമാറിനൊപ്പമുള്ള ദിവാൻ ആയിരുന്നു താരത്തിന്റെ മൂന്നാമത്തെ തമിഴ് ചിത്രം.

2003-ൽ താരക് എന്ന ചിത്രത്തിലൂടെയാണ് തെലുങ്ക് പ്രവേശനം നടന്നത്. മലയാളത്തിലെ ആദ്യ സിനിമ വെള്ളിനക്ഷത്രം മെഗാഹിറ്റായിരുന്നു. ശേഷം തുടർച്ചയായി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം താരം ഉറപ്പിച്ചു. അതേ വർഷം, യൂത്ത് ഫെസ്റ്റിവൽ , ബ്ലാക്ക് എന്നിവയും പുറത്തിറങ്ങി. 2005-ൽ ജൂനിയർ സീനിയർ എന്ന സിനിമയിൽ മുകേഷിന്റെയും കുഞ്ചാക്കോ ബോബന്റെയും നായികയായി അഭിനയിച്ചു . അതേ വർഷം തന്നെ പൊൻമുടിപ്പുഴയോരത്തും പുറത്തിറങ്ങി

താരം അഭിനയിച്ച മിക്ക ഗാനങ്ങളും ഹിറ്റായിരുന്നു. 2005-ൽ മലയാളത്തിലെ ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്നായിരുന്നു ” ഒരു ച്ചിരി കണ്ടാൽ” . അതുപോലെ ” കള്ളാ കള്ളാ കൊച്ചു കള്ളാ “യും. ഗാനങ്ങൾക്ക് പുറമെ കുമാരികൽപം ടോണിക്ക്, പ്ലാസ ജ്വല്ലറി, പൂജ മിൽക്ക്, വനമാല വാഷിംഗ് പൗഡർ തുടങ്ങി ചില പരസ്യങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. മികച്ച അഭിനയ വൈഭവം കാഴ്ചവെച്ചിരുന്ന താരം 2005 സിനിമ ലോകത്തു നിന്ന് തന്നെ അപ്രത്യക്ഷമാവുകയായിരുന്നു.

2005ൽ പുറത്തിറങ്ങിയ ഗഫൂർക്കാ ദോസ്ത് എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത് അതിനു ശേഷം സിനിമ മേഖലയിൽ നിന്നുതന്നെ താരം അപ്രത്യക്ഷമാവുകയായിരുന്നു. എന്നാലും ചെയ്തുവച്ച കഥാപാത്രങ്ങളുടെ മികവുകൊണ്ടും ഓരോ വേഷങ്ങളിലൂടെയും ഒട്ടനവധി ആരാധകരെ താരത്തിന് നേടിയെടുക്കാൻ കഴിഞ്ഞതു കൊണ്ട് ഇപ്പോഴും സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തിന്റെ ഫോട്ടോകൾക്ക് വേണ്ടിയും വിശേഷങ്ങൾക്കു വേണ്ടിയും ആരാധകർ അന്വേഷിക്കാറുണ്ട്. കാലത്തിന്റെ പുതിയ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യപ്പെട്ട ഉടനെ തന്നെ വൈറലാവുകയും ചെയ്യാറുണ്ട്.

ആരാധകസംഘടനയായ മക്കൾ ഇയക്കത്തെ പാർട്ടിയാക്കാൻ തീരുമാനം??? രാഷ്ട്രീയ പ്രവേശനത്തിന് വിജയ് ഒരുങ്ങി..! പുറത്ത് വരുന്ന വാര്ത്തകൾ ഇങ്ങനെ

in post

നടൻ വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള പ്രഖ്യാപനം അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഉണ്ടാവുമെന്നാണ് സൂചന.തമിഴ് സിനിമയില്‍ ആരാധക പിന്തുണയില്‍ മുന്നില്‍ നില്‍ക്കുന്ന ഇളയദളപതി ഇത്തരമൊരു തീരുമാനം എടുക്കുമോ എന്ന ആശങ്കയും അദ്ദേഹത്തിന്റെ ആരാധകര്‍ക്കുണ്ട്.അതെ സമയം വെങ്കട്ട് പ്രഭുവിന്റെ ഗോട്ട് എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. ഇത് കഴിഞ്ഞാല്‍ വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നാണ് സൂചന. വിജയ് ആരാധക സംഘത്തെ ഉപയോഗിച്ച് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നേരത്തെ തന്നെ തുടക്കമിട്ടിരുന്നു.

വിജയിയുടെ ആരാധക സംഘടന നേരത്തെ തമിഴ്‌നാട്ടിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിരുന്നു.
മറ്റൊന്ന്,ഒരു മാസത്തിനുള്ളില്‍ വിജയ് രാഷ്ട്രീയ പ്രവേശനം നടത്തുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗോട്ടിന്റെ ഷൂട്ടിംഗ് അതിവേഗം പുരോഗമിക്കുന്നുണ്ട്. ദിവസങ്ങള്‍ക്കുള്ളില്‍ ഇത് പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരിയിലോ മാര്‍ച്ചിലോ ആയിട്ടായിരിക്കും ചിത്രം പൂര്‍ത്തിയാവുക. അതിന് ശേഷം വിജയ് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും. ഗോട്ടിന്റെ ചിത്രീകരണം അവസാന

ഘട്ടത്തിലെത്തിയാല്‍ ഈ പ്രഖ്യാപനമുണ്ടാവും. വിജയിയുടെ ഫാന്‍ ക്ലബായ വിജയ് മക്കള്‍ ഇയ്യക്കം രാഷ്ട്രീയ
പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം. തമിഴ്‌നാട്ടില്‍ അനുകൂല സാഹചര്യമാണ് വിജയിക്ക് ഉള്ളതെന്നാണ് വിലയിരുത്തല്‍. രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് പറഞ്ഞതും, കമല്‍ഹാസന്റെ മക്കള്‍ നീതി മയക്കം ഇതുവരെ വിജയം നേടാത്തതുമെല്ലാം വിജയിക്ക് രാഷ്ട്രീയത്തില്‍ കൂടുതല്‍ ഇടം ലഭിക്കാന്‍ കാരണമായേക്കും.
അടുത്ത മാസം വിജയ് മക്കള്‍ ഇയക്കത്തിനെ രാഷ്ട്രീയ


പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിയുടെ പാര്‍ട്ടി മത്സരിച്ചേക്കും. എന്നാല്‍ ഏത് പാര്‍ട്ടിക്കായിരിക്കും പിന്തുണ പ്രഖ്യാപിക്കുകയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.ചെന്നൈയില്‍ വ്യാഴാഴ്ച്ച ഫാന്‍ ക്ലബ് അംഗങ്ങളെ വിജയ് കണ്ടിരുന്നു. ഈ യോഗത്തില്‍ വെച്ച് രാഷ്ട്രീയ പ്രവേശത്തിന്റെ കാര്യങ്ങളാണ് സജീവ ചര്‍ച്ചയ്ക്ക് വന്നത്. ആരാധക സംഘടന ക്ലബുകള്‍ ചില സന്ദേശങ്ങളും വിജയ് കൈമാറിയിട്ടുണ്ട്.

ഉസ്താദ് ഹോട്ടലിൽ കരീമിക്കയുടെ മനസ്സ് കീഴടക്കിയ ഹൂറി.. മൗലവിയുടെ മകൾ കിടിലൻ വേഷത്തിൽ…

in post

2012 ൽ അഞ്ജലി മേനോൻ എഴുതി അൻവർ റഷീദ് സംവിധാനം ചെയ്ത ദുൽഖർ സൽമാൻ പ്രധാനവേഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമയാണ് ഉസ്താദ് ഹോട്ടൽ. ഒരുപക്ഷേ ദുൽഖർ സൽമാൻ എന്ന നടന്റെ കരിയറിലെ കരിയർ ബ്രേക്ക് എന്ന് തന്നെ പറയാവുന്ന സിനിമയാണ് ഉസ്താദ് ഹോട്ടൽ. മലയാള സിനിമാ പ്രേമികൾ ഈ സിനിമയെ ഒന്നടങ്കം ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ഒരുപാട് താരനിര അണിനിരന്ന ഈ സിനിമ മലയാളികൾക്കിടയിൽ ഓളം സൃഷ്ടിച്ചിരുന്നു. തിലകൻ സിദ്ദീഖ് നിത്യ മേനോൻ

മാമുക്കോയ ലെന ആസിഫ് അലി തുടങ്ങിയവരും ഈ സിനിമയിലെ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എല്ലാവരും മികച്ച പ്രകടനമാണ് സിനിമയിൽ കാഴ്ചവച്ചത്. ഈ സിനിമയിലെ അഭിനയത്തിലൂടെ മലയാള സിനിമാ പ്രേമികളുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ താരമാണ് മാളവിക നായർ. കരീംക്ക എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ തിലകൻ ന്റെ ചെറുപ്പത്തിലേ വേഷത്തിന്റെ പ്രണയിനിയായി അഭിനയിച്ച താരമാണ് മാളവിക നായർ. മൗലവിയുടെ യുടെ മകൾ അഥവാ കരീംക്ക യുടെ ഹൃദയം കീഴടക്കിയ


ഹൂരി എന്ന നിലയിലാണ് മാളവിക നായർ മലയാള സിനിമാപ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തിയത്. കിളിവാതിളിൽ എത്തി നോക്കുന്ന താരത്തിന്റെ സുന്ദര നിഷ്കളങ്ക മുഖം മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ആ ഒരൊറ്റ സിനിമയിലൂടെ താരം മലയാളികൾക്കിടയിൽ അറിയപ്പെട്ടു. ഇപ്പോൾ താരത്തിന്റെ പുതിയ ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വയറൽ ആയിട്ടുള്ളത്. താരത്തിന്റെ പുതിയ മേക്ക് ഓവർ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകലോകം. കിടിലൻ ഹോട്ട് വേഷത്തിലാണ് താരം

ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തട്ടമിട്ട സുന്ദരിയിൽ നിന്ന് ബോൾഡ് വേഷത്തിലേക്കുള്ള തരത്തിന്റെ മാറ്റം കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധക ലോകം. മലയാളസിനിമക്ക്‌ പുറമേ തെലുങ്ക് തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് മാളവിക നായർ. ബ്ലാക്ക് ബട്ടർഫ്ലൈ & കുക്കു എന്നിവയാണ് താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകൾ. ഉസ്താദ് ഹോട്ടൽ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. താരം ഇപ്പോഴും സിനിമയിൽ സജീവമായി നിലകൊള്ളുന്നു.

എന്റെ വീട്ടിൽ ആർക്കും പ്രശ്നമുണ്ടായില്ല, എന്നാല്‌ പ്രേമിന്റെ അമ്മക്ക് കുറച്ച് ടെൻഷനുണ്ടായിരുന്നു, ഞാൻ ഹിന്ദുവും പ്രേം ക്രിസ്ത്യാനിയും, തുറന്ന് പറഞ്ഞ് സ്വാസിക

in post

കഴിഞ്ഞ ദിവസമായിരുന്നു നടി സ്വാസിക വിജയും പ്രേം ജേക്കബും വിവാഹിതരായത്. നീണ്ട നാളത്തെ പ്രണയമാണ് വിവാഹത്തിലേയ്ക്ക് എത്തിയത്. തന്റെ വിവാഹത്തെ കുറിച്ച് സ്വാസിക പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. എന്നാല്‍ വിവാഹ തീയതി മാറ്റി പറഞ്ഞ് വളരെ രഹസ്യമായാണ് നടിയിപ്പോള്‍ വിവാഹിതയായത്. ഇതിന് പിന്നാലെ കല്യാണ സങ്കല്‍പ്പത്തെ കുറിച്ച് സ്വാസിക പറഞ്ഞ കാര്യങ്ങളും വൈറലാവുകയാണ്.

സിനിമാ തിരക്കുകള്‍ കാരണം വിവാഹവസ്ത്രം വാങ്ങിക്കാനോ ആഭരണങ്ങള്‍ വാങ്ങിക്കാനോ ഒന്നും തനിക്ക് സാധിച്ചിട്ടില്ലെന്നാണ് സ്വാസിക പറയുന്നത്. മാത്രമല്ല പ്രേം ക്രിസ്ത്യാനിയും സ്വാസിക ഹിന്ദുവും ആയതിന്റെ പ്രശ്‌നങ്ങള്‍ വീടുകളില്‍ ഉണ്ടായിരുന്നോ എന്നതിനടക്കമുള്ള മറുപടി നടി പറഞ്ഞിരിക്കുകയാണ്. ഞങ്ങളുടെ ബന്ധം വീട്ടില്‍ അവതരിപ്പിച്ചപ്പോള്‍ അമ്മ നോ എന്ന് പറഞ്ഞില്ല.

കാരണം എന്റെ കൂടെ ലൊക്കേഷനില്‍ വന്നിട്ട് അമ്മ പ്രേമിനെ കണ്ടിട്ടുണ്ട്. ഇഷ്ടവുമാണ്. എന്നാല്‍ നമ്മള്‍ അങ്ങോട്ട് പോകണ്ട, അവര്‍ വീട്ടില്‍ ആലോചിച്ചിട്ട് ഇഷ്ടമാണെങ്കില്‍ ഇങ്ങോട്ട് വരട്ടെ. കല്യാണം കഴിപ്പിക്കാമെന്ന് മാത്രമാണ് അമ്മ പറഞ്ഞത്. പിന്നെ പ്രേം ക്രിസ്ത്യനിയാണെന്ന ചിന്തയൊന്നും എന്റെ വീട്ടില്‍ ഉണ്ടായിരുന്നില്ല.പ്രേംമിന്റെ അച്ഛനും പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല.


എന്നാല്‍ അമ്മക്ക് തുടക്കത്തിലെ അത് ശരിയാകുമോ എങ്ങനെയായിരക്കും, വളര്‍ന്ന രീതികളൊക്കെ വേറെയല്ല എന്നൊരു കണ്‍സേണ്‍ ഉണ്ടായിരുന്നു. കല്യാണം നടത്താന്‍ സമ്മതിക്കില്ലെന്നല്ല പറഞ്ഞത്. സാധാരണ അമ്മമാര്‍ക്ക് ഉണ്ടാവുന്ന കണ്‍ഫ്യൂഷനായിരുന്നു. പിന്നെ അമ്മയും, ഞാനും പ്രേമിന്റെ വീട്ടുകാരും എല്ലാവരും ഒരുമിച്ചിരുന്ന് സംസാരിച്ചപ്പോള്‍ ഓക്കേ ആയെന്നും സ്വാസിക പറയുന്നു.

അന്ന് ചോറ്റാനിക്കര അമ്പലത്തിലെ‍ ചെന്ന് പ്രാർത്ഥിച്ചപ്പോൾ ഞാൻ കരയുകയായിരുന്നു, അതിനുശേഷം മലയാളത്തിൽ അവസരങ്ങൾ കിട്ടി, നേഹ സ്കേസേന

in post

കസബയിലൂടെ പ്രേക്ഷകരുടെ ഇഷ്ട നടിയായി മാറിയ താരമാണ് നേഹ സക്സേന. പിന്നീട് മോഹൻലാൽ നായകനായ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിലും നേഹ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. താര നിശകളിൽ നേഹയുടെ ഡാൻസ് പലപ്പോഴും ശ്രദ്ധനേടിയിട്ടുണ്ട്. അഭിപ്രായങ്ങളും താരം വെട്ടി തുറന്ന് പങ്കിടാറുണ്ട്. ഇപ്പോളിതാ വിശ്വാസത്തെ ക്കുറിച്ച് സംസാരിക്കുകയാണ് നേഹ സക്സേന.

അമ്പലങ്ങളും അത്തരത്തിൽ സ്പിരിച്വലായുള്ള സ്ഥലങ്ങളും എനിക്ക് വളരെ ഇഷ്ടമാണ്. ആദ്യത്തെ തവണ കൊച്ചിയിൽ ഷൂട്ടിന് വന്നപ്പോഴാണ് ഞാൻ ചോറ്റാനിക്കര അമ്പലത്തിൽ ആദ്യമായി പോകുന്നത്. എപ്പോൾ അവസരം ലഭിച്ചാലും ഞാൻ ചോറ്റാനിക്കര അമ്പലത്തിൽ പോകും പ്രാർത്ഥിക്കും. ചോറ്റാനിക്കര അമ്മയാണ് മലയാള സിനിമയിൽ എനിക്ക് ബ്രേക്ക് കിട്ടാൻ സഹായിച്ചത്. തുടക്കത്തിൽ മോഡലിങിനും ഷോസിനും വേണ്ടിയാണ് ഞാൻ കേരളത്തിൽ വന്നിരുന്നത്.

ആ സമയത്ത് പരിചയത്തിലുള്ള ഒരാളാണ് ചോറ്റാനിക്കര അമ്പലത്തെ കുറിച്ച് പറഞ്ഞത്. ശബരിമല സീസൺ സമയമായിരുന്നു. വൈകിട്ടാണ് പോയത്. കന്നട സിനിമകളിൽ ആയിരുന്നു ആ സമയത്ത് അഭിനയിച്ചിരുന്നത്. ചോറ്റാനിക്കര അമ്പലത്തിൽ ചെന്ന് നടതുറന്ന് ദേവിയെ ദ​ർശിച്ചപ്പോൾ ഞാൻ കരയുകയായിരുന്നു. അവിടെ നിന്ന് അന്ന് ഞാൻ പ്രാർത്ഥിച്ചു മലയാളത്തിൽ അഭിനയിക്കാൻ അവസരം ലഭിക്കണമെന്ന്.

അതിനുശേഷം എനിക്ക് ലഭിച്ച നേട്ടങ്ങളെല്ലാം അമ്മയുടെ അനു​ഗ്രഹമാണ്. അവിടെ പ്രാർത്ഥിച്ച് പത്ത് ദിവസത്തിനുള്ളിലാണ് മമ്മൂട്ടി സാറിനൊപ്പം ഫോട്ടോഷൂട്ടിന് അവസരം ലഭിക്കുന്നതും കസബ ചെയ്യുന്നതും. വിശ്വാസം വേണം. അമ്പലങ്ങൾ സന്ദർശിക്കുമ്പോൾ സമാധാനവും സന്തോഷവും ലഭിക്കും. കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളും ഞാൻ‌ സന്ദർശിച്ചിട്ടുണ്ട്.

അത് എഡിറ്റഡ് വീഡിയോ ഒന്നും അല്ല – എന്റെ ബോഡി തന്നെയാണ് കാണിച്ചിരിക്കുന്നത് ! വിവാദമായ വീഡിയോയെ കുറിച്ച് തുറന്നു പറഞ്ഞു തമന്ന

in post

മലയാളി പ്രേക്ഷകർക്കിടയിൽ നിരവധി ആരാധകരുള്ള ഒരു നടിയാണ് തമന്ന ഭാട്ടിയ. ഇപ്പോൾ മലയാള സിനിമയിലേക്ക് സാന്നിധ്യം ഉറപ്പിക്കുവാനായി തമന്ന എത്തുകയാണ്. സിനിമ ലോകത്തെ മിൽക്കി ബ്യൂട്ടി എന്നാണ് തമന്ന അറിയപ്പെടുന്നത് തന്നെ. പതിനഞ്ചാം വയസ്സിൽ അഭിനയരംഗത്തേക്ക് വന്ന തമന്ന കഴിഞ്ഞ 17 വർഷമായി സിനിമയിൽ നിറഞ്ഞ് നിൽക്കുകയാണ്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെയും തമന്ന അവിസ്മരണീയം ആക്കിയിട്ടുണ്ട്. ഇപ്പോൾ ദിലീപ് നായകനായി എത്തുന്ന ബാന്ദ്ര എന്ന

ചിത്രത്തിലൂടെയാണ് തമന്ന മലയാളത്തിലേക്ക് ഒരു എൻട്രി നടത്തുന്നത്. ഈ ഒരു കഥാപാത്രത്തിന് വേണ്ടി പ്രേക്ഷകരും കാത്തിരിക്കുകയാണ്. ഹാപ്പി ഡേയ്സ് എന്ന തെലുങ്ക് സിനിമയിലൂടെ ആയിരുന്നു തമന്ന മലയാളി പ്രേക്ഷകരുടെ ഹൃദയം കവരുന്നത്. അന്യഭാഷകളിലെല്ലാം തന്റേതായ സാന്നിധ്യം ഉറപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. താരം പ്രമോഷൻ ചടങ്ങുകൾക്ക് വേണ്ടി കേരളത്തിലെ എത്തിയിട്ടും ഉണ്ട്. ബാഹുബലി എന്ന ചിത്രത്തിലൂടെയും ഒക്കെ മലയാളത്തിൽ ഭാഗമാകാൻ സാധിച്ച താരം കൂടിയാണ് തമന്ന.


ഒരു പാൻ ഇന്ത്യൻ ലെവലിൽ ശ്രദ്ധ നേടിയ നടിയെന്ന് തന്നെ വിശേഷിപ്പിക്കേണ്ടിരിക്കുന്നു താരത്തെ. ഒന്നര പതിറ്റാണ്ടായി സിനിമയിൽ ഒരു സൂപ്പർ നായികയായി നിലനിൽക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമാണ് താരം. കഴിഞ്ഞ വർഷം ലോക്ക് ഡൗൺ സമയത്തായിരുന്നു സിനിമകളെക്കാൾ വെബ് സീരീസുകൾക്ക് പ്രാധാന്യം ഏറിയത്. ആ സമയത്ത് തമ്മന്നയും അതിലേക്ക് ചുവട് വച്ചിരുന്നു. ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കുകയും വർക്ക് ഔട്ടുകൾക്ക് പ്രാധാന്യം നൽകുകയും ഒക്കെ ചെയ്യുന്ന


ഒരു വ്യക്തി തന്നെയാണ് തമന്ന. തന്റെ ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കാൻ യാതൊരു മടിയും താനും കാണിക്കാറില്ല. അതുകൊണ്ടു തന്നെയാണ് 30 കഴിഞ്ഞിട്ട് ഇപ്പോഴും മിൽക്കി ബ്യൂട്ടി എന്ന് താരം അറിയപ്പെടുന്നത്. ആക്ഷൻ എന്ന സിനിമ 2019 ലാണ് പുറത്തു വന്നത്. ഈ ചിത്രം വളരെയധികം ശ്രദ്ധ നേടിയിരുന്നു. ആരാധകർ ഇരുകയ്യും നീട്ടിയാണ് ഈ ചിത്രം സ്വീകരിച്ചത്. ഈ ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ വളരെ ഹോട്ട് ലുക്കിൽ ആയിരുന്നു താരമെത്തിയിരുന്നത്. ആദ്യസമയത്ത് ഗാനത്തിലെ രംഗങ്ങൾ

പുറത്ത് വന്നപ്പോൾ പലരും വിചാരിച്ചത് ഇതൊരു എഡിറ്റഡ് വീഡിയോ ആണ് എന്നതാണ്. എന്നാൽ പിന്നീട് ഗാനം പുറത്തിറങ്ങിയത്. അപ്പോഴാണ് യഥാർത്ഥമാണ് എന്ന് മനസ്സിലാക്കാൻ സാധിച്ചു. തമന്ന ഒരു ഹോട്ട് ലുക്കിലെത്തിയത് കണ്ട് ആളുകൾ അമ്പരന്നു. വലിയൊരു താരനിര തന്നെ സിനിമയിൽ താരത്തിന് ഉണ്ടായിരുന്നു. ഈ ചിത്രത്തിന്റെ ചില രംഗങ്ങൾ സോഷ്യൽ മീഡിയയിലും മറ്റും ശ്രദ്ധ നേടിയിരുന്നു. ഒരു അഭിമുഖത്തിൽ ഇത് എഡിറ്റഡ് അല്ല എന്നും യഥാർത്ഥത്തിൽ ഉള്ളതാണ് എന്നും തമന്ന തുറന്നു പറഞ്ഞിരുന്നു.

എന്റെ ആ ലൈഫിൽ ഞാൻ അത്രയേറെ തൃപ്തി അറിഞ്ഞ ഒരു കാലം ഉണ്ടായിരുന്നു എന്ന് അനു ! ഇപ്പോഴത്തെ അവസ്ഥ തുറന്നു പറഞ്ഞു താരം !

in post

സന്യാസി എന്ന അപരനാമത്തിൽ അറിയപ്പെട്ട ഒരു താരമാണ് അനു അഗർവാൾ. 90 കാലഘട്ടങ്ങളിലാണ് അനു അഗർവാൾ ചിത്രങ്ങളിൽ നിറസാന്നിധ്യമായിരുന്നത്. ഒരു അപകടത്തിന് ശേഷം താരം, കോമ സ്റ്റേജിലേക്ക് മാറ്റപ്പെടുകയും ചെയ്തു. പിന്നീട് താരം ഒരു അത്ഭുതമായ തിരിച്ചുവരവ് തന്നെയാണ് നടത്തിയിരുന്നത്. ഇപ്പോൾ താരം സെ,ക്,സി,നെക്കുറിച്ചും സ്നേഹത്തെ കുറിച്ചും ഒക്കെ തുറന്നു പറയുന്ന ഒരു അഭിമുഖമാണ് വൈറലാകുന്നത്.

സ്നേഹവും സെക്സ്സും തമ്മിലുള്ള ഒരു വ്യത്യാസത്തെ കുറിച്ചും താരം പറയുന്നു. എന്തുപറ്റി തന്റെ പ്രണയ ജീവിതത്തിന് എന്ന ഒരു ചോദ്യത്തിന് മറുപടിയായി ആണ് താരം എത്തിയത്. എല്ലാം തുറന്നു പറയുന്ന ഒരാളാണ് താൻ. പണ്ട് ഞാൻ ഇതിലും ഓപ്പൺ ആയി സംസാരിക്കുമായിരുന്നു. സ്നേഹത്തെക്കുറിച്ച് സംസാരിക്കുമായിരുന്നു എന്താണ് ഭാവിയിൽ നടക്കുന്നത് എന്ന് നമുക്ക് അറിയില്ലല്ലോ.


സെ,ക്,സിൽ ഞാൻ തൃപ്തപെട്ട ഒരു കാലഘട്ടം ഉണ്ടായിരുന്നു. എന്നാൽ ഞാൻ അതെല്ലാം ഇപ്പോൾ ഉപേക്ഷിച്ചിരിക്കുകയാണ്. ഇപ്പോൾ ഞാൻ സത്യസന്ധമായ ഒരു സ്നേഹമാണ് ആഗ്രഹിക്കുന്നത്. അതെനിക്കിപ്പോൾ കുട്ടികളിൽ നിന്നുമാണ് ലഭിക്കുന്നത്. സ്നേഹത്തിനു വേണ്ടിയുള്ള ആഗ്രഹം മാത്രമേ ഇപ്പോൾ എനിക്കുള്ളൂ. എന്നാൽ ആ സ്നേഹത്തിൽ സെക്സ് ഇല്ല.

അത് ഞാൻ ഉപേക്ഷിച്ചു. ഓരോ ചെറിയ ആംഗ്യത്തിനും ഓരോ സ്നേഹവും ഉണ്ടെന്നും താരം പറയുന്നുണ്ട്. ഈ വാക്കുകളൊക്കെ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തു. സത്യത്തിൽ സ്നേഹവും സെക്സും രണ്ടു തന്നെയാണ് വളരെ ചിലർക്ക് മാത്രമേ സ്നേഹവും സെക്സും ഒരുമിച്ച് തോന്നുകയുള്ളൂ. പലർക്കും ശരീരത്തോടുള്ള ആസക്തി മാത്രമാണ് പ്രണയം എന്ന് പറയുന്നത്. എന്നാൽ യഥാർത്ഥ സ്നേഹവും പ്രണയവും അതല്ല എന്നതാണ് സത്യം. അത് കേവലം ശരീരത്തോട് തോന്നുന്ന ആസക്തി അല്ല. ഏതു മോശം അവസ്ഥയിലും ആ വ്യക്തിയോട് തോന്നുന്ന ഇഷ്ടമാണ് അയാൾക്ക് നൽകുന്ന പരിഗണനയാണ്


അതിൽ ആ വ്യക്തിയുടെ നിറമോ മുഖമോ ഒന്നും തന്നെ ഒരു കാരണമാവുന്നില്ല എന്നതാണ് സത്യം. ശരീരത്തോട് തോന്നുന്ന സ്നേഹത്തിന് ഒരുപാട് ആയുസ്സ് ഇല്ല. അത് വളരെ പെട്ടെന്ന് തന്നെ അപ്രത്യക്ഷമാവുകയും ചെയ്യും. എന്നാൽ യഥാർത്ഥ സ്നേഹം അങ്ങനെയല്ല. നടിയുടെ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ് ചെയ്തത്. തനിക്ക് ഇപ്പോൾ ആത്മാർത്ഥ സ്നേഹത്തോടെയാണ് താല്പര്യമെന്നും ആത്മാർത്ഥ സ്നേഹമാണ് ഇപ്പോൾ ആവശ്യം എന്നും പറയുന്നുണ്ട്. അതിനപ്പുറം മറ്റൊന്നും താൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല. സെ, ക്സി, നോടുള്ള താല്പര്യം ഇപ്പോൾ ഇല്ല.

ഗൂഗിള്‍ പേയില്‍ നിന്ന് നമ്പര്‍ എടുത്തു, നടിക്ക് അശ്ലീല സന്ദേശവും ചിത്രങ്ങളും അയച്ച യുവാവ് അറസ്റ്റില്‍

in post

നടിയും എയർഹോസ്റ്റസുമായ ജിപ്‌സ ബീഗത്തിന് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കോഴിക്കോട് മുക്കം സ്വദേശി നിഷാന്ത് ശശീന്ദ്രനെ ആണ് ഇന്‍ഫോ പാര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. ഗൂഗിള്‍ പേ ഉപയോഗപ്പെടുത്തി നമ്പര്‍ എടുത്ത ശേഷം വാട്‌സ്‌ആപ്പ് വഴി പ്രതി നടിക്ക് സന്ദേശമയക്കുകയായിരുന്നു. കൊച്ചിയിലെ റെസ്റ്റോ കഫെയിലെ ജീവനക്കാരനാണ് നിഷാന്ത്.

ജിപ്‌സയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്
”ചെറിയ ധൈര്യമൊന്നും പോരായിരുന്നു… കാരണം വാദിയെ പ്രതിയാക്കുന്ന പോലെ നമ്മളെ ആക്ഷേപിക്കുകയും കേസുമായി മുന്നോട്ട് പോകാൻ കഴിയാത്ത തരത്തില്‍ അപകീർത്തി പ്രചരണവും ഭീഷണിയും തൊട്ട്ഹണി ട്രാപ്പ് എന്ന് വരെ പറഞ്ഞു മനസികമായി തകർക്കാൻ നോക്കി…എല്ലാം തരണം ചെയ്തു… അതിന് എൻ്റെ Social Media കൂട്ടുകാരാണ് ധൈര്യം നല്‍കിയത്…

കമൻ്റില്‍ക്കൂടെ അവർ അവരുടെ പിന്തുണ അറിയിച്ചു… ഒരു പട തന്നെ.കൂടെ നിന്നു ധൈര്യം തന്നു.. ഞാൻ ഒറ്റയ്ക്കായിരുന്നില്ല സത്യത്തില്‍ അവരാണ് എനിക്ക് ധൈര്യം നല്‍കിയത്.. അവരില്ലായിരുന്നെങ്കില്‍ ഞാൻ തളർന്നേനെ.ഒപ്പം മാധ്യമ സുഹൃത്തുക്കളും പിന്നെ പോലീസും. നിങ്ങളാണെൻ്റെ ധൈര്യം നന്ദി”

8 വര്‍ഷം കഴിഞ്ഞിരിക്കുന്നു,, മലയാളത്തിന്റെ ഹാസ്യ രാജ്ഞി ഓര്‍മയായിട്ട്

in post

മലയാളത്തിന്റെ ഹാസ്യ രാജ്ഞി കല്‍പന ഓര്‍മയായിട്ട് ഇന്നേക്ക് 8 വര്‍ഷം. ജനുവരിയുടെ തീരാ നഷ്ടമായി കല്പന മാറിയപ്പോളും ഒരു ചിരിയോടെ അല്ലാതെ നമുക്കാ മുഖം ഓര്‍ത്തെടുക്കാനാവില്ല.
മലയാള സിനിമയില്‍ കോമഡിയെന്നു കേട്ടാല്‍ പ്രേക്ഷക മനസിലേക്ക് ഓടിയെത്തുന്ന പല പുരുഷ മുഖങ്ങളുമുണ്ടാകും. അടൂര്‍ ഭാസിയും ബഹദൂറും മുതല്‍ നിരവധി ഹാസ്യരാജാക്കന്മാര്‍ അരങ്ങുവാണ മലയാളം സിനിമയില്‍ കല്‍പനയ്ക്കായൊരു കസേര ഒഴിഞ്ഞു കിടന്നു. കല്‍പ്പനയെന്ന ഹാസ്യ രാജ്ഞിക്ക് മറ്റൊരു പകരക്കാരി ഉണ്ടായിരുന്നില്ല, ഇനി ഉണ്ടാവുകയുമില്ല.

കാരണം മലയാള സിനിമയില്‍ ഹാസ്യത്തിന് ഏറ്റവുമിണങ്ങിയ പെണ്‍മുഖം കല്‍പ്പനയുടേതാണ്. ബാലതാരമായി അരങ്ങേറി അരവിന്ദന്റെ പോക്കുവെയില്‍ എന്ന ചിത്രത്തിലൂടെ നായികയായി പിന്നീട് സഹനടിയായി അഭ്രപാളികളില്‍ നിറഞ്ഞുനിന്ന കല്‍പനയ്ക്ക് ഏതു കഥാപാത്രവും അനായാസം ചെയ്തുഭലിപ്പിക്കാനാകുമായിരുന്നു. സഹോദരിമാര്‍ ശാലീന സുന്ദരികളായ നായികാ കഥാപാത്രങ്ങളില്‍ നിറഞ്ഞു നിന്നപ്പോള്‍ തനിക്കായി വന്നു ചേര്‍ന്ന കഥാപാത്രത്തിന്റെ അഭിനയ മൂല്യം കണക്കിലെടുത്ത് കല്‍പ്പന വ്യത്യസ്തയായി. രഞ്ജിത്തിന്റെ കേരള കഫേയിലൂടെ ഹസ്യരാജ്ഞിയുടെ കുപ്പായമഴിച്ചുവെച്ച് മറ്റൊരു തലത്തിലേക്ക് കല്പനയെന്ന നടി നടന്നു കയറി.

ഇന്ത്യന്‍ റുപ്പിയിലെ മേരിയും സ്പിരിറ്റിലെ പങ്കജവും ഡോള്‍ഫിനിലെ വാവയും അന്നോളം കണ്ടതിനുമേത്രയോ അപ്പുറമാണ് കല്പനയെന്ന നടിയെന്ന് പ്രേക്ഷകന് കാട്ടിക്കൊടുത്തു. ചാര്‍ളിയിലെ മേരി ഇന്നും മലയാളികളുടെ മനസിലെ നൊമ്പരമാണ്. അത്രയേറെ കാഴ്ചക്കാരിലേകാഴ്ന്നിറങ്ങി നമ്മോടൊപ്പം സഞ്ചരിച്ചു കണ്ണടച്ച് തുറക്കുന്ന വേഗതയില്‍ ഫ്രയിമിയില്‍ നിന്ന് മാഞ്ഞു പോയവള്‍. നിശബ്ദമായി ആ വിടവാങ്ങലിനെ നോക്കിയിരിക്കാനെ നമുക്കായുള്ളു. പ്രിയദര്‍ശിനി ഈ ലോകത്തു നിന്ന് മാഞ്ഞു പോയേക്കാം എന്നാല്‍ കല്‍പനയ്ക് മരണമില്ല. ജീവന്‍ നല്‍കിയ കഥാപാത്രങ്ങളിലൂടെ ഓരോ മലയാളിയുടെയും ഇടനെഞ്ചില്‍ പൊട്ടിച്ചിരി ഉണര്‍ത്തുന്ന ഒരു ഓര്‍മയായി കല്പന ഉണ്ടാവും.

Go to Top