കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ആദ്യത്തെ ശമ്പളവും വാങ്ങി പോയത് മരണത്തിലേക്ക് രണ്ടാഴ്ചയോളം ഐസൊലേഷൻ വാർഡിലെ സേവനത്തിനുള്ള വേതനം വാങ്ങി വീട്ടിലേക്ക് മടങ്ങിയ നഴ്സ് റോഡപകടത്തിൽ മരിച്ചു കുന്നം കുളം താലൂക്ക് ആശുപത്രിയിലെ താൽക്കാലിക നഴ്സ് ആഷിഫാണ് അപകടത്തിൽ പെട്ടത്

എഫ് സി ഐയിൽ നിന്നും അരി കയറ്റിവന്ന ലോറിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത് വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത് മുളങ്കുന്നത്തുകാവിൽ നിന്ന് വരികയായിരുന്ന ലോറിക്ക് നിയന്ത്രണം വിട്ട ബൈക്ക് പാഞ്ഞു കയറുകയായിരുന്നു ഇരുപത്തിമൂന്ന് വയസ്സായിരുന്നു പ്രായം താലൂക്ക് ആശുപത്രിയിൽ ആദ്യത്തെ വൈറസ് ബാധ സ്ഥിതീകരിച്ചയാളെ മെഡിക്കൽ കോളേജിൽ എത്തിക്കാനും തിരിച്ചു വന്നപ്പോൾ വാഹനം അണുവിമുക്തമാക്കാനും മുന്നിലുണ്ടായിരുന്ന ജീവനക്കാരനായിരുന്നു ആഷിഫ്

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ മാർച്ച് പതിനാറാം തീയതിയാണ് ആഷിഫ് താലൂക്ക് ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചത് സമയക്രമം നോക്കാതെ ജോലി ചെയ്യാൻ ആഷിഫ് മടി കാണിച്ചിരുന്നില്ലെന്ന് സഹപ്രവർത്തകർ ദുഖത്തോടെ ഓർക്കുകയാണ് പലർക്കും മരണം വിശ്വസിക്കാൻ പോലും കഴിഞ്ഞിട്ടില്ല ചാവക്കാട് തൊട്ടാപ്പ് ആനാംകടവിൽ അബ്ദുവിന്റെയും ഷമീറയും മകനാണ് ആഷിഫ്

ആഷിഫിന്റെ അപകടമരണം ഏറെ വേദനയും ദുഖവുമുണ്ടാക്കുന്നുവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ പ്രതികരിച്ചു കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി രണ്ടാഴ്ചയോളം ഐസൊലേഷൻ വാർഡിൽ മാതൃകാപരമായി പ്രവർത്തിച്ച ആഷിഫിന്റെ വേർപാടിൽ ബന്ധുക്കൾക്കും സഹപ്രവർത്തകർക്കും ഉണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് ആരോഗ്യ മന്ത്രി ഫേസ് ബുക്കിൽ കുറിച്ചു പ്രിയപ്പെട്ട ആഷിഫിന് ആദരാഞ്ജലികൾ

LEAVE A REPLY