അഹാനയ്ക്ക് വിമർശനം..! എല്ലാ പ്രശ്നവും പരസ്യം ചെയ്യുന്ന പ്രൊഡക്ടുകൾ മാറ്റിയെങ്കിൽ എന്തിന് ക്ലിനിക്കിൽ പോകണം?







ഇൻഫ്ലുവൻസേർസിന്റെ കള്ളത്തരങ്ങൾ അടുത്ത കാലത്തായി വ്യാപകമായി ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്. സ്കിൻ കെയർ പ്രൊഡക്ടുകൾ ഒന്നിന് പിറകെ ഒന്നായി ആഡ് ചെയ്യുന്നവരാണ് പ്രശസ്തരായ പല ഇൻഫ്ലുവൻസർമാരും. എന്നാൽ ഈ പ്രൊഡക്ടുകൾ ഇവർ ഉപയോ​ഗിക്കുന്നതാണോ എന്ന് വ്യക്തമല്ല. കാരണം ഒരു മാസം തന്നെ ഒന്നിലേറെ സ്കിൻ കെയർ പ്രൊഡക്ടുകളുടെ ആഡ് ഇവർ ചെയ്യാറുണ്ട്. എന്നാൽ ആഡ് കണ്ട് ഈ പ്രൊഡക്ടുകൾ വാങ്ങുന്നവർ ഏറെയാണ്.








ഇപ്പോഴിതാ നടിയും ഇൻഫ്ലുവൻസറുമായ അഹാന കൃഷ്ണയ്ക്കെതിരെ വ്യാപക വിമർശനം ഉയർന്ന് വരുന്നുണ്ട്. അടുത്തിടെ ഉണ്ണി വ്ലോ​ഗ്സിൽ അഹാന ഉൾപ്പെടെയുള്ള ഇൻഫ്ലുവൻസർമാരെ വിമർശിച്ച് വീഡിയോ വന്നിരുന്നു. പാെള്ളയായ ആഡുകളെക്കുറിച്ച് വ്ലോ​ഗിൽ സംസാരിച്ചത്. പിന്നാലെ സോഷ്യൽ മീ‍ഡിയയിൽ ഇത് വലിയ ചർച്ചയായി. ഇപ്പോഴിതാ റെഡിറ്റിൽ അഹാനയ്ക്കെതിരെ വന്നിരിക്കുന്ന പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. മിക്കപ്പോഴും ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ സ്കിൻ കെയർ പ്രൊഡക്ടുകളുടെ ആഡ് പങ്കുവെക്കുന്ന അഹാന കഴിഞ്ഞ ദിവസം ഒരു സ്കിൻ കെയർ ഹോസ്പിറ്റലിന്റെ ആഡും ചെയ്തു.



അഹാന കൃഷ്ണയുടെ ലോജിക്ക്: മാന്ത്രികമായി ചർമ്മം മാറ്റിയ യൂസ് ലെസ് പ്രൊഡക്ടുകൾ പ്രൊമോട്ട് ചെയ്യുക. പിന്നീട് ഈ പ്രൊഡക്ടുകൾ മാറ്റിയെന്ന് പറയുന്ന സ്കിൻ പ്രശ്നങ്ങൾ ചികിത്സിച്ച് പരിഹരിച്ചതിൽ ഡെർമെറ്റോളജി ക്ലിനിക്കിനെ പ്രശംസിക്കും എന്നാണ് റെഡിറ്റിൽ വന്ന പോസ്റ്റ്. പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായെത്തിയത്. കൃഷ്ണകുമാർ അങ്കിൾ ഈയടുത്തായി ഒരുപാട് പ്രസം​ഗിക്കുന്നുണ്ട്.





എന്തുകൊണ്ടാണ് അദ്ദേഹത്തിന് ഒരിക്കലും തന്റെ മക്കളുടെ തലയിൽ കുറച്ച് ബുദ്ധിയും നന്മയും കുത്തിവെക്കാൻ കഴിയാത്തത് എന്നാണ് ഒരു കമന്റ്. രണ്ട് ആഡും ചെയ്തിട്ട് സ്കിൻ കെയർ ബ്രാൻഡിന്റെ കയ്യിൽ നിന്നും ക്ലിനിക്കിൽ നിന്നും പണം വാങ്ങും, ഉണ്ണി വ്ലോ​ഗ്സിന്റെ വിമർശനം കൃത്യമാണ്. എന്നിങ്ങനെ കമന്റുകൾ നീളുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള ഇൻഫ്ലുവൻസർമാരിൽ ഒരാളാണ് അഹാന കൃഷ്ണ. അഹാനയുടെ പാക പിന്തുടർന്ന് സോഷ്യൽ മീഡിയയിലേക്ക് കടന്ന് വന്ന സഹോദരിമാരും ഇന്ന് വെെറൽ താരങ്ങളായി മാറിക്കഴിഞ്ഞു.





ആരാധകർക്കൊപ്പം ഹേറ്റേഴ്സും അഹാനയ്ക്കുണ്ട്. ഇടയ്ക്കിടെ സ്കിൻ കെയർ പ്രൊഡക്ടുളുടെ പരസ്യം ചെയ്യുന്നതിൽ സ്വന്തം യൂട്യൂബ് ചാനലിന്റെ കമന്റ് ബോക്സിലും അഹാനയ്ക്ക് വിമർശനങ്ങൾ വരാറുണ്ട്. എന്നാൽ ഈ വിമർശനങ്ങളോട് അഹാന പ്രതികരിക്കാറില്ല. നടിയെന്നതിലുപരി ഇൻഫ്ലുവൻസറായാണ് അഹാന ഇന്ന് ലെെം ലെെറ്റിൽ സാന്നിധ്യം അറിയിക്കുന്നത്. തുടരെ സിനിമകളിൽ അഹാനയെ കാണാറില്ല. അടി, പാച്ചുവും അത്ഭുതവിളക്കും നാൻസി റാണി എന്നിവയാണ് അഹാനയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ. യൂട്യൂബിലൂടെ റിലീസ് ചെയ്ത നാൻസി റാണി വിവാദത്തിലായിരുന്നു.




സിനിമയുടെ പ്രൊമോഷനുമായി അഹാന കൃഷ്ണ സഹകരിക്കുന്നില്ല എന്നായിരുന്നു ആരോപണം. വിവാ​ദമായതോടെ വിഷയത്തിൽ വിശദീകരണവുമായി അഹാന രം​ഗത്ത് വന്നു. നാൻസി റാണി ഷൂട്ടിം​ഗ് സമയത്തുണ്ടായ അനുഭവങ്ങൾ നടി വെളിപ്പെടുത്തി. ഇതോടെ പ്രശ്നം അവസാനിച്ചു. പിന്നീട് നാൻസി റാണി യൂട്യൂബിലൂടെ റിലീസ് ചെയ്യുകയും ചെയ്തു. മോശം അഭിപ്രായമാണ് സിനിമയ്ക്ക് ലഭിച്ചത്. അഹാനയുടെ അഭിനയവും വിമർശിക്കപ്പെട്ടു. അഹാനയുടെ പുതിയ സിനിമകളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.






(ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം ഫിൽമിബീറ്റ് മലയാളത്തിന്റേത് അല്ല. https://www.instagram.com/ahaana_krishna നിന്ന് എ‌ടുത്തതാണ്. ഈ വാർത്ത വ്യക്തവും സമഗ്രവുമാകാൻ വേണ്ടിയാണ് ഈ ഫോട്ടോകൾ ഉപയോഗിച്ചത്.)