
മലയാളികൾ ഏറെ ഇഷ്ടപെടുന്ന നടിയാണ് അനു സിത്താര, ഇപ്പോഴിതാ നടൻ ഷാജോൺ തന്റെ ഇഷ്ട താരത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്, സന്തോഷം’ എന്ന സിനിമയിൽ, അനു സിതാരയുടെ അച്ഛനായി എത്തിയിരുന്നത് നടൻ ഷാജോൺ ആയിരുന്നു, അദ്ദേഹം അന്ന് അനുവിനെ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. വാക്കുകൾ ഇങ്ങനെ, തനിക്ക് ഒരുപാട് ഇഷ്ടമുള്ള നടിയാണ്


അനു സിത്താരയെന്നാണ് കലാഭവൻ ഷാജോൺ പറയുന്നത്. എനിക്ക് തോന്നിയിട്ടുള്ള എന്റെ വ്യക്തിപരമായ അഭിപ്രായമാണ് ഞാൻ പറയുന്നത്. എനിക്ക് ഏറെ ഇഷ്ടമുള്ള കുട്ടിയാണ് അനു, ആവശ്യമില്ലാത്ത’ പരിപാടികളിലോ, ഗോസിപ്പുകളിലോ, കോസ്റ്റിയൂമിലോ ഒന്നും അനു സിത്താരയെ കാണില്ലെന്നും സിനിമയിലേക്ക് വന്ന സമയത്തുള്ള അതേ ഇമേജാണ് നടിക്ക് ഇപ്പോഴും ഉള്ളതെന്നും ഷാജോൺ പറയുന്നു.


ഇതിനുമുമ്പ് തങ്ങൾ ഒരുമിച്ച് അഭിനയിച്ച സിനിമയിൽ അധികം കോമ്പിനേഷൻ സീനുകൾ ഒന്നും ഇല്ലായിരുന്നെന്നും പുതിയ ചിത്രത്തിൽ തന്റെ മകളായിട്ടാണ് താരം അഭിനയിക്കുന്നതെന്നും ഷാജോൺ പറയുന്നു. ഷാജോണിന്റെ ഈ വാക്കുകളെ പിന്തുണച്ച് നിരവധി പോസിറ്റീവ് കമന്റുകളും യെത്തുന്നുണ്ട്, ഞങ്ങൾക്കും ഇതേ കാര്യം കൊണ്ട് തന്നെയാണ് അനു സിത്താരയോട് ഇത്രയും ഇഷ്ടവും ബഹുമാനവും എന്നാണ്


ആരാധകർ നൽകുന്ന കമന്റുകൾ. അതുപോലെ തന്നെ മുമ്പ് ഒരിക്കൽ മാമാങ്കം എന്ന ചിത്രത്തിൽ അഭിനയിച്ചതിന് ശേഷം നടൻ ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു മലയാള സിനിമയിൽ ഏറ്റവും സുന്ദരിയായി തനിക്ക് തോന്നിയിട്ടുള്ള അഭിനേത്രി അത് അനു സിത്താര ആണെന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്, അതുപോലെ നടിയുടെ ആരാധകരിൽ ചിലരെല്ലാം താരത്തെ കാവ്യാ മാധവനുമായി താരതമ്യ പെടുത്തിയും പറയാറുണ്ട്.

