
സുധി മൂന്ന് തവണ വിവാഹം കഴിച്ചിട്ടുണ്ടെന്നും അതിൽ രണ്ടാം തവണ വിവാഹം ചെയ്തത് തന്നെയാണെന്നും നടി കൂടിയായ വീണ വെളിപ്പെടുത്തിയത് അടുത്തിടെയാണ്. തുടക്കത്തിൽ വീണ സുധിയുമായുള്ള ബന്ധത്തെ കുറിച്ചും ദാമ്പത്യത്തെ കുറിച്ചും വോയ്സ് ക്ലിപ്പുകൾ പുറത്ത് വിട്ടാണ് സംസാരിച്ചിരുന്നത്. പിന്നീടാണ് മുഖം വെളിപ്പെടുത്തി അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. രേണുവിന് എതിരെ സംസാരിച്ച് തുടങ്ങിയശേഷം ഭീഷണി കോളുകൾ വരുന്നുണ്ടെന്ന് പറയുകയാണിപ്പോൾ വീണ. ഓൺലൈൻ മലയാളം

സ്പെഷ്യൽസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു. രേണുവിന് എതിരെ കളിച്ചാൽ വലിച്ച് കീറി ഒട്ടിക്കും എന്ന തരത്തിലാണ് ഭീഷണിപ്പെടുത്താൻ വിളിക്കുന്നവർ സംസാരിക്കുന്നതെന്നും വീണ പറഞ്ഞു. ഇപ്പോഴത്തെ ജീവിതവും കാര്യങ്ങളും ഭയങ്കര ഡെയ്ഞ്ചറാണ്. കഴിഞ്ഞ ദിവസങ്ങളിൽ എന്റെ ഫ്രണ്ട്സിന് അടക്കം വിദേശ രാജ്യങ്ങളിൽ നിന്ന് അടക്കം അതായത് ഗൾഫ് രാജ്യങ്ങളിൽ നിന്നെല്ലാം നെറ്റ് കോളുകൾ വന്നിരുന്നു. ഭീഷണിപ്പെടുത്തുന്നത് പോലെയാണ് സംസാരിച്ചത്. അവർ പറയുന്നത് ഇനി രേണുവിന്

എതിരെ ഞാൻ കളിച്ചാൽഎന്നെ വലിച്ച് കീറി ഒട്ടിക്കും, സമൂഹത്തിന് മുമ്പിൽ നാണം കെടുത്തും എന്നൊക്കെയാണ്. അതുപോലെ കുറേ കമന്റുകൾ വരുന്നുണ്ട് എന്റെ പാസ്റ്റ് എടുത്ത് നോക്കി കഴിഞ്ഞാൽ നൂറ് മൂത്തുചിപ്പി വായിച്ച സംതൃപ്തി കിട്ടും എന്നൊക്കെയാണ്. എന്റെ പഴയകാലവും പുതിയ കാലവും ചികഞ്ഞ് പോകുന്നവരോട് മാത്രമായി എനിക്ക് പറയാനുള്ളത് ഇതാണ്… അതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല. അവർ ഇനി ആരെ കുത്തിപൊക്കികൊണ്ട് വന്നാലും എനിക്ക് ഒരു പ്രശ്നവുമില്ല.

കാരണം ഞാനും എന്റെ ഭർത്താവും ജോലി ചെയ്താണ് ജീവിക്കുന്നത്. ഈ പറയുന്ന ആൾക്കാർ ഒന്നും തന്നിട്ടല്ല. രേണു ചാനലിൽ ഇരുന്ന് പറയുന്നത് കേട്ടു ഒരു ലക്ഷം രൂപ ഇങ്ങ് താ… ഞാൻ വീട്ടിലിരിക്കാം എന്നൊക്കെ. അതൊന്നും പറയേണ്ട ആവശ്യം എനിക്ക് ഇല്ല. ഓലപാമ്പ് കാണിച്ച് പേടിപ്പിക്കുന്നത് കണ്ടിട്ടുമല്ല ഞാൻ ഇതുവരെ ഇരുന്നത്. പിന്നെ ഞാൻ പറഞ്ഞല്ലോ… സുധിയുടെ ഫാമിലി എനിക്ക് വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടാണ് ഇക്കഴിഞ്ഞ ഒമ്പത് വർഷക്കാലം ഇതിനെ കുറിച്ച് സംസാരിക്കാതെ ഇരുന്നത്.
