സുധി ചേട്ടന്റെ മണമുള്ള പെർഫ്യൂം മണത്താൽ നിങ്ങളൊക്കെ ഇവിടെ നിന്ന് ഓടും: രേണുവിന്റെ വാക്കുകൾ കേട്ടോ..??









സൈബർ ആക്രമണങ്ങൾ ശക്തമാകുന്നതിനിടെ കൊല്ലം സുധിയുടെ ഓർമ പങ്കുവെച്ച് കൊണ്ട് രേണു സുധി പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. കൊല്ലം സുധിയുടെ ​ഗന്ധത്തിൽ നിന്നുണ്ടാക്കിയ പെർഫ്യൂം അവതാരക ലക്ഷ്മി നക്ഷത്ര നേരത്തെ രേണുവിന് സമ്മാനിച്ചിരുന്നു.







ഈ പെർഫ്യൂം ഉപയോ​ഗിക്കാത്തതിനെക്കുറിച്ചാണ് രേണു സുധി സംസാരിച്ചത്. എന്റെ പൊന്ന് സുഹൃത്തുക്കളേ ആ പെർഫ്യൂം അടിക്കാനുള്ളതല്ല. എനിക്കും കിച്ചുവിനും എന്റെ വീട്ടുകാരിൽ കുറച്ച് പേർക്കും മാത്രം മനസിലാകുന്ന ​ഗന്ധമാണത്. ഇന്ന് ഈ നിമിഷം വരെ ദേഹത്ത് അടിച്ചിട്ടില്ല.








അങ്ങനെയുള്ള പെർഫ്യൂം അല്ലത്. സുധി ചേട്ടനെ ഓർക്കുമ്പോൾ അത് തുറന്ന് മണത്ത് നോക്കും. അദ്ദേഹത്തിന്റെ സാന്നിധ്യം ഇവിടെ എവിടെയോ ഉണ്ടെന്ന് തോന്നും. അതിന് വേണ്ടിയുള്ള പെർഫ്യൂം ആണ്. അത് ​ദേഹത്തടിക്കാൻ പറ്റില്ല.







നിങ്ങൾ അത് മണത്താൽ ഇവിടെ നിന്നും ഓടും. അത് പോലൊരു ​ഗന്ധമാണ്. സുധി ചേട്ടൻ ഷൂട്ട് കഴിഞ്ഞ് വന്ന് കുളിക്കുന്നതിന് മുമ്പ് ഷർട്ട് ഊരിയിടും. വിയർപ്പും എല്ലാം കൂടിയുള്ള സ്മെൽ ആണ്. അതെങ്ങനെ ദേഹത്തടിക്കും. അത് അടിക്കാൻ പറ്റുന്നത് അല്ല. തീർന്നിട്ടുമില്ല. അത് പോലെ തന്നെ ഇരിപ്പുണ്ടെന്നും രേണു സുധി വ്യക്തമാക്കി.










Be the first to comment

Leave a Reply

Your email address will not be published.


*