![]()
നടന്റെ വിയോഗശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍ ഭാര്യ രേണു പറഞ്ഞത്. സുധിയുടെ ഓര്‍മ്മകളിലൂടെയാണ് രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രേണു. തന്റെ വിഷമങ്ങളും ചെറിയ സന്തോഷങ്ങളുമൊക്കെ പങ്കുവച്ച് രേണു എത്താറുണ്ട്.

എന്നാല്‍ ഇതിനു താഴെയെല്ലാം മോശം കമന്റുകളാണ് പലപ്പോഴും വരാറുള്ളത്. ഒരിടയ്ക്ക് വ്യാപകമായ സൈബര്‍ ആക്രമണങ്ങളിലേക്കും ഇത് പോയിരുന്നു. ഇപ്പോഴിതാ സുധിയുടെ പിറന്നാള്‍ ദിനത്തില്‍ ഭാര്യ രേണു പങ്കുവച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. സുധി വിട പറഞ്ഞിട്ട് ഒരു വര്‍ഷം

![]()
![]()
തികയാന്‍ പോകുകയാണ്. സുധിയുടെ മരണം നല്‍കിയ ആഘാതത്തില്‍ നിന്നും കരകയറുകയാണ് ഭാര്യ രേണുവും രണ്ട് മക്കളും. ഇന്നിതാ സുധിയുടെ പിറന്നാളാണ്. ഇന്നേദിവസം രേണു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റുകള്‍ ഓരോരുത്തരുടെയും കണ്ണിനെ ഈറനണിയിക്കുകയാണ്.

‘രാത്രി..മുറിയില്‍ മുഴുവന്‍ മുല്ലപ്പൂവിന്റെ മണം ആയിരുന്നു..അറിയാം വന്നു എന്ന്.. ഹാപ്പി ബര്‍ത്ത്‌ഡേ സുധിച്ചേട്ടാ..നിങ്ങളെ ഞാന്‍ ആഴത്തില്‍ മിസ് ചെയ്യുന്നുണ്ട്, സ്‌നേഹിക്കുന്നു..’, എന്നാണ് സുധിക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് രേണു കുറിച്ചത്. സുധിയെ താന്‍ ഒത്തിരി മിസ്

ചെയ്യുന്നുവെന്നും എന്നും ആ ഓര്‍മകള്‍ തന്നെ ഉള്ളില്‍ നിറഞ്ഞുനില്‍ക്കുമെന്നും മറ്റൊരു പോസ്റ്റില്‍ ഇവര്‍ കുറിക്കുന്നുണ്ട്. 2023 ജൂണ്‍ അഞ്ചിന് ആയിരുന്നു കേരളക്കരയെ ഒന്നാകെ നടുക്കിക്കൊണ്ട് കൊല്ലം സുധിയുടെ മരണവാര്‍ത്ത പുറത്തുവന്നത്. ഒരു പരിപാടി കഴിഞ്ഞ് മടങ്ങവെ

സുധിയും സംഘവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുക ആയിരുന്നു. ബിനു അടിമാലി, മഹേഷ് കുഞ്ഞുമോന്‍ തുടങ്ങിയവരും സുധിക്കൊപ്പം ഉണ്ടായിരുന്നു. അപകടം നടന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും സുധിയുടെ മരണം സ്ഥിരീകരിക്കുക ആയിരുന്നു.
![]()
![]()