നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയെത്തി ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് മീനാക്ഷി രവീന്ദ്രൻ. സംവിധായകൻ ലാൽ ജോസ് തൻ്റെ അടുത്ത സിനിമയിലേക്കുള്ള നായികാ നായകന്മാരെ കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോയിൽ പതിനാറു മത്സരാർത്ഥികളിലൊരാളായി എത്തിയ മീനാക്ഷി തുടക്കത്തിൽ തന്നെ വ്യത്യസ്തത പുലർത്തുന്നതിൽ ശ്രദ്ധിച്ചിരുന്നു.

ഇപ്പോൾ അവതാരക ആയി മിനി സ്ക്രീൻ പ്രേക്ഷകരുടെ സ്വന്തം മീനുട്ടിയാണ് താരം. പത്തൊമ്പതാമത്തെ വയസ്സിൽ സ്പൈസ് ജെറ്റിൽ കാബിൻ ക്രൂ ആയി ലഭിച്ച ജോലി ഇരുപത്തിരണ്ടാം വയസ്സിൽ ഉപേക്ഷിച്ചാണ് അഭിനയത്തിലേക്ക് ചേക്കേറിയത്. മീനാക്ഷി നല്കിയ ഒരു അഭിമുഖമാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ പ്രണയങ്ങളെക്കുറിച്ചാണ് മീനാക്ഷി തുറന്ന് സംസാരിച്ചത്.

പ്രണയം തകർന്നാലും വീണ്ടും അത്തരം പ്രണയങ്ങളില്‍ പെടാറുണ്ടെന്ന് മീനാക്ഷി പറയുന്നു. അതിന് മാത്രം ഒരു മാറ്റവും ഇല്ല. ലേണ്‍, അണ്‍ലേണ്‍, റീലേണ് എന്നൊക്കെ പറഞ്ഞാലും അതിന് മാത്രം ഒരു മാറ്റവും ഇല്ല. അന്ധമായ പ്രണയം. ചില സമയത്ത് നമ്മളല്ല ഇതെന്ന് സ്വയം വിചാരിക്കും. ആ ഒരു ഫ്രസ്ട്രേഷൻ കൂടെയുണ്ടാകും. ഒരു സമയം കഴിയുമ്പോള്‍ നമ്മളിങ്ങനെ

അല്ലെന്ന് അറിയാമെങ്കിലും അങ്ങനെ ആയിപ്പോകും. സ്കൂള്‍ ടൈമിലൊന്നും റിലേഷൻഷിപ്പ് ഉണ്ടായിട്ടില്ല. ട്വന്റീസ് കഴിഞ്ഞാണ് ആദ്യത്തെ റിലേഷൻഷിപ്പിലേക്ക് കടക്കുന്നത്. ജോലിയൊക്കെ കിട്ടി, പക്വത വന്നു, ഇനിയൊരു റിലേഷൻഷിപ്പിലേക്ക് കടക്കുകയാണെന്ന് ചിന്തിച്ചു. വെറുതെ തോന്നുന്നതാണ്. എനിക്കാണെങ്കില്‍ റെഡ് ഫ്ലാഗ് കണ്ടാല്‍ ഹായ് ദാ വരുന്നു എന്ന രീതിയാണ്.

എത്ര കിട്ടിയാലും പഠിക്കില്ല. എനിക്ക് തോന്നിയത് എല്ലാ റിലേഷൻഷിപ്പിലും ബട്ടർഫ്ലെെകളാെന്നും പറക്കില്ല. അടി വയറ്റില്‍ ബട്ടർ ഫ്ലെെയൊന്നും പറക്കാത്ത റിലേഷൻഷിപ്പുമുണ്ട്. അത് വിജയകരമായി മുന്നോട്ട് പോകും. ചിലപ്പോള്‍ ഏതെങ്കിലും ഒരു മൊമന്റായിരിക്കും, അല്ലാതെ കാണുമ്പോഴെല്ലാം അടി വയറ്റില്‍ മഞ്ഞ് കോരിയിട്ടത് പോലെ തോന്നുന്നു,

ബട്ടർ ഫ്ലെെ പറക്കും എന്നൊന്നും പറയാൻ പറ്റില്ല. ചിലർ ബെസ്റ്റ് ഫ്രണ്ടുമായി അടുക്കും. അയാളെ കാണുമ്പോള്‍ എന്ത് ബട്ടർഫ്ലെെ പറക്കാനാണ്. കണ്ട് കണ്ട് തഴമ്പിച്ച ആളാണ്. ചിലർ തുടക്കത്തില്‍ അവരിങ്ങനെയാണെന്ന് കാണിക്കും. പിന്നീട് ഇങ്ങനെയല്ലെന്ന് നമ്മള് മനസിലാക്കും. അവിടെയാണ് ഒരു ക്രാക്ക് ഉണ്ടാകുന്നതെന്ന് തോന്നുന്നു. ആദ്യം തന്ന് കൊണ്ടിരുന്ന അതേ

എഫർട്ട് തുടർന്നാല്‍ ആ ബന്ധത്തിന്റെ മനോഹാരിത കാത്ത് സൂക്ഷിക്കാൻ പറ്റുമെന്ന് കരുതുന്നു. ഞാൻ അങ്ങനെയാെരാളാണ്. ഫേക്ക് പ്രോമിസുകളൊന്നും കൊടുക്കാറില്ലെന്നും മീനാക്ഷി പറയുന്നു. എന്റെ ഫ്രണ്ട്സ് തന്നെയാണ് എന്റെ ബോയ്ഫ്രണ്ടായിട്ടുള്ളത്. ഏകദേശം ഇതാണ് ഞാനെന്ന് അറിയാം. ഞാൻ കല്യാണം കഴിക്കുന്നെങ്കില്‍ അതെന്റെ സുഹൃത്തിനെ

ആയിരിക്കുമെന്ന് അതുകൊണ്ടാണ് പറയുന്നത്. അങ്ങോട്ടും ഇങ്ങോട്ടും സ്വഭാവം അറിയണം. കാണുമ്പോള്‍ തന്നെ ഒരാളോട് ഇഷ്ടം തോന്നാറില്ല. ജെൻഡർ വ്യത്യാസമില്ലാതെ എല്ലാവരോടും ഇടപഴകും. എല്ലാവരെയും ബ്രോ സോണ്‍ ചെയ്യാറുണ്ട്. പെട്ടെന്ന് ഒരാളോട് ക്രഷ് തോന്നാറില്ലെന്നും മീനാക്ഷി രവീന്ദ്രൻ വ്യക്തമാക്കി.