നിങ്ങൾക്ക് എന്നെ ആന്റി എന്ന് വിളിക്കണോ? വിളിച്ചോളൂ മടിക്കണ്ട, എനിക്ക് 39 വയസ്സായി എന്ന് പറയുന്നതിൽ അഭിമാനമുണ്ട്, ഇന്നും ഞാൻ ഹോട്ടാണ്; വിമർശകർക്ക് മറുപടിയുമായി പ്രിയാമണി

in post

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. തെന്നിന്ത്യയിലെ മിക്ക സൂപ്പർ താരങ്ങൾക്കുമൊപ്പം നടി അഭിനയിച്ചിട്ടുണ്ട്. ഡി ഫോർ ഡാൻസ് എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ വിധികർത്താവായി എത്തിയതോടെയാണ് പ്രിയാമണിയെ മലയാളികൾ അടുത്തറിയുന്നത്.

തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ച നടി മലയാളത്തിലും നിരവധി ചിത്രങ്ങളുടെ ഭാഗമായി. ഇപ്പോൾ ബോളിവുഡിലും തിളങ്ങുകയാണ് പ്രിയാമണി. അതിനിടെ വിവാഹം കഴിഞ്ഞെങ്കിലും മറ്റു നടിമാരെ പോലെ സിനിമ ഉപേക്ഷിക്കാതെ ഇപ്പോഴും സജീവമായി തുടരുകയാണ്.

വിവാഹശേഷമാണ് കൂടുതൽ പ്രിയാമണിക്ക് മികച്ച അവസരങ്ങൾ ലഭിക്കുന്നത്. എന്നാൽ ഇപ്പോഴും സോഷ്യൽ മീഡിയയിൽ നടിക്കെതിരെ വിമർശനങ്ങളും മോശം കമന്റുകളുമൊക്കെ ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ അതിനോട് പ്രതികരിച്ചിരിക്കുകയാണ് പ്രിയാമണി. വിമർശനങ്ങളിൽ പ്രതികരിക്കുന്നത്

അവയ്ക്ക് പ്രാധാന്യം നൽകുന്നവരാണെന്ന് പ്രിയാമണി പറയുന്നു. നമ്മൾ എന്ത് ചെയ്താലും പറയുന്നവർ പറഞ്ഞുകൊണ്ടിരിക്കും. ഒരു സിനിമയ്ക്ക് വേണ്ടി ഞാൻ ശരീരഭാരം കുറച്ചാൽ അവർ പറയും, നിങ്ങൾ അമിതമായി ശരീരഭാരം കുറച്ചെന്ന്. വണ്ണം വെച്ചാൽ അവർ പറയും,

നിങ്ങൾ അമിതഭാരം വച്ചു എന്ന്. അടുത്തിടെ ഇറങ്ങിയ ഫാമിലി മാൻ സീരീസിന്റെ രണ്ടു ഭാഗങ്ങളിലും എനിക്ക് അൽപം ശരീരഭാരം ഉണ്ടായിരുന്നു. ആ കഥാപാത്രത്തിന് വേണ്ടി എനിക്ക് അത് ചെയ്യേണ്ടിവന്നു. അതിന് ശേഷം ഞാൻ വണ്ണം കുറച്ചു’ ‘ഇനി ഫാമിലി മാൻ 3 ചെയ്യുന്നുണ്ടെങ്കിൽ,

എനിക്ക് അപ്പോഴും ശരീരഭാരം കൂട്ടേണ്ടി വന്നേക്കാം. അതെനിക്കറിയില്ല. എനിക്ക് വരുന്ന കമന്റുകൾ വായിക്കാറില്ലെന്ന് ഞാൻ പറയുന്നില്ല. ആ കമന്റുകളൊക്കെ ഞാൻ വായിക്കാറുണ്ട്. പക്ഷേ, അതിനോട് പ്രതികരിക്കാനോ അവർക്കൊക്കെ മറുപടി നൽകാനോ ഞാൻ ആഗ്രഹിക്കുന്നില്ല.

അത് എനിക്ക് ആവശ്യമില്ലാത്ത കാര്യമാണ്. എനിക്ക് വേണമെങ്കിൽ ഒരു വ്യാജ അക്കൗണ്ട് ഉണ്ടാക്കി അവർക്കെതിരെ തിരിച്ചടിക്കാൻ പോലും സാധിക്കും. പക്ഷെ എനിക്കതിന്റെ ആവശ്യമില്ല. ‘നിങ്ങൾക്ക് എന്നെ ആന്റി എന്ന് വിളിക്കണോ? വിളിച്ചോളൂ മടിക്കണ്ട. എനിക്കൊരു കുഴപ്പവുമില്ല.

നാളെ നിങ്ങളും ഇതേ പ്രായത്തിലേക്ക് എത്തും. എനിക്ക് 39 വയസ്സായി എന്ന് ഇവിടെ പറയുന്നതിൽ അഭിമാനമുണ്ട്. അടുത്ത വർഷം എനിക്ക് 40 വയസ്സ് തികയും. ഇന്നും ഞാൻ ഹോട്ടാണ്. എനിക്ക് അതിനെ കുറിച്ച് ഒരു പേടിയുമില്ല. നിങ്ങൾക്ക് വേണമെങ്കിൽ ബോഡി ഷെയിം ചെയ്തോളു, മടിക്കണ്ട’.

ALSO READ മറ്റൊരു സന്തുർ മമ്മി,.. ഇപ്പോഴും എന്താ ലുക്ക്‌.. സാരിയിൽ ഗ്ലാമർ ആയി മലയാളികളുടെ പ്രിയ താരം…

Leave a Reply

Your email address will not be published.

*