പൂവാംകുറുന്തൽ

0
27
പൂവാംകുറുന്തൽ - പൂവാംകുരുന്നില
പൂവാംകുറുന്തൽ - പൂവാംകുരുന്നില

കേരളത്തില്‍ ഏറെക്കുറെ എല്ലായിടത്തും കാണപ്പെടുന്ന ഏകവർഷിയായ ചെറു സസ്യമാണ് വെർണോനിയ സിനെറിയ (Vernonia cinerea) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന പൂവാംകുറുന്തൽ അഥവാ പൂവാംകുരുന്നില. ഇതൊരു ഒരു ഔഷധ സസ്യമാണ്. പുതിയ (ശാസ്ത്രീയനാമം: Cyanthillium cinereum). ഉയർന്ന പ്രദേശങ്ങളിലും താഴ്വാരങ്ങളിലും ഒരു പോലെ വളരുന്ന ഈ ചെടിയ്ക്ക് അമൂല്യമായ രോഗശമനശേഷി ഉണ്ട് എന്ന് ആയുർവേദം സമർത്ഥിക്കുന്നു. ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം സുഗമമാക്കുവാനും, വിഷം കളയുന്നതിന്നും രക്തശുദ്ധിയ്ക്കും ഈ സസ്യം ഔഷധമായി ഉപയോഗിക്കുന്നു. സംസ്കൃതത്തിൽ സഹദേവി എന്നാണ് ഇത് അറിയപ്പെടുന്നത്.

പൂവാംകുറുന്തൽ - പൂവാംകുരുന്നില
പൂവാംകുറുന്തൽ – പൂവാംകുരുന്നില

നാട്ടുവൈദ്യത്തിലും, ആയുർവേദ ചികിത്സയിലും വളരെ പ്രാധാന്യമുള്ള ദശപുഷ്പങ്ങളിൽ ഒന്നാണ് പൂവാംകുറുന്തൽ. പനി, മലമ്പനി, തേൾവിഷം, അർശസ് എന്നിവക്കും കൂടാതെ നേത്ര ചികിത്സയിലും ഉപയോഗിക്കുന്നു. പൂവാം കുരുന്നലിന്റെ നീരിൽ പകുതി എണ്ണ ചേർത്ത് കാച്ചി തേച്ചാൽ മൂക്കിൽ ദശ വളരുന്നത് ശമിക്കും. തലവേദനക്കും നല്ല പ്രതിവിധിയാണ് പൂവാംകുറുന്തൽ.

പൂവാംകുറുന്തൽ - പൂവാംകുരുന്നില
പൂവാംകുറുന്തൽ – പൂവാംകുരുന്നില

പൂവാംകുരുന്നില ഇംഗ്ലീഷിൽ അറിയപ്പെടുന്നത് Little ironweed, Purple feabane എന്നീ പേരുകളിലാണ്. ഹിന്ദി – സഹദേവി सहदेवी, മറാത്തി – സദോദി,തമിഴ് – പൂവാംകുരുന്തൽ பூவங்குருந்தல், തെലുങ്ക് – സഹദേവി, ശാസ്ത്രീയ നാമം : Cyanthillium cinereum കുടുംബം: Asteraceae (Sunflower family) അപരനാമം : Vernonia cinerea, Conyza cinerea, Senecioides cinerea

പൂവാംകുറുന്തൽ - പൂവാംകുരുന്നില
പൂവാംകുറുന്തൽ – പൂവാംകുരുന്നില

LEAVE A REPLY

Please enter your comment!
Please enter your name here